FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Business

റെ​യ്ൽ​വേ ​വി​​ക​​സ​​ന​​ത്തി​​ല്‍ സ്വ​​കാ​​ര്യ​ തി​​ള​​ക്ക​​വു​​മാ​​യി കൊ​​ച്ചി

Wednesday, Jan 3, 2018,10:39 IST By ബി​​സി​​ന​​സ് ലേ​​ഖ​​ക​​ന്‍ A A A

കൊ​​ച്ചി: കേ​​ര​​ള വി​​ക​​സ​​ന​​ത്തി​​ന് പു​​തി​​യ​​മു​​ഖം ന​​ല്‍കി ഏ​​റ്റ​​വും വ​​ലി​​യ സം​​യോ​​ജി​​ത ഗ​​താ​​ഗ​​ത ഹ​​ബ്ബാ​​യി കൊ​​ച്ചി മാ​​റു​​ന്നു. മെ​​ട്രൊ​​യ്​​ക്കും വാ​​ട്ട​​ര്‍മെ​​ട്രൊ​യ്ക്കു​മൊ​പ്പം റെ​​യ്​​ല്‍ ട്രാ​​ന്‍സി​​റ്റ് ഹ​​ബ്ബ് കൂ​​ടി എ​​ത്തു​​ന്ന​​തോ​​ടെ​​യാ​​ണ് കൊ​​ച്ചി ഗ​​താ​​ഗ​​ത്തി​​ലും ഹൈ​​ടെ​​ക് ആ​​വു​​ന്ന​​ത്.
റെയ്​​ല്‍ വി​​ക​​സ​​ന​​ത്തി​​ല്‍ സ്വ​​കാ​​ര്യ പ​​ങ്കാ​​ളി​​ത്ത​​ത്തി​​ന്‍റെ പു​​തി​​യ പാ​​ത തു​​റ​​ന്നാ​​ണ് ട്രാ​​ന്‍സി​​റ്റ് ഹ​​ബ്ബ് എ​​ത്തു​​ക. ഇ​​തി​​ന്‍റെ സാ​​ധ്യ​​താ​​പ​​ഠ​​നം റൈ​​റ്റ്സ് ന​​ട​​ത്തും. കേ​​ര​​ള റെ​യ്​​ല്‍ ഡെ​​വ​​ല​​പ്മെ​​ന്‍റ് കോ​​ര്‍പ​​റേ​​ഷ​​ന്‍ ലി​​മി​​റ്റ​​ഡ് (കെ​​ആ​​ര്‍ഡി​​സി​​എ​​ല്‍)​​ആ​​ണ് സാ​​ധ്യ​​താ​​പ​​ഠ​​ന​​ത്തി​​ന് റൈ​​റ്റ്സി​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.
കേ​​ന്ദ്ര​​സ​​ര്‍ക്കാ​​രി​​ന്‍റെ പു​​തി​​യ ന​​യം അ​​നു​​സ​​രി​​ച്ച് സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ലെ നി​​ക്ഷ​​പ​​മാ​​യി​​രി​​ക്കും ഇ​​വി​​ടെ എ​​ത്തു​​ക. ഒ​​രു വ​​ര്‍ഷം മു​​ന്‍പ് കേ​​ര​​ളം റെയ്ൽവേ ഡി​​വി​​ഷ​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ട് ന​​ട​​ക്കാ​​ത്ത പ​​ദ്ധ​​തി​​യാ​​ണ് സ്വ​​കാ​​ര്യ പ​​ങ്കാ​​ള​​ത്ത​​തോ​​ടെ ന​​ട​​പ്പി​​ലാ​​ക്കാ​​ന്‍ സം​​സ്ഥാ​​നം ഒ​​രു​​ങ്ങു​​ന്ന​​ത്. ഏ​​റ്റ​​വും ചു​​രു​ങ്ങി​​യ​​ത് 1000 കോ​​ടി​​യു​​ടെ സ്വ​​കാ​​ര്യ നി​​ക്ഷേ​​പ​​മെ​​ങ്കി​​ലും റെ​യ്ൽ​വേ മേ​​ഖ​​ല​​യി​​ല്‍ എ​​ത്തും.
വൈ​​റ്റി​​ല പൊ​​ന്നു​​രു​​ന്നി​​യി​​ലെ ട്രെ​​യ്​​ന്‍ അ​​റ്റ​​കു​​റ്റ​​പ്പ​​ണി കേ​​ന്ദ്ര​​വും ഗു​​ഡ്സ് യാ​​ഡും കൂ​​ട്ടി​​ച്ചേ​​ര്‍ത്തു 110 ഏ​​ക്ക​​റി​​ല്‍ മ​​ധ്യ കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലു​​തും ആ​​ധു​​നി​​ക​​വു​​മാ​​യ റെ​​യി​​ല്‍ ട്രാ​​ന്‍സി​​റ്റ് ഹ​​ബ്ബ് നി​​ര്‍മി​​ക്കു​​ക. ഏ​​റ്റ​​വും വ​​ലി​​യ ടെ​​ര്‍മി​​ന​​ലി​​നാ​​യി പൊ​​ന്നു​​രു​​ന്നി​​യി​​ലു​​ള്ള എ​​റ​​ണാ​​കു​​ളം മാ​​ര്‍ഷ​​ലി​​ങ് യാ​​ഡി​​ല്‍ ഭൂ​​മി​​യേ​​റ്റെ​​ടു​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന​​താ​​ണ് ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ ഘ​​ട​​കം. 15 പ്ലാ​​റ്റ്ഫോ​​മു​​ക​​ളും അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക്കു​​ള്ള പി​​റ്റ് ലൈ​​നു​​ക​​ളു​​മാ​​ണ് വ​​രി​​ക.
പൊ​​ന്നു​​രു​​ന്നി പാ​​ല​​ത്തി​​നും ക​​തൃ​​ക്ക​​ട​​വ് പാ​​ല​​ത്തി​​നു​​മി​​ട​​യി​​ലു​​ള്ള ഭാ​​ഗ​​ത്താ​​ണു നി​​ര്‍ദി​​ഷ്ട ടെ​​ര്‍മി​​ന​​ല്‍ എ​ത്തു​ന്ന​ത്. വൈ​​റ്റി​​ല മൊ​​ബി​​ലി​​റ്റി ഹ​​ബ്ബും തൊ​​ട്ട​​ടു​​ത്താ​​ണ്.​ ഹ​​ബ്ബി​​ല്‍ മെ​​ട്രൊ റെ​യ്​​ല്‍വേ സ്റ്റേ​​ഷ​​നും വാ​​ട്ട​​ര്‍ മെ​​ട്രൊ​യു​​ടെ ബോ​​ട്ട് ജെ​​ട്ടി​​യും വ​​രും. അ​​ടു​​ത്ത 50 വ​​ര്‍ഷ​​ത്തെ റെ​​യ്ല്‍ ഗ​​താ​​ഗ​​ത രം​​ഗ​​ത്തെ വ​​ള​​ര്‍ച്ച മു​​ന്നി​​ല്‍ ക​​ണ്ടു​​ള്ള കേ​​ര​​ള​​ത്തി​​ന്‍റെ യാ​​ത്ര​​കേ​​ന്ദ്രം എ​​ന്ന നി​​ല​​യി​​ലേ​​ക്കാ​​ണ് വൈ​റ്റി​ല​​യു​​ടെ വ​​ള​​ര്‍ച്ച
കേ​​ര​​ള​​ത്തി​​ലേ​​ക്കു​​ള്ള രാ​​ജ്യാ​​ന്ത​​ര, ആ​​ഭ്യ​​ന്ത​​ര വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ള്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ എ​​ത്തു​​ന്ന​​തും കൊ​​ച്ചി​​യി​​ലാ​​ണ്. അ​​തി​​നാ​​ല്‍ പു​​തി​​യ നീ​​ക്കം കൊ​​ച്ചി​​ക്ക് രാ​​ജ്യ​​ന്ത​​ര വി​​നോ​​ദ​​സ​​ഞ്ചാ​​ര സ​​ര്‍ക്കി​​ളി​​ല്‍ കൂ​​ടു​​ത​​ല്‍ ഇ​​ടം​​ല​​ഭി​​ക്കും.