FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Editorial

രാ​​ഷ്‌​​ട്രീ​​യ വി​​ജ​​യം നോ​​ക്കി​​യാ​​വ​​രു​​ത് മെ​​ഡി​​ക്ക​​ല്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടു​​ക​​ൾ

Thursday, Jan 4, 2018,10:01 IST By മെട്രൊ വാർത്ത A A A

ഹി​​മാ​​ച​​ല്‍ പ്ര​​ദേ​​ശി​​ലെ രാ​​ഷ്‌​​ട്രീ​​യ വി​​ജ​​യ​​ത്തി​​നു കേ​​ന്ദ്ര​​ത്തി​​ലെ ന​​രേ​​ന്ദ്ര മോ​​ദി സ​​ര്‍ക്കാ​​രി​​ന്‍റെ അ​​വി​​ചാ​​രി​​ത പാ​​രി​​തോ​​ഷി​​കം- ബി​​ലാ​​സ്പു​​ര്‍ ന​​ഗ​​ര​​ത്തി​​ല്‍ ഓ​​ള്‍ ഇ​​ന്ത്യ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഒ​​ഫ് മെ​​ഡി​​ക്ക​​ല്‍ സ​​യ​​ന്‍സ​​സി​​ന് അ​​നു​​മ​​തി. പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ആ​​രോ​​ഗ്യ സു​​ര​​ക്ഷാ പ​​ദ്ധ​​തി​​യി​​ല്‍പ്പെ​​ടു​​ത്തി 1351 കോ​​ടി രൂ​​പ ചെ​​ല​​വി​​ല്‍ ര​​ണ്ടു വ​​ര്‍ഷം കൊ​​ണ്ടു നി​​ര്‍മാ​​ണം പൂ​​ര്‍ത്തി​​യാ​​ക്കി നാ​​ടി​​നു സ​​മ​​ര്‍പ്പി​​ക്കാ​​നാ​​ണ് ഇ​​ന്ന​​ലെ കൂ​​ടി​​യ കേ​​ന്ദ്ര മ​​ന്ത്രി​​സ​​ഭ അം​​ഗീ​​കാ​​രം ന​​ല്‍കി​​യ​​ത്. ഹി​​മാ​​ച​​ല്‍ പ്ര​​ദേ​​ശി​​ന്‍റെ ദീ​​ര്‍ഘ​​കാ​​ല​​ത്തെ കാ​​ത്തി​​രി​​പ്പ് ഇ​​തോ​​ടെ സ​​ഫ​​ല​​മാ​​യി. അ​​താ​​ക​​ട്ടെ, ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ല്‍ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ബി​​ജെ​​പി​​ക്ക് അ​​നു​​കൂ​​ല​​മാ​​യി ജ​​ന​​വി​​ധി ഒ​​രു​​ക്കി​​യ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​വും.
ന്യൂ​​ഡ​​ല്‍ഹി​​യി​​ലേ​​തു കൂ​​ടാ​​തെ, രാ​​ജ്യ​​ത്തി​​ന്‍റെ അ​​ഭി​​മാ​​ന​​സ്തം​​ഭ​​ങ്ങ​​ളാ​​യ ആ​​റ് എ​​യിം​​സു​​ക​​ള്‍ കൂ​​ടി​​യു​​ണ്ട്. ഇ​​പ്പോ​​ള്‍ അ​​നു​​വ​​ദി​​ക്ക​​പ്പെ​​ട്ട ഹി​​മാ​​ച​​ല്‍ പ്ര​​ദേ​​ശി​​ല​​ട​​ക്കം പ​​തി​​നേ​​ഴു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ക്കൂ​​ടി എ​​യിം​​സി​​ന് അ​​നു​​മ​​തി ല​​ഭി​​ച്ചു ക​​ഴി​​ഞ്ഞു. അ​​വ​​യെ​​ല്ലാം നി​​ര്‍മാ​​ണ​​ത്തി​​ന്‍റെ പ്രാ​​ഥ​​മി​​ക ഘ​​ട്ട​​ങ്ങ​​ളി​​ലാ​​ണ്.
എ​​ന്നാ​​ല്‍ ഇ​​വ​​യ്ക്കൊ​​പ്പ​​മോ അ​​തി​​നും മു​​ന്‍പോ അ​​നു​​വ​​ദി​​ക്ക​​പ്പെ​​ട്ട കേ​​ര​​ള​​ത്തി​​ലെ എ​​യിം​​സി​​ന് എ​​ന്തു സം​​ഭ​​വി​​ച്ചു എ​​ന്നാ​​ണ് മൂ​​ന്ന​​ര​​ക്കോ​​ടി​​യോ​​ളം വ​​രു​​ന്ന മ​​ല​​യാ​​ളി​​ക​​ള്‍ക്ക് ഇ​​നി അ​​റി​​യാ​​നു​​ള്ള​​ത്. രാ​​ഷ്‌​​ട്രീ​​യ വി​​ജ​​യ​​ങ്ങ​​ള്‍ നേ​​ടി​​യി​​ട്ടു​​ള്ള കോ​​ണ്‍ഗ്ര​​സും രാ​​ഷ്‌​​ട്രീ​​യ പ​​രാ​​ജ​​യം നേ​​ടി​​യി​​ട്ടു​​ള്ള ബി​​ജെ​​പി​​യും ഒ​​രു​​പോ​​ലെ കേ​​ര​​ള​​ത്തെ ക​​ബ​​ളി​​പ്പി​​ക്കു​​ക​​യാ​​ണ് എ​​ന്നു മാ​​ത്ര​​മാ​​ണ് ഇ​​തി​​നു​​ള്ള ഉ​​ത്ത​​രം.
ആ​​തു​​ര ശു​​ശ്രൂ​​ഷാ രം​​ഗ​​ത്ത് ലോ​​ക​​പ്ര​​ശ​​സ്ത​​മാ​​ണ് മ​​ല​​യാ​​ളി​​ക​​ളു​​ടെ സേ​​വ​​നം. ഡോ​​ക്റ്റ​​ര്‍മാ​​രു​​ടെ​​യും ന​​ഴ്സു​​മാ​​രു​​ടെ​​യും സേ​​വ​​ന​​ത്തി​​ല്‍ ഇ​​ന്ത്യ​​യി​​ല്‍ ഒ​​രു സം​​സ്ഥാ​​ന​​ത്തു​​മി​​ല്ല ഇ​​ത്ര​​യും മി​​ക​​ച്ച പ്രൊ​​ഫ​​ഷ​​ണ​​ലു​​ക​​ള്‍. എ​​ന്നാ​​ല്‍, അ​​ന്താ​​രാ​​ഷ്ട്ര നി​​ല​​വാ​​ര​​മു​​ള്ള മെ​​ഡി​​ക്ക​​ല്‍ വി​​ദ്യാ​​ഭ്യാ​​സ​​വും ചി​​കി​​ത്സാ സൗ​​ക​​ര്യ​​ങ്ങ​​ളും ഇ​​ന്നോ​​ളം ല​​ഭ്യ​​മാ​​യി​​ട്ടി​​ല്ലാ​​ത്ത സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ലാ​​ണു കേ​​ര​​ളം.
ഒ​​രു വ്യാ​​ഴ​​വ​​ട്ട​​മാ​​യി കേ​​ര​​ള​​ത്തി​​നു കേ​​ന്ദ്ര​​ത്തി​​ല്‍ നി​​ന്നു ല​​ഭി​​ക്കു​​ന്ന ഉ​​റ​​പ്പാ​​ണ് ഇ​​വി​​ടെ​​യൊ​​രു എ​​യിം​​സ്. ര​​ണ്ടാം മ​​ന്‍മോ​​ഹ​​ന്‍ സി​​ങ് സ​​ര്‍ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് കേ​​ര​​ള​​ത്തി​​ന്‍റെ എ​​യിം​​സ് പ​​ദ്ധ​​തി സാ​​ഫ​​ല്യ​​ത്തി​​ന്‍റെ വ​​ക്കോ​​ള​​മെ​​ത്തി​​യ​​താ​​ണ്. എ​​ന്നാ​​ല്‍, പ​​റ്റി​​യ സ്ഥ​​ല​​മി​​ല്ല, വ്യ​​ക്ത​​മാ​​യ രൂ​​പ​​രേ​​ഖ ത​​യാ​​റാ​​ക്കി​​യി​​ല്ല തു​​ട​​ങ്ങി​​യ കാ​​ര​​ണ​​ങ്ങ​​ള്‍ ഉ​​ന്ന​​യി​​ച്ച് യു​​പി​​എ സ​​ര്‍ക്കാ​​ര്‍ വാ​​ഗ്ദാ​​നം സൗ​​ക​​ര്യ​​പൂ​​ര്‍വം മാ​​റ്റി​​വ​​ച്ചു. അ​​തി​​നു വ​​ളം വ​​യ്ക്കു​​ന്ന​​താ​​യി​​രു​​ന്നു അ​​ന്ന​​ത്തെ യു​​ഡി​​എ​​ഫ് സ​​ര്‍ക്കാ​​രി​​ന്‍റെ​​യും രാ​​ഷ്‌​​ട്രീ​​യ​​നേ​തൃ​ത്വ​ത്തി​ന്‍റെ​യും ന​​ട​​പ​​ടി​​ക​​ള്‍.
എ​​യിം​​സ് തു​​ട​​ങ്ങാ​​ന്‍ കു​​റ​​ഞ്ഞ​​ത് 200 ഏ​​ക്ക​​ര്‍ ഭൂ​​മി​​യാ​​ണ് വേ​​ണ്ട​​ത്. അ​​തു ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു ശ്ര​​മ​​ക​​ര​​മാ​​യ ജോ​​ലി. എ​​ന്നാ​​ല്‍, ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ക​​ഴി​​ഞ്ഞ സ​​ര്‍ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് നാ​​ലു സ്ഥ​​ല​​ങ്ങ​​ള്‍ ഇ​​തി​​നാ​​യി ക​​ണ്ടെ​​ത്തി. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് തു​​റ​​ന്ന ജ​​യി​​ലി​​നോ​​ടു ചേ​​ര്‍ന്നു​​ള്ള സ​​ര്‍ക്കാ​​ര്‍ സ്ഥ​​ലം, കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ളെ​​ജ് കോം​​പൗ​​ണ്ട്, ക​​ള​​മ​​ശേ​​രി​​യി​​ലെ എ​​ച്ച്എം​​ടി കോം​​പൗ​​ണ്ട്, കോ​​ഴി​​ക്കോ​​ട് കി​​നാ​​ലൂ​​ര്‍ വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യി​​ലെ സ്ഥ​​ലം എ​​ന്നി​​വ​​യാ​​ണ​​വ.
സ്ഥ​​ലം ക​​ണ്ടെ​​ത്തി​​യ ശേ​​ഷം അ​​ത് എ​​വി​​ടെ സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്ന കാ​​ര്യ​​ത്തി​​ല്‍ യോ​​ജി​​പ്പു​​ണ്ടാ​​യി​​ല്ല. ഒ​​രു വി​​ഭാ​​ഗ​​ത്തി​​ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​വും വേ​​റൊ​​രു വി​​ഭാ​​ഗ​​ത്തി​​നു കി​​നാ​​ലൂ​​രും ഭൂ​​രി​​പ​​ക്ഷ​​ത്തി​​ന് ക​​ള​​മ​​ശേ​​രി​​യി​​ലെ സ്ഥ​​ല​​വും വേ​​ണ​​മെ​​ന്നാ​​യി. ഈ ​​ത​​ര്‍ക്കം തു​​ട​​രു​​ന്ന​​തി​​നി​​ടെ, കേ​​ന്ദ്ര ബ​​ജ​​റ്റ് വ​​രി​​ക​​യും കേ​​ര​​ള​​ത്തി​​ല്‍ നി​​ന്നു വ്യ​​ക്ത​​മാ​​യ ശു​​പാ​​ര്‍ശ ല​​ഭി​​ച്ചി​​ല്ലെ​​ന്ന കാ​​ര​​ണം പ​​റ​​ഞ്ഞ് ആ​​വ​​ശ്യം നി​​രാ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു.
തു​​ട​​ര്‍ന്നു​​ണ്ടാ​​യ പ്ര​​തി​​പ​​ക്ഷ പ്ര​​തി​​ഷേ​​ധം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ കേ​​ന്ദ്ര സ​​ര്‍ക്കാ​​രി​​നെ സ​​മീ​​പി​​ച്ചു. കോ​​ഴി​​ക്കോ​​ട് കി​​നാ​​ലൂ​​രി​​ന് അ​​നു​​കൂ​​ല​​മാ​​യി ധാ​​ര​​ണ ഉ​​ണ്ടാ​​ക്കു​​ക​​യും സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ ന​​ട​​പ​​ടി​​ക​​ളെ​​ല്ലാം പൂ​​ര്‍ത്തി​​യാ​​ക്കി സ​​മ​​ര്‍പ്പി​​ക്കു​​ക​​യും ചെ​​യ്തു. അ​​പ്പോ​​ഴേ​​ക്കും ക​​ഴി​​ഞ്ഞ പൊ​​തു ബ​​ജ​​റ്റും ക​​ട​​ന്നു പോ​​യി. അ​​തി​​ലും കേ​​ര​​ള​​ത്തെ പ​​രി​​ഗ​​ണി​​ച്ചി​​ല്ല.
ഈ ​​വ​​ര്‍ഷ​​ത്തെ പൊ​​തു ബ​​ജ​​റ്റി​​ന്‍റെ പ​​ണി​​പ്പു​​ര​​യി​​ലാ​​ണ് കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി അ​​രു​​ണ്‍ ജ​യ്‌​റ്റ്‌​​ലി. മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളെ​​ല്ലാം പ​​ദ്ധ​​തി രൂ​​പ​​രേ​​ഖ​​ക​​ളെ​​ല്ലാം സ​​മ​​ര്‍പ്പി​​ച്ചു ക​​ഴി​​ഞ്ഞു. കേ​​ര​​ള​​വും ചി​​ല​​തൊ​​ക്കെ ചെ​​യ്തി​​ട്ടു​​ണ്ട്. പ​​ക്ഷേ, അ​​തു ഫ​​ലം കാ​​ണു​​മോ എ​​ന്നു കാ​​ത്തി​​രു​​ന്നു കാ​​ണാം. അ​​തേ​​സ​​മ​​യം, രാ​​ജ്യ​​ത്തി​​ന്‍റെ ഫെ​​ഡ​​റ​​ല്‍ സം​​വി​​ധാ​​ന​​ത്തി​​നു നി​​ര​​ക്കു​​ന്ന​​ത​​ല്ല കേ​​ന്ദ്ര സ​​ര്‍ക്കാ​​രി​​ന്‍റെ നി​​ല​​പാ​​ടെ​​ന്നും ഇ​​വി​​ടെ കൂ​​ട്ടി​​വാ​​യി​​ക്ക​​ണം.
തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ​​യം ഒ​​ന്നു മാ​​ത്ര​​മാ​​ണ് എ​​ല്ലാ കീ​​ഴ്വ​​ക്ക​​ങ്ങ​​ളും മ​​റി​​ക​​ട​​ന്നു ഹി​​മാ​​ച​​ല്‍ പ്ര​​ദേ​​ശി​​ന് എ​​യിം​​സ് അ​​നു​​വ​​ദി​​ക്കാ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും കേ​​ന്ദ്ര സ​​ര്‍ക്കാ​​രും ത​​യാ​​റാ​​കാ​​ന്‍ കാ​​ര​​ണം. അ​​ങ്ങ​​നെ​​യൊ​​രു രാ​​ഷ്‌‌​​ട്രീ​​യ വി​​ജ​​യം കി​​ട്ടു​​ന്ന​​തു വ​​രെ കേ​​ര​​ള​​ത്തി​​ന് ഉ​​റ​​പ്പാ​​ക്ക​​പ്പെ​​ട്ട എ​​യിം​​സി​​ന് അ​​നു​​മ​​തി ത​​രി​​ല്ലെ​​ന്നു വ​​രു​​ന്ന​​ത് ക​​ടു​​ത്ത അ​​നീ​​തി​​യാ​​ണ്. അ​​തി​​നെ​​തി​​രേ രാ​​ഷ്‌​​ട്രീ​​യം മ​​റ​​ന്നു​​ള്ള കൂ​​ട്ടാ​​യ്മ​​യാ​​ണ് ആ​​വ​​ശ്യം.
കേ​​ര​​ള സ​​ര്‍ക്കാ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച ഭൂ​​മി, കേ​​ന്ദ്ര സം​​ഘം പ​​രി​​ശോ​​ധി​​ച്ചു തൃ​​പ്തി രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​താ​​ണ്. അ​​തി​​ല്‍ എ​​വി​​ടെ​​യാ​​ണു എ​​യിം​​സ് സ്ഥാ​​പി​​ക്കേ​​ണ്ട​​തെ​​ന്നു മാ​​ത്രം കേ​​ന്ദ്രം തീ​​രു​​മാ​​നി​​ച്ചാ​​ല്‍ മ​​തി. സാ​​ധാ​​ര​​ണ സ​​ര്‍ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ഏ​​താ​​ണ്ട് മു​​പ്പ​​ത്ത​​യ്യാ​​യി​​ര​​ത്തോ​​ളം കി​​ട​​ക്ക​​ക​​ളും മെ​​ഡി​​ക്ക​​ല്‍ കോ​​ളെ​​ജു​​ക​​ളി​​ല്‍ പ​​തി​​നാ​​യ​​ര​​ത്തോ​​ളം കി​​ട​​ക്ക​​ക​​ളു​​മാ​​ണു കേ​​ര​​ള​​ത്തി​​ലു​​ള്ള​​ത്.
അ​​വി​​ട​​ങ്ങ​​ളി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം അ​​തി​​ന്‍റെ മൂ​​ന്നു മ​​ട​​ങ്ങു വ​​രും. അ​​തീ​​വ ഗു​​രു​ത​​ര​​മാ​​യ രോ​​ഗ​​ങ്ങ​​ള്‍ക്ക് ഉ​​ചി​​ത​​മാ​​യ ചി​​കി​​ത്സ എ​​ന്ന മ​നു​ഷ്യാ​വ​കാ​ശം സം​​ര​​ക്ഷി​​ക്ക​​പ്പെ​​ടേ​​ണ്ട എ​​യിം​​സ് സ്ഥാ​​പി​​ക്കാ​​ന്‍ വൈ​​കു​​ന്ന ഓ​​രോ ദി​​വ​​സ​​വും ഇ​​ന്നാ​​ട്ടി​​ലെ ജ​​ന​​ങ്ങ​​ളോ​​ടു​​ള്ള വെ​​ല്ലു​​വി​​ളി​​യാ​​യി മാ​​ത്ര​​മേ കാ​​ണാ​​നാ​​വൂ.