FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
World

ഇ​സ്ര​യേ​ലു​മാ​യു​ള്ള 50കോടി ഡോ​ള​റി​ന്‍റെ ക​രാ​ർ ഇ​ന്ത്യ റ​ദ്ദാ​ക്കി

Thursday, Jan 4, 2018,10:53 IST By മെട്രൊ വാർത്ത A A A

ജ​റൂ​സ​ലം: ഇ​സ്ര​യേ​ലു​മാ​യു​ള്ള 50 കോടി ഡോ​ള​റി​ന്‍റെ ക​രാ​ർ ഇ​ന്ത്യ റ​ദ്ദാ​ക്കി. ഇ​സ്രേ​ലി സൈ​നി​ക വൃ​ത്ത​മാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു വി​ട്ട​ത്.
സ്പൈ​ക്ക് ആ​ന്‍റി ടാ​ങ്ക് ഗൈ​ഡ​ഡ് മി​സൈ​ലു​ക​ളും വി​ക​സ​ന​ത്തി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​സ്ര​യേ​ല്‍ സ​ര്‍ക്കാ​രി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റാ​ഫേ​ല്‍ അ​ഡ്വാ​ന്‍സ്ഡ് സി​സ്റ്റം​സു​മാ​യു​ള്ള ക​രാ​റാ​ണ് റ​ദ്ദാ​ക്കി​യ​ത്.
സൈ​നി​ക​ര്‍ക്ക് വ​ഹി​ച്ചു കൊ​ണ്ടു പോ​കാ​ന്‍ സാ​ധി​ക്കു​ന്ന ഫ​യ​ര്‍ ആ​ന്‍ഡ് ഫോ​ര്‍ഗെ​റ്റ് ഇ​ന​ത്തി​ല്‍ പെ​ട്ട​താ​ണ് സ്‌​പൈ​ക്ക് മി​സൈ​ല്‍. ടാ​ങ്ക് ഉ​ള്‍പ്പെ​ടെ​യു​ള്ള നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ല​ക്ഷ്യ​ങ്ങ​ളെ ത​ക​ര്‍ക്കാ​ന്‍ ശേ​ഷി​യു​ള്ള​വ​യാ​ണ് ഇ​ത്.
ക​രാ​റി​ൽ നി​ന്ന് പി​ൻ​വാ​ങ്ങു​ന്ന​താ​യു​ള്ള അ​റി​യി​പ്പ് ല​ഭി​ച്ച​താ​യി റാ​ഫേ​ൽ വ്യ​ക്ത​മാ​ക്കി.
ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് ഒ​രാ​ഴ്ചശേഷിക്കുമ്പോഴാണ് ഇ​ന്ത്യ​യു​ടെ ന​ട​പ​ടി. 14നാ​ണ് നെ​ത​ന്യാ​ഹു ഇ​ന്ത്യ​യി​ലെ​ത്തു​ക. റാ​ഫേ​ലി​ന്‍റെ സി​ഇ​ഒ​യും നെ​ത​ന്യാ​ഹു​വി​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ ഇ​രു​പ​ത്താ​റോ​ളം രാ​ജ്യ​ങ്ങ​ൾ സ്പൈ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.
അ​മെ​രി​ക്ക​യു​ടെ ജാ​വ്‌​ലി​ന്‍ മി​സൈ​ലു​ക​ളെ മ​റി​ക​ട​ന്നാ​ണ് 2014 ല്‍ ​ഇ​ന്ത്യ സ്‌​പൈ​ക്ക് മി​സൈ​ലു​ക​ള്‍ വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.