FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Top News

ധനസഹായം: പാക്കിസ്ഥാന് പിന്നാലെ പലസ്തീനും മുന്നറിയിപ്പുമായി ട്രംപ്

Wednesday, Jan 3, 2018,13:55 IST By മെട്രൊ വാർത്ത A A A

വാഷിങ്ടൺ: പാക്കിസ്ഥാനു നല്‍കിയിരുന്ന ധനസഹായം നിർത്തലാക്കിയതിനു പിന്നാലെ പലസ്തീനും സമാനമായ മുന്നറിയിപ്പുമായി അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇസ്രായേലുമായുള്ള സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും അല്ലാത്തപക്ഷം പലസ്തീനു നല്‍കിവരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അടിയന്തരമായി നിര്‍ത്തിവയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.

പാക്കിസ്ഥാന്‍ മാത്രമല്ല തങ്ങളുടെ സാമ്പത്തിക സഹായം കൈപ്പറ്റുന്ന മറ്റുചില രാജ്യങ്ങളും അമെരിക്കയോട് നന്ദികേട് കാണിക്കുന്നുണ്ടെന്ന ആമുഖത്തോടെയാണ് ട്വീറ്റ് ചെയ്തത്. ‘ഒരു ഉദാഹരണത്തിന്, കോടിക്കണക്കിന് ഡോളറിന്‍റെ സഹായമാണ് വര്‍ഷങ്ങളായി പലസ്തീന് നല്‍കുന്നത്. എന്നാല്‍, അതിനുള്ള ബഹുമാനമോ പ്രതിബദ്ധതയോ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. സമാധാന ചര്‍ച്ചകളോട് സഹകരിക്കാൻ ഉദ്ദേശിക്കുന്നില്ലൊ എങ്കില്‍, അമെരിക്ക എന്തിനാണ് അവര്‍ക്ക് കോടിക്കണക്കിനു ഡോളര്‍ ധനസഹായമായി നല്‍കുന്നത്?’ എന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു