FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Editorial

ഡോ​ക്റ്റ​ര്‍മാ​ര്‍ വി​ജ​യി​ച്ചു, രോ​ഗി​ക​ള്‍ തോ​റ്റു

Wednesday, Jan 3, 2018,10:21 IST By മെ‌ട്രൊ വാർത്ത A A A

ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മി​ഷ​ന്‍ ബി​ല്ലി​നെ​തി​രേ സീ​നി​യ​ര്‍ ഡോ​ക്റ്റ​ര്‍മാ​ര്‍ ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ത്തി​യ​തും പി​ജി ഡോ​ക്റ്റ​ര്‍മാ​രു​ടെ നി​ര്‍ബ​ന്ധി​ത സേ​വ​ന കാ​ലാ​വ​ധി വെ​ട്ടി​ക്കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ ജൂ​നി​യ​ര്‍ ഡോ​ക്റ്റ​ര്‍മാ​ര്‍ ന​ട​ത്തി​യ​തു​മാ​യ സ​മ​ര​ങ്ങ​ൾ പി​ന്‍വ​ലി​ച്ചു. എ​ന്നാ​ല്‍, ഈ ​ര​ണ്ടു സ​മ​ര​ങ്ങ​ളും സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചു. അ​ടി​യ​ന്ത​ര ചി​കി​ത്സ പോ​ലും നി​ഷേ​ധി​ച്ചു കൊ​ണ്ടാ​യി​രു​ന്നു സ​മ​ര​ം. സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള അ​വ​ശ്യ സ​ര്‍വീ​സ് നി​യ​മ​ങ്ങ​ളി​ല്‍ വ​ള​രെ പ്ര​ധാ​ന​മാ​ണു മെ​ഡി​ക്ക​ല്‍ സ​ര്‍വീ​സ്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ചി​കി​ത്സ നി​ഷേ​ധി​ച്ചു കൊ​ണ്ടു പ​ണി​മു​ട​ക്കാ​ന്‍ ഡോ​ക്റ്റ​ര്‍മാ​ര്‍ക്ക് അ​വ​കാ​ശ​മി​ല്ല. എ​ന്നാ​ല്‍, അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള ചി​കി​ത്സ പോ​ലും ത​ട​സ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു, സീ​നി​യ​ര്‍ ഡോ​ക്റ്റ​ര്‍മാ​രു​ടെ​യും ജൂ​നി​യ​ര്‍ ഡോ​ക്റ്റ​ര്‍മാ​രു​ടെ​യും സ​മ​ര​ങ്ങ​ള്‍.
കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന മെ​ഡി​ക്ക​ല്‍ ക​മ്മി​ഷ​ന്‍ ബി​ല്ല് സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി​ക്കു വി​ടാ​നു​ള്ള തീ​രു​മാ​ന​മാ​ണു ദേ​ശീ​യ സ​മ​ര​ത്തി​ന് അ​റു​തി​യു​ണ്ടാ​ക്കി​യ​ത്. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഫീ​സ് നി​ര്‍ണ​യ​ത്തി​ല്‍ സ​ര്‍ക്കാ​രി​ന്‍റെ അ​ധി​കാ​രം കു​റ​യ്ക്ക​രു​തെ​ന്നാ​യി​രു​ന്നു സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം. ഇ​തേ​ക്കു​റി​ച്ച് പാ​ര്‍ല​മെ​ന്‍റ​റി സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍ട്ട് വ​രു​ന്ന​തു വ​രെ തീ​രു​മാ​നം ന​ട​പ്പാ​കി​ല്ല. എം​ബി​ബി​എ​സ് പ​ഠ​നം ക​ഴി​ഞ്ഞു പി​ജി​ക്കു ചേ​രു​ന്ന​വ​ര്‍ക്ക് ഒ​രു വ​ര്‍ഷം നി​ര്‍ബ​ന്ധ സേ​വ​ന​മെ​ന്ന നി​ബ​ന്ധ​ന​യി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കാ​മെ​ന്ന സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ നി​ല​പാ​ടാ​ണു ജൂ​നി​യ​ര്‍ ഡോ​ക്റ്റ​ര്‍മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് അ​റു​തി​യു​ണ്ടാ​ക്കി​യ​ത്. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നു സ​ര്‍ക്കാ​ര്‍ വ​ലി​യ തു​ക ചെ​ല​വാ​ക്കു​മ്പോ​ള്‍, അ​തി​ന്‍റെ പ്ര​യോ​ജ​നം ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ പാ​വ​പ്പെ​ട്ട​വ​ര്‍ക്കു കൂ​ടി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ന​ല്ല ചി​ന്ത​യാ​ണ് മെ​ഡി​ക്ക​ല്‍ ബോ​ണ്ടി​ന്‍റെ അ​ടി​സ്ഥാ​നം.
എ​ന്നാ​ല്‍, സൂ​പ്പ​ര്‍ സ്പെ​ഷ്യാ​ലി​റ്റി​ക​ളി​ല​ട​ക്കം ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടു​ന്ന​വ​ര്‍ക്കും സാ​ധാ​ര​ണ എം​ബി​ബി​എ​സ് നേ​ടു​ന്ന​വ​ര്‍ക്കും സ​ര്‍ക്കാ​ര്‍ സ​ര്‍വീ​സ് ഇ​ഷ്ട​മ​ല്ലെ​ന്നാ​ണു സ​മീ​പ​കാ​ല ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു പിഎസ്‌സി‍ ന​ത്തി​യ അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ നി​യ​മ​ന യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ക്ക് ഒ​ന്ന​ര വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പ​തി​നാ​റു ത​വ​ണ അ​ഡ്വൈ​സ് മെ​മ്മോ അ​യ​ച്ചി​ട്ടും ജോ​ലി​ക്കെ​ത്തി​യ​തു പ​കു​തി​യോ​ളം പേ​ര്‍. സ​ര്‍ക്കാ​ര്‍ ചെ​ല​വി​ല്‍ പ​ഠി​ക്കു​ന്ന​വ​ര്‍ കു​റ​ച്ചു കാ​ല​മെ​ങ്കി​ലും പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ പ​രി​ച​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ, ഡോ​ക്റ്റ​ര്‍മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളി​ലു​ള്ള കൈ​ക​ട​ത്ത​ലാ​യി ക​രു​താ​നാ​വി​ല്ല. മെ​ഡി​ക്ക​ല്‍ എ​ത്തി​ക്സ് എ​ന്ന പ​രി​പാ​വ​ന​മാ​യ ധ​ര്‍മം മ​റ​ക്കു​ന്ന​വ​ര്‍ക്കു മാ​ത്ര​മേ, ഈ ​ചു​മ​ത​ല​യി​ല്‍ നി​ന്നു വി​ട്ടു നി​ൽ​ക്കാ​നാ​വൂ.