FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Top News

ഭീകരവാദത്തിനെതിരേ നടപടി: പാക്കിസ്ഥാന് അമെരിക്കയുടെ അന്ത്യശാസനം

Wednesday, Jan 3, 2018,13:06 IST By മെട്രൊ വാർത്ത A A A

വാഷിങ്ടൺ: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാൻ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി വീണ്ടും അമെരിക്കൻ ഭരണകൂടം. തങ്ങളുടെ ധനസഹായം സ്വീകരിക്കുകയും എന്നാൽ ഭീകരവാദത്തെ നേരിടുന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും വൈറ്റ് ഹൗസ് ആരോപിച്ചു.

ഭീകരവാദത്തെ നേരിടുന്നതിനായി പാക്കിസ്ഥാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. തുടർന്നും അമെരിക്കയുടെ ധനസഹായം ലഭിക്കണമെങ്കില്‍ ഭീകരർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിച്ചുവെന്ന് പാകിസ്ഥാന്‍ തെളിയിക്കേണ്ടതുണ്ട് എന്നും വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്സ് പറഞ്ഞു.

ഇക്കാര്യത്തിൽ പാക്കിസ്ഥാനെ നിർബന്ധിക്കുന്നതിനായി വരും ദിവസങ്ങളില്‍ ട്രംപ് ഭരണകൂടം കൂടുതല്‍ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സാറാ സാൻഡേഴ്സ് വ്യക്തമാക്കി. ഒന്നരപതിറ്റാണ്ടിലേറെ കാലമായി പാക്കിസ്ഥാനു നൽകി വന്നിരുന്ന 255 ദശലക്ഷം ഡോളറിന്‍റെ ധനസഹായം പുതുവത്സര ദിനത്തിൽ അമെരിക്ക നിർത്തലാക്കിയിരുന്നു. ഭീകരതയ്ക്കെതിരേ പാക്കിസ്ഥാൻ ഒളിച്ചുകളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമെരിക്കയുടെ നടപടി.