FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Top News

പാകിസ്ഥാനുള്ള സഹായം നിറുത്തലാക്കി അമെരിക്ക

Friday, Jan 5, 2018,10:59 IST By മെട്രൊ വാർത്ത A A A

വാഷിങ്ടൻ:ഭീകര സംഘടനകള്‍ക്കെതിരെ ഫലപ്രദമായ നടപടിയെടുക്കാത്ത പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അമെരിക്ക നിറുത്തലാക്കി. 1.5 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണ് യുഎസ് താല്‍ക്കാലികമായി തടഞ്ഞു വെച്ചിരിക്കുന്നത്.. ഗുരുതരമായ വിധത്തില്‍ ജനങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ പേരില്‍ പ്രത്യേക നിരീക്ഷണപ്പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഏകദേശം 7284 കോടി ഇന്ത്യന്‍ രൂപയാണ് തടഞ്ഞുവച്ചത്. ഭീകര സംഘടനകള്‍ക്കെതിരെ ഫലപ്രദമായ നടപടിയെടുക്കുന്നതുവരെ പണം നല്‍കേണ്ടെന്നാണ് തീരുമാനം. 33 ബില്യണ്‍ ഡോളര്‍ സഹായം കൈപ്പറ്റിയിട്ടും 15 വര്‍ഷമായി യുഎസിനെ വിഡ്ഢികളാക്കിയെന്ന് പുതുവര്‍ഷ ട്വീറ്റില്‍ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഭീകരരുടെ സുരക്ഷിത താവളമായി മാറിയ പാകിസ്താനെ ഇനിയും സഹായിക്കുന്നതു തുടരാനാവില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

യുഎസ് ഇപ്പോള്‍ തടഞ്ഞുവച്ച പണത്തില്‍ 2016ലെ 255 ദശലക്ഷം ഡോളറിന്റെ സൈനിക സഹായവും (എഫ്എംഎഫ്), സൗഹൃദരാജ്യങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് നല്‍കുന്ന 2017ലെ 900 ദശലക്ഷം ഡോളറിന്റെ സഹായവും ഉള്‍പ്പെടും. നിലവിലെ അവസ്ഥയില്‍ പാകിസ്താനുള്ള സാമ്പത്തിക, സൈനിക സഹായം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് യുഎസ് വ്യക്തമാക്കുന്നത്.