FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Business

മൺസൂൺ മുതൽ തെരഞ്ഞെടുപ്പുവരെ വിപണിയെ സ്വാധീനിക്കും

Thursday, Jan 4, 2018,10:21 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി താ​ഴേ​ക്ക് പതി​ക്കു​ന്ന​ത് ക​ണ്ടാ​ണ് പു​തു​വ​ർ​ഷം തു​ട​ങ്ങി​യ​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടു ക​ഴി​ഞ്ഞ​പ്പോ​ഴും ഓ​ഹ​രി വി​പ​ണി നേ​ട്ട​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ 2018 ൽ ​ദ​ലാ​ൽ സ്ട്രീ​റ്റി​ൽ ആ​ഘോ​ഷ​രാ​വു​ക​ൾ ഏ​റെ​യു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ലെ കേ​ന്ദ്ര ബ​ജ​റ്റ്, വി​വി​ധ ക്വാ​ർ​ട്ട​റു​ക​ളി​ലെ കോ​ർ​പ്പ​റേ​റ്റ് ഫ​ല​ങ്ങ​ൾ, എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​ങ്ങ​ൾ, മ​ഴ​യു​ടെ ല​ഭ്യ​ത, ആ​ഗോ​ള മേ​ഖ​ല​യി​ലെ എ​ണ്ണ​വി​ല എ​ന്നി​വ​യാ​ണ് ഓ​ഹ​രി​വി​പ​ണി​യെ ഈ ​വ​ർ​ഷം നി​യ​ന്ത്രി​ക്കു​ക.
ക​ഴി​ഞ്ഞ ക​ല​ണ്ട​ർ വ​ർ​ഷം സെ​ൻ​സെ​ക്സ് 7,430.37 പോ​യി​ന്‍റ് (27.91%) വ​ർ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന വ്യാ​പാ​ര​ദി​ന​ത്തി​ൽ സെ​ൻ​സെ​ക്സ് 34,137.97 പോ​യി​ന്‍റ് വ​ർ​ധി​ച്ച് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​യ​രം കു​റി​ച്ചി​രു​ന്നു.

എ​ണ്ണ​വി​ല
വ​ർ​ഷാ​രം​ഭ​വും എ​ണ്ണ​വി​ല കൂ​ടി​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ധാ​ന എ​ണ്ണ ഓ​ഹ​രി​ക​ളെ​ല്ലാം ത​ന്നെ നി​റം​മ​ങ്ങി. ഒ​പ്പെ​ക്‌ രാ​ജ്യ​ങ്ങ​ള്‍ എ​ണ്ണ ഉ​ത്പാ​ദ​നം കു​റ​ച്ച​തോ​ടെ രാ​ജ്യാ​ന്ത​ര വ​പ​ണി​യി​ല്‍ ഒ​രു ബാ​ര​ല്‍ ക്രൂ​ഡ്‌ ഓ​യി​ലി​ന്‌ 67.27 യു​എ​സ്‌ ഡോ​ള​റാ​ണ്‌ നി​ര​ക്ക്‌.
ഗ​ൾ​ഫ് മേ​ഖ​ല​ക​ളി​ൽ അ​ഞ്ച് ശ​ത​മാ​നം വാ​റ്റ് ബാ​ധ​ക​മാ​യ​തും സ​ബ് സി​ഡി എ​ടു​ത്തു ക​ള​ഞ്ഞ​തും എ​ണ്ണ​വി​ല​യി​ൽ ചാ​ഞ്ചാ​ട്ട​മു​ണ്ടാ​ക്കു​മെ​ന്ന് ക​രു​തു​ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ഉ​പ​ഭോ​ക്തൃ രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ലും വി​ല​യി​ൽ മാ​റ്റ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ച് ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ പെ​ട്രോ​ളി​ന് വി​ല കു​തി​ച്ചു ക​യ​റി. ഖ​ത്ത​റി​ൽ ജ​നു​വ​രി ഒ​ന്ന് മു​ത​ല്‍ പ്രീ​മി​യം ഗ്രേ​ഡ് പെ​ട്രോ​ളി​ന് അ​ഞ്ച് ദി​ര്‍ഹം വ​ര്‍ധി​ച്ച് ലി​റ്റ​റി​ന് 1.80 റി​യാ​ലും സൂ​പ്പ​റി​ന് അ​ഞ്ച് ദി​ര്‍ഹം വ​ര്‍ധി​പ്പി​ച്ച് 1.85 റി​യാ​ലു​മാ​കു​മെ​ന്ന് അ​റി​യി​ച്ചു. സൗ​ദി അ​റേ​ബ്യ​യും പെ​ട്രോ​ൾ‌ വി​ല കു​ത്ത​നെ കൂ​ട്ടി​ക്ക​ഴി​ഞ്ഞു. ഒ​ക്റ്റാ​ൻ 91 വി​ഭാ​ഗ​ത്തി​ലു​ള്ള പെ​ട്രോ​ളി​ന് 1.37 റി​യാ​ലാ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഒ​ക്റ്റാ​ൻ 95 ന്‍റെ വി​ല ലി​റ്റ​റി​ന് 2.04 റി​യാ​ലാ​ക്കി​യി​രു​ന്നു. ഈ ​വി​ല വ​ർ​ധ​ന​വ് ഇ​ന്ത്യ​ൻ വി​പ​ണി​യെ ഏ​ത് ത​ര​ത്തി​ൽ സ്വാ​ധീ​നി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നി​ക്ഷേ​പ​ക​ർ.

കേ​ന്ദ്ര ബ​ജ​റ്റ്
രാ​ജ്യ​ത്തെ നി​കു​തി വ്യ​വ​സ്ഥ​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ ജി​എ​സ്ടി​ക്കു ശേ​ഷ​മു​ള്ള ആ​ദ്യ ബ​ജ​റ്റ് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി തു​ട​ങ്ങി. ഫെ​ബ്രു​വ​രി ഒ​ന്നി​നാ​കും ബ​ജ​റ്റ് അ​വ​ത​ര​ണം. 2019ൽ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന പൂ​ർ​ണ ബ​ജ​റ്റാ​കു​മി​ത്.

‌പ്ര​തീ​ക്ഷി​ക്കാ​വു​ന്ന മാ​റ്റ​ങ്ങ​ൾ
ജൂ​ലാ​യ് മു​ത​ൽ നി​കു​തി​ക​ളെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ലാ​യ​തി​നാ​ൽ നി​കു​തി വ​രു​മാ​നം വെ​വ്വേ​റെ ഹെ​ഡു​ക​ളി​ൽ ന​ൽ​കു​ന്ന പ​തി​വു​ണ്ടാ​കി​ല്ല. പ​ക​രം ജി​എ​സ്ടി അ​നു​ബ​ന്ധ വ​രു​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തും.
ജി​എ​സ്ടി നി​ര​ക്കു​ക​ൾ നി​ശ്ച​യി​ക്കു​ന്ന​ത് ജി​എ​സ്ടി കൗ​ൺ​സി​ലാ​യ​തി​നാ​ൽ ബ​ജ​റ്റി​ൽ നി​കു​തി നി​ർ​ദേ​ശ​ങ്ങ​ൾ വ​ന്നേ​ക്കി​ല്ലെ​ന്നും സൂ​ച​ന​യു​ണ്ട്. പ​ക​രം ആ​ദാ​യ നി​കു​തി, കോ​ർ​പ​റേ​റ്റ് നി​കു​തി, ക​സ്റ്റം​സ് തീ​രു​വ എ​ന്നി​വ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാം.
ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ളി​ൽ ജി​എ​സ്ടി ന​ട​പ്പാ​ക്കും മു​മ്പു​ള്ള നി​കു​തി വ​രു​മാ​ന​വും അ​തി​നു ശേ​ഷം വ​ന്ന വ്യ​ത്യാ​സ​വും ര​ണ്ടാ​യി കാ​ണി​ക്കേ​ണ്ടി വ​രും.

കോ​ർ‌​പ്പ​റേ​റ്റ് ഫ​ല​ങ്ങ​ൾ
രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ ഈ ​വ​ർ​ഷം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ത​ന്നെ കോ​ർ​പ്പ​റേ​റ്റ് ഫ​ല​ങ്ങ​ളി​ൽ ശു​ഭ സൂ​ച​ന​യു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം.

മ​ൺ​സൂ​ൺ
ക​ഴി​ഞ്ഞ മ​ൺ​സൂ​ൺ ഓ​ഹ​രി വി​പ​ണി​യു​ടെ കൊ​യ്ത്ത്കാ​ല​മാ​യി​രു​ന്നു. മി​ക​ച്ച മ​ൺ​സൂ​ൺ ഉ​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​രു​ടെ വാ​ർ​ത്ത​വ​ന്ന​തി​ന് പി​ന്നാ​ലെ വി​പ​ണി കു​തി​ച്ചു​യ​ർ​ന്നി​രു​ന്നു. ഇ​തി​നി​ടെ കാ​ല​വ​ര്‍ഷം സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നി​രി​ക്കെ മ​ത്സ്യ​മേ​ഖ​ല​യും വ​നം​മേ​ഖ​ല​യു​മ​ട​ക്ക​മു​ള്ള​വ കൈ​വ​രി​ക്കാ​നി​ട​യു​ള്ള മൂ​ല്യ​വ​ര്‍ധ​ന ആ​ദ്യ​പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച് ര​ണ്ടാം​പാ​ദ​ത്തി​ല്‍ 2.3 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 1.7 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു വ​ര്‍ഷം മു​മ്പ് ഇ​തേ കാ​ല​യ​ള​വി​ല്‍ ഈ ​നി​ര​ക്ക് 4.1 ശ​ത​മാ​ന​മാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഈ ​വ​ർ​ഷ​വും വ​ലി​യ വ്യ​ത്യാ​സ​ങ്ങ​ൾ മ​ൺ​സൂ​ൺ ഫ​ല​ങ്ങ​ളി​ൽ നി​ന്ന് ഓ​ഹ​രി വി​പ​ണി പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ
എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളാ​ണ് ഈ ​വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് കാ​ത്തി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് – ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക​യി​ൽ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നാ​ലെ മേ​ഘാ​ല​യ, ത്രി​പു​ര, നാ​ഗാ​ലാ​ൻ​ഡ്, മി​സോ​റാം, ഛത്തീ​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ എ​ന്നി​വ​ട​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് എ​ത്തും. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം വി​രു​ന്നെ​ത്തു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന​തി​നാ​ൽ വ​ള​രെ നി​ർ​ണാ​യ​ക​മാ​ണ്. എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ ഫ​ല​മു​ണ്ടാ​യാ​ൽ ഓ​ഹ​രി വി​പ​ണി​യി​ൽ വ​ലി​യ കു​തി​ച്ച് ചാ​ട്ടം പ്ര​തീ​ക്ഷി​ക്കാം.