FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Articles

അറിയണം കുഞ്ഞുമനസുകളെ…

Thursday, Jan 4, 2018,15:59 IST By റീന വർഗീസ് കണ്ണിമല A A A

ബാ​ല​പീ​ഡ​ന​ത്തെ​ക്കു​റി​ച്ചും പോ​ക്സോ നി​യ​മ​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത​യെ​ക്കു​റി​ച്ചും മെ​ട്രൊ വാ​ർ​ത്ത പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ കു​രു​തി​ക്ക​ള​ത്തി​ലെ ക​ണ്ണീ​ർ മൊ​ട്ടു​ക​ൾ എ​ന്ന പ​ര​മ്പ​ര​യ്ക്കു വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി അ​ട​ക്ക​മു​ള്ള​വ​രി​ൽ​നി​ന്നു​ണ്ടാ​യ​ത്. പോ​ക്സോ കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഉ​ത്ത​ര​വി​ട്ടു. പു​റ​കേ ഇ​താ,​ ബാ​ല​പീ​ഡ​ന​ത്തി​നെ​തി​രേ പ്ര​തി​ക​രി​ച്ചു പ്ര​മു​ഖ​ർ:

കു​ട്ടി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്ത​രു​ത്

പി. ​വി​ജ​യ​ൻ ഐ​പി​എ​സ് 

റേ​ഞ്ച് ഐ​ജി എ​റ​ണാ​കു​ളം

സ​ത്യ​ത്തി​ൽ ഇ​ത് ക​ൺ​സ്ട്ര​ക്ച്വ​റ​ലാ​ണ്. മൈ​ന​റാ​യ കു​ട്ടി​ക​ളി​ലെ ക്രി​മി​ന​ലി​സം വ​ള​ർ​ത്താ​നാ​കി​ല്ല. സാ​ധാ​ര​ണ ഗ​തി​യി​ൽ ഇ​ത്ത​ര​ത്തി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളെ സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്തു​ക​യാ​ണു പ​തി​വ്. മൈ​ന​ർ മൈ​ന​റി​നെ പീ​ഡി​പ്പി​ക്കു​ന്ന​തു പു​ത്ത​രി​യ​ല്ല ഇ​ന്ന്. മൈ​ന​ർ കേ​സു​ക​ളി​ൽ പ​ല​തി​ലും പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് പ്രാ​യ​ക്കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​തെ​ന്നു​മു​ണ്ട് പ്ര​ത്യേ​ക​ത. കൂ​ടു​ത​ലും ഇ​വ​ർ ജു​വ​നൈ​ൽ ഹോ​മു​ക​ളി​ലേ​ക്കും മ​റ്റും അ​യ​യ്ക്ക​പ്പെ​ടു​ന്നു. നി​യ​മം വേ​ണ്ടെ​ന്നു പ​റ​യാ​നാ​കി​ല്ല​ല്ലോ.
ഒ​റ്റ​പ്പെ​ടു​ന്ന ഈ ​കു​ട്ടി​ക​ളി​ലെ ക്രി​മി​ന​ലി​സം കൂ​ടു​ത​ൽ കാ​ർ​ക്ക​ശ്യ​മേ​റി​യ​താ​ക്കാ​നേ ജു​വ​നൈ​ൽ ഹോ​മു​ക​ളി​ലെ സ​ഹ​വാ​സം ഉ​പ​ക​രി​ക്കു​ന്നു​ള്ളൂ. ഇ​തു വ​ലി​യൊ​രു പ്ര​ശ്ന​മാ​ണ്. വ​ലി​യൊ​രു ജീ​വി​തം ബാ​ക്കി കി​ട​ക്കു​ന്ന​വ​രാ​ണു കു​ട്ടി​ക​ൾ. കു​ട്ടി​ക​ളി​ലെ ക്രി​മി​ന​ലി​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു പ​ക​രം അ​വ​രു​ടെ പൊ​ട്ട​ൻ​ഷ്യ​ൽ വ​ർ​ധി​പ്പി​ക്കു​ക​യാ​ണു വേ​ണ്ട​ത്. അ​ല്ലെ​ങ്കി​ൽ അ​വ​ർ രാ​ജ്യ​സു​ര​ക്ഷ​യ്ക്കു ത​ന്നെ ഭീ​ഷ​ണി​യാ​യി മാ​റും. സം​സ്ഥാ​ന​ത്തി​നു ബാ​ധ്യ​ത​യു​മാ​കും. അ​തു​കൊ​ണ്ടു ക്രി​മി​ന​ൽ കേ​സി​ൽ പെ​ടു​ന്ന കു​ട്ടി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്തു​ക​യ​ല്ല, മ​റി​ച്ച് അ​വ​രെ ര​ക്ഷ​പെ​ടു​ത്തു​ക​യാ​ണു വേ​ണ്ട​ത്.

(കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ൾ പെ​രു​കി​യ​പ്പോ​ൾ ബ​ദ​ലാ​യി കു​ട്ടി​പ്പൊ​ലീ​സ് എ​ന്ന ആ​ശ​യം പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണു വി​ജ​യ​ൻ).

പേ​ക്കൂ​ത്ത് സി​നി​മ​ക​ൾ നി​യ​ന്ത്രി​ക്ക​ണം
എം.​എ. നി​ഷാ​ദ്
സം​വി​ധാ​യ​ക​ൻ

അ​ടു​ത്ത കാ​ല​ത്താ​യി വ​ർ​ധി​ക്കു​ന്ന ബാ​ല​പീ​ഡ​നം ഗൗ​ര​വ​ത്തോ​ടെ ത​ന്നെ കാ​ണ​ണം. തൊ​ഴി​ലി​നാ​യി ഇ​വി​ടേ​ക്കു വ​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ നി​രീ​ക്ഷി​ക്കാ​നും അ​വ​രി​ലെ ക്രി​മി​ന​ലു​ക​ളെ നി​യ​ന്ത്രി​ക്കാ​നും കേ​ര​ള​ത്തി​ൽ വേ​ണ്ട നി​യ​മ​ങ്ങ​ളി​ല്ല. ഏ​തു ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ പ​ര​മ്പ​ര​യ്ക്കും ന​മ്മ​ളി​പ്പോ​ൾ ക​രു​തി​യി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ന​ല്ല ആ​ശ​യ​ങ്ങ​ൾ ന​ൽ​കു​ന്ന പു​തു​ത​ല​മു​റ​യു​ടെ സി​നി​മ​ക​ൾ ന​ല്ല​താ​ണ്. എ​ന്നാ​ൽ, ക​ഞ്ചാ​വി​നെ​യും ക​ള്ളി​നെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന്യൂ​ജ​ൻ പേ​ക്കൂ​ത്തു​ക​ളാ​യ സി​നി​മ​ക​ൾ നി​യ​ന്ത്രി​ക്ക​ണം. ഇ​തു കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കും.
ആ​ങ്ക്രി ബേ​ർ​ഡ്സ് , ബ്ലൂ​വെ​യ്ൽ പോ​ലു​ള്ള ഗെ​യ്മു​ക​ൾ മാ​താ​പി​താ​ക്ക​ൾ നി​യ​ന്ത്രി​ക്ക​ണം. ല​ഹ​രി​ക്ക​ടി​പ്പെ​ടു​ന്ന യൗ​വ​നം ബാ​ല​പീ​ഡ​നം വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​ണ്. സി​നി​മ, മാ​ധ്യ​മ​ങ്ങ​ൾ ഒ​ക്കെ ഇ​തി​നെ​തി​രേ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണം. നി​യ​മ​ത്തി​ന്‍റെ പ​ഴു​തു​ക​ളു​ടെ പ​രി​ലാ​ള​ന കി​ട്ടു​ന്ന ക്രി​മി​ന​ലു​ക​ളാ​ണി​ന്ന് ഇ​വി​ടെ​യു​ള്ള​ത്. അ​ത​വ​സാ​നി​പ്പി​ക്ക​ണം.

(വൈ​രം എ​ന്ന സി​നി​മ​യി​ലൂ​ടെ ബാ​ല​പീ​ഡ​ന​ത്തി​നെ​തി​രാ​യി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ സം​വി​ധാ​യ​ക​നാ​ണു നി​ഷാ​ദ്).

അ​ത്യാ​വ​ശ്യ​മാ​ണോ മ​ത​പ​ഠ​ന ശാ​ല​ക​ൾ ?

 

സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി

ലോ​കം മു​ഴു​വ​ൻ ഈ ​പ്ര​ശ്ന​മു​ണ്ട്. സ​ത്യ​ത്തി​ൽ ബാ​ല​പീ​ഡ​ന​ത്തെ​ക്കു​റി​ച്ചു ച​ർ​ച്ച ചെ​യ്യു​ന്ന​വ​ർ ഇ​തു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രാ​ണ്. ഇ​ര​ക​ൾ അ​തി​നു മു​തി​രു​ന്നി​ല്ല. സി​നി​മ ശ​ക്ത​മാ​യ മീ​ഡി​യ​യാ​ണ്. ബാ​ല​പീ​ഡ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണം കൊ​ണ്ടു​വ​രാ​ൻ സി​നി​മ​യ്ക്കാ​കും. സ​ത്യ​ത്തി​ൽ ന​മു​ക്ക് മ​ത​പ​ഠ​ന ശാ​ല​ക​ൾ ഇ​ത്ര അ​ത്യാ​വ​ശ്യ​മാ​ണോ? മ​ത​പ​ഠ​ന ശാ​ല​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കും കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നു. 95 ശ​ത​മാ​നം ഹി​ന്ദു​ക്കു​ട്ടി​ക​ളും അ​ക്കാ​ര്യ​ത്തി​ൽ ഭാ​ഗ്യ​മു​ള്ള​വ​രാ​ണ്. കാ​ര​ണം അ​വ​ർ​ക്കു മ​ത​പ​ഠ​നം നി​ർ​ബ​ന്ധ​മ​ല്ല​ല്ലോ. .

പി​ന്നൊ​ന്ന് സ്കൂ​ൾ സ​മ​യം മാ​റ്റു​ക എ​ന്ന​താ​ണ്. രാ​വി​ലെ ഏ​ഴു മ​ണി​ക്കു സ്കൂ​ൾ തു​ട​ങ്ങു​ക​യാ​ണെ​ങ്കി​ൽ മ​ത​പ​ഠ​ന​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടാ​കും. പൊ​തു​വെ അ​തു കു​റ​യും. ഉ​ച്ച​ക​ഴി​ഞ്ഞു കു​ട്ടി​ക​ൾ ട്യൂ​ഷ​നും മ​റ്റും പോ​കു​ക​യും ചെ​യ്യും. അ​തോ​ടെ മ​ത​പ​ഠ​ന അ​നാ​ശാ​സ്യം കു​റ​യും.

കോ​ട​തികൾക്ക് സൗ​ക​ര്യങ്ങളില്ല
അ​ഡ്വ. ജ​ബ്ബാ​ർ
പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ, കൊ​ല്ലം

കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. കോ​ട​തി സൗ​ക​ര്യം തീ​രെ​യി​ല്ല. വേ​ണ്ട​ത്ര ജ​ഡ്ജി​മാ​ർ ഇ​ല്ല. ക​ള്ള​നോ​ട്ട് കേ​സ്, കൊ​ല​പാ​ത​ക​ക്കേ​സ്, ഫോ​റ​സ്റ്റ് കേ​സു​ക​ൾ എ​ല്ലാം വ​രു​ന്ന കോ​ട​തി​യാ​ണ് കൊ​ല്ല​ത്തെ ഒ​ന്നാം അ​ഡീ​ഷ​ന​ൽ കോ​ട​തി. ഇ​വി​ടെ അ​നി​യ​ന്ത്രി​ത​മാ​യി കു​ന്നു​കൂ​ടു​ന്ന മ​റ്റു കേ​സു​ക​ൾ​ക്കി​ട​യി​ലാ​ണ് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രേ​യു​ള്ള പ​ഴ​യ കേ​സു​ക​ൾ കൂ​ടി​യു​ള്ള​ത്. ഇ​തൊ​ക്കെ പോ​ക്സോ നി​യ​മം വേ​ണ്ട​ത്ര പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ സാ​ധി​ക്കാ​തെ​യാ​ക്കു​ന്നു.
നി​ല​വി​ൽ ഹൈ​ക്കോ​ട​തി റൂ​ളി​ങ് 2017/KLT 216 അ​നു​സ​രി​ച്ച് ഏ​ഴു വ​ർ​ഷ​ത്തി​ൽ താ​ഴെ ശി​ക്ഷ വ​രു​ന്ന കേ​സു​ക​ളി​ൽ ഏ​തു മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ നി​ന്നാ​ണോ ക​മ്മി​റ്റ് ചെ​യ്തു വ​രു​ന്ന​ത് അ​വി​ടേ​ക്കു ത​ന്നെ തി​രി​കെ അ​യ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്നു. ഏ​ഴു വ​ർ​ഷ​ത്തി​നു മു​ക​ളി​ൽ ശി​ക്ഷ വ​രു​ന്ന കു​റ്റ​ങ്ങ​ൾ മാ​ത്രം വി​ചാ​ര​ണ​യ്ക്ക് സെ​ഷ​ൻ​സ് കോ​ർ​ട്ടി​നെ നി​ർ​ദേ​ശി​ച്ചു​ത്ത​ര​വാ​യി​ട്ടു​ണ്ട്. 2011 വ​രെ​യു​ള്ള കേ​സു​ക​ൾ എ​ത്ര​യും വേ​ഗം തീ​രു​മാ​ന​മാ​ക്കാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​വു​മു​ണ്ട്.

തൃ​ശൂ​രി​നും വേ​ണം പോ​ക്സോ കോ​ട​തി
അ​ഡ്വ. പ​യ​സ് മാ​ത്യു
സ്പെ​ഷ്യ​ൽപ​ബ്ലി​ക്
പ്രോ​സി​ക്യൂ​ട്ട​ർ, ‌
തൃ​ശൂ​ർ

പോ​ക്സോ കേ​സു​ക​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണു തൃ​ശൂ​ർ. ശ​ക്ത​മാ​യ ഈ ​നി​യ​മം ഏ​റെ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ ജി​ല്ല കൂ​ടി​യാ​ണി​ത്. ബാ​ല​സൗ​ഹൃ​ദ കോ​ട​തി​ക​ളാ​ണു ന​മു​ക്കു വേ​ണ്ട​ത്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ കേ​ര​ള​ത്തി​ൽ അ​ങ്ങ​നെ​യൊ​ന്നു പോ​ലു​മി​ല്ല. കു​ട്ടി​ക​ളെ കൂ​ടു​ത​ൽ മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന രീ​തി​യി​ലാ​ണു ര​ക്ഷ​ക​രാ​കേ​ണ്ട​വ​ർ പ​ല​പ്പോ​ഴും പെ​രു​മാ​റു​ന്ന​ത്. ഇ​ര​യാ​യ പ​ന്ത്ര​ണ്ടു വ​യ​സു​കാ​രി ഇ​വി​ടെ​യി​രു​ന്ന് ആ​റു പ്രാ​വ​ശ്യം ഛർ​ദി​ച്ച അ​വ​സ്ഥ​യു​ണ്ടാ​യി​ട്ടു​ണ്ട്.
കു​ട്ടി​ക​ളോ​ടു തി​ക​ഞ്ഞ സൗ​ഹൃ​ദ​ത്തോ​ടെ വേ​ണം പെ​രു​മാ​റാ​ൻ. പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ പി​ന്നീ​ടു മൗ​നി​ക​ളാ​യേ​ക്കാം. അ​തു മു​ത​ലാ​ക്കി​യാ​ണു പ​ല പ്ര​തി​ക​ളും ര​ക്ഷ​പെ​ടു​ന്ന​ത്. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചാ​ൽ കോ​ട​തി സ്വീ​ക​രി​ച്ച് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ര​യു​ടെ മൊ​ഴി സ്പെ​ഷ്യ​ൽ കോ​ർ​ട്ട് ജ​ഡ്ജ് രേ​ഖ​പ്പെ​ടു​ത്ത​ണം. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി വി​ധി പ​റ​യ​ണം എ​ന്നു പോ​ക്സോ നി​യ​മം അ​നു​ശാ​സി​ക്കു​ന്നു.

വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ളി​ല്ല

അ​ഡ്വ. കോ​വ​ളം സ​തീ​ഷ് ച​ന്ദ്ര​കു​മാ​ർ
സ്പെ​ഷ്യ​ൽ പ​ബ്ലി​ക്
പ്രോ​സി​ക്യൂ​ട്ട​ർ
തി​രു​വ​ന​ന്ത​പു​രം

തി​രു​വ​ന​ന്ത​പു​ര​ത്ത് 2016ലാ​ണ് പു​തി​യ കോ​ർ​ട്ട് വ​രു​ന്ന​ത്. പു​തി​യ ജ​ഡ്ജ് നി​യ​മ​നം ഇ​തു​വ​രെ​യാ​യി​ട്ടി​ല്ല. കോ​ർ​ട്ട് ഹാ​ളി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മു​ള്ള യാ​തൊ​രു സ​ജ്ജീ​ക​ര​ണ​വും ഇ​ല്ല. ഇ​ര​ക​ൾ​ക്കു വേ​ണ്ട സു​ര​ക്ഷി​ത​ത്വം ന​ൽ​കാ​ൻ പ​ല​പ്പോ​ഴും ഇ​തു​കൊ​ണ്ടാ​കു​ന്നി​ല്ല. തി​ര​ക്കി​നി​ട​യി​ൽ ഒ​രു​പാ​ട് ഇ​ര​ക​ളെ പ​ര​സ്യ​മാ​യി അ​വ​ത​രി​പ്പി​ക്കേ​ണ്ടി വ​രു​ന്നു. എ​ന്തി​ന് പോ​ക്സോ പ്രോ​സി​ക്യൂ​ട്ട​ർ​ക്കു പോ​ലും ഓ​ഫി​സി​ല്ല. സ്റ്റാ​ഫി​ല്ല. സാ​ല​റി ഫി​ക്സ് ചെ​യ്തി​ട്ടു പോ​ലു​മി​ല്ല. പ​തി​നൊ​ന്നു മാ​സ​മാ​യി പോ​ക്സോ പ്രോ​സി​ക്യൂ​ട്ട​ർ​ക്ക് സാ​ല​റി കി​ട്ടി​യി​ട്ടി​ല്ല. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ പു​റ​ത്താ​ണ് പോ​ക്സോ കേ​സു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തു ത​ന്നെ.

ശ്രദ്ധ വേണം രക്ഷിതാക്കൾക്കും അധ്യാപകർക്കും

 

എ​ൻ. സ​നി​ൽ​കു​മാ​ർ
അ​ധ്യാ​പ​ക​ൻ

സൈ​ബ​റി​ട​ങ്ങ​ളി​ലും സൗ​ഹൃ​ദ​സ​ദ​സു​ക​ളി​ലും ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യ​ത്തി​ന്‍റെ നേ​രി​യൊ​രം​ശം പോ​ലും സ്വ​ന്തം മ​ക്ക​ൾ​ക്കാ​യി മാ​റ്റി​വ​യ്ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്കു ക​ഴി​യു​ന്നി​ല്ല. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക​പ്പു​റ​ത്തു​ള്ള ലോ​ക​ത്തി​ന്‍റെ ന​ന്മ​തി​ന്മ​ക​ളെ വ്യ​ക്ത​മാ​ക്കി​ക്കൊ​ടു​ക്കാ​നു​ള്ള മ​ന​സോ സ​മ​യ​മോ അ​ധ്യാ​പ​ക​ർ​ക്കി​ല്ലാ​താ​കു​ന്നു. ഏ​റെ അ​ടു​പ്പ​മു​ള്ള​വ​രി​ൽ നി​ന്നു​പോ​ലും ഏ​ൽ​ക്കേ​ണ്ടി വ​രു​ന്ന ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​രോ​ടും പ​റ​യാ​ൻ ക​ഴി​യാ​തെ കു​ഞ്ഞു​ങ്ങ​ൾ അ​തി​ഭീ​ക​ര​മാ​യ മാ​ന​സി​കാ​ഘാ​ത​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്നു.
മ​റ്റൊ​രാ​ൾ ത​ന്നോ​ടു കാ​ണി​ക്കു​ന്ന അ​നാ​വ​ശ്യ​മാ​യ സ്വാ​ത​ന്ത്യ​ത്തി​നെ​തി​രേ അ​രു​ത് എ​ന്നു പ​റ​യാ​നു​ള്ള ധൈ​ര്യം കൊ​ടു​ക്കേ​ണ്ട​വ​രാ​ണു ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും. കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്ക് തു​റ​ന്നു സം​സാ​രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും അ​തു കേ​ട്ടി​രി​ക്കാ​നു​ള്ള സ​മ​യ​വും ര​ക്ഷി​താ​ക്ക​ൾ ക​ണ്ടെ​ത്ത​ണം. ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള​തു​പോ​ലെ ത​ന്നെ അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ മു​ഖ്യ​മാ​യ പ​ങ്കു​ണ്ട്. അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളി​ലെ സ്വ​ഭാ​വ​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലു​മു​ള്ള മാ​റ്റ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും ചോ​ദി​ച്ച​റി​യു​ക​യും വേ​ണം. ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ കു​ഞ്ഞി​നു മ​നോ​ധൈ​ര്യ​വും സം​ര​ക്ഷ​ണ​വും കൊ​ടു​ക്കണം.
കു​ട്ടി​ക​ളു​ടെ മാ​ന​സി​ക നി​ല​യെ​യും ഭാ​വി ജീ​വി​ത​ത്തെ​യും മോ​ശ​മാ​യി ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണ്. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ങ്ങ​നെ​യാ​ണ് ഇ​ട​പെ​ടേ​ണ്ട​തെ​ന്നു​ള്ള കൃ​ത്യ​മാ​യ അ​വ​ബോ​ധം കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​ക്കി​യെ​ടു​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​ർ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി ഏ​റ്റെ​ടു​ക്ക​ണം.
കു​ട്ടി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണം ചെ​യ്യു​ന്ന​വ​രും ചു​റ്റും ഉ​ണ്ടെ​ന്ന ബോ​ധ്യ​ത്തോ​ടെ, കു​ട്ടി​ക​ളു​ടെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളു​മാ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളെ വി​ല​ക്കാ​തെ ത​ന്നെ അ​വ​രി​ൽ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ശ്ര​ദ്ധാ​ലു​ക്ക​ളാ​വ​ണം. ഹൃ​ദ​യ​വി​ശാ​ല​ത​യോ​ടെ കു​ട്ടി​ക​ളെ സ​മീ​പി​ക്കു​ന്ന​വ​രാ​യി അ​ധ്യാ​പ​ക​ർ മാ​റ​ണം.