FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Editorial

വൈ​ദ്യു​തി മേ​ഖ​ല​യി​ല്‍ പ​രീ​ക്ഷ​ണ​മ​ല്ല, ക​ര്‍മ പ​ദ്ധ​തി​ക​ളാ​ണു പ്ര​ധാ​നം

Friday, Jan 5, 2018,10:43 IST By മെട്രൊ വാർത്ത A A A

ഇ​​രു​​പ​​തു വ​​ര്‍ഷ​​ത്തി​​നു ശേ​​ഷം സം​​സ്ഥാ​​ന വൈ​​ദ്യു​​തി ബോ​​ര്‍ഡ് വി​​പു​​ല​​മാ​​യ അ​​ഴി​​ച്ചു പ​​ണി​​ക്കു ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണ്. ബോ​​ര്‍ഡി​​ന്‍റെ ഘ​​ട​​ന​​യി​​ലോ വി​​ന്യാ​​സ​​ത്തി​​ലോ അ​​ല്ല, ഊ​​ര്‍ജോ​​ത്പാ​​ദ​​ന​​ത്തി​​ലും വി​​ത​​ര​​ണ​​ത്തി​​ലും പു​​തി​​യ സം​​വി​​ധാ​​ന​​ങ്ങ​​ളും പ​​ദ്ധ​​തി​​ക​​ളും കൊ​​ണ്ടു​​വ​​രാ​​ന്‍ പാ​​ക​​ത്തി​​നു വൈ​​ദ്യു​​തി ന​​യ​​ത്തി​​നാ​​ണ് ഒ​​രു​​ക്ക​​ങ്ങ​​ള്‍ ന​​ട​​ക്കു​​ന്ന​​ത്. പ​​ല ല​​ക്ഷ്യ​​ങ്ങ​​ളാ​​ണു പു​​തി​​യ ന​​യ രൂ​​പീ​​ക​​ര​​ണ​​ത്തി​​ലൂ​​ടെ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. വ്യ​​വ​​സാ​​യ​​ത്തി​​ല​​ട​​ക്കം ഉ​​ത്പാ​​ദ​​ന രം​​ഗ​​ത്തു ത​​ട​​സം കൂ​​ടാ​​ത്ത​​തും വി​​ല കു​​റ​​ഞ്ഞ​​തു​​മാ​​യ വൈ​​ദ്യു​​തി ല​​ഭ്യ​​മാ​​ക്കു​​ക​​യാ​​ണ് അ​​തി​​ല്‍ പ്ര​​ധാ​​നം. വി​​ത​​ര​​ണ​​ത്തി​​ലെ അ​​പാ​​ക​​ത​​ക​​ള്‍ പ​​രി​​ഹ​​രി​​ക്കു​​ക, പ്ര​​സ​​ര​​ണ ന​​ഷ്ടം കു​​റ​​യ്ക്കു​​ക, ഭ​​ര​​ണ​​ച്ചെ​​ല​​വ് നി​​യ​​ന്ത്രി​​ക്കു​​ക, പാ​​ര​​മ്പ​​ര്യേ​​ത​​ര ഊ​​ര്‍ജോ​​ത്പാ​​ദ​​നം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക, കേ​​ന്ദ്ര വി​​ഹി​​തം കൃ​​ത്യ​​മാ​​യി എ​​ത്തി​​ക്കു​​ക തു​​ട​​ങ്ങി പ​​ല പ​​ദ്ധ​​തി​​ക​​ളും പ​​രി​​പാ​​ടി​​ക​​ളും ക​​ര​​ടു ന​​യ​​ത്തി​​ലു​​ണ്ട്. എ​​ന്നാ​​ല്‍ ഇ​​തെ​​ല്ലാം എ​​ങ്ങ​​നെ ന​​ട​​പ്പാ​​ക്കു​​മെ​​ന്നു വ്യ​​ക്ത​​മ​​ല്ല.

ഒ​​രു കാ​​ര്യ​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​ന് അ​​ഭി​​മാ​​നി​​ക്കാം. പ്ര​​തി​​ശീ​​ര്‍ഷ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗ​​ത്തി​​ല്‍ മ​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളെ​​ക്കാ​​ള്‍ മു​​ന്നി​​ലാ​​ണു കേ​​ര​​ളം. ഇ​​വി​​ടെ 95 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വീ​​ടു​​ക​​ളും വൈ​​ദ്യു​​തീ​​ക​​രി​​ച്ച​​താ​​ണ്. വൈ​​ദ്യു​​തി വി​​ത​​ര​​ണ​​ത്തി​​ല്‍ ചി​​ല​​പ്പോ​​ഴൊ​​ക്കെ ചി​​ല ത​​ട​​സ​​ങ്ങ​​ളു​​ണ്ടാ​​കു​​ന്നു​​ണ്ടെ​​ങ്കി​​ലും ഉ​​പ​​യോ​​ഗ​​ത്തി​​നു കാ​ര്യ​മാ​യി നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ ഏ​​ര്‍പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. കൂ​​ടു​​ത​​ലാ​യി ആ​​വ​​ശ്യം വ​രു​ന്ന വൈ​​ദ്യു​​തി പു​​റ​​ത്തു​​നി​​ന്നു കൂ​​ടു​​ത​​ല്‍ വി​​ല കൊ​​ടു​​ത്തു വാ​​ങ്ങി കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് വി​​റ്റ് ക​​ട​​ക്കെ​​ണി​​യി​​ല്‍ കു​​ടു​​ങ്ങു​​ക​​യാ​​ണു കെ​​എ​​സ്ഇ ബോ​​ര്‍ഡ്. ന​​ഷ്ടം താ​​ങ്ങാ​​ന്‍ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യി​​ലെ​​ത്തു​​മ്പോ​​ള്‍ നി​​ര​​ക്കു വ​​ര്‍ധ​​ന ഏ​​ര്‍പ്പെ​​ടു​​ത്തി സാ​​ധാ​​ര​​ണ ജ​​ന​​ങ്ങ​​ളെ പി​​ഴി​​യും. അ​​പ്പോ​​ഴും കെ​​എ​​സ്ഇ ബോ​​ര്‍ഡ് എ​​ന്ന വെ​​ള്ളാ​​ന കൊ​​ഴു​​ക്കു​​ക​​യും അ​​ഴി​​മ​​തി​​ക്കാ​​രാ​​യ വ​​ന്‍കി​​ട ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ സ​​ര്‍ക്കാ​​രി​​നെ​​യും ബോ​​ര്‍ഡി​​നെ​​യും ക​​ബ​​ളി​​പ്പി​​ക്കു​​ക​​യും ചെ​​യ്യും.
വൈ​​ദ്യു​​തി ബോ​​ര്‍ഡ് നി​​ര​​ത്തു​​ന്ന ന​​ഷ്ട​​ക്ക​​ണ​​ക്കി​​ന്‍റെ അ​​ടു​​ത്തു വ​​രും വ​​ന്‍കി​​ട ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ കൊ​​ടു​​ത്തു തീ​​ര്‍ക്കാ​​നു​​ള്ള കു​​ടി​​ശി​​ക. പ്രാ​​കൃ​​ത​​വും പ​​ഴ​​കി​​യ​​തു​​മാ​​യ വൈ​​ദ്യു​​തി വി​​ത​​ര​​ണ ശൃം​​ഖ​​ല​​ക​​ള്‍ മു​​ല​​മു​​ണ്ടാ​​കു​​ന്ന പ്ര​​സ​​ര​​ണ ന​​ഷ്ട​​വും വി​​ത​​ര​​ണ ന​​ഷ്ട​​വും മോ​​ഷ​​ണ​​വും ന​​ഷ്ട​​ത്തി​​ന്‍റെ ഭാ​​രം ഉ​​യ​​ര്‍ത്തു​​ന്നു. ഈ ​​ന​​ഷ്ട​​ങ്ങ​​ള്‍ എ​​ങ്ങ​​നെ കു​​റ​​യ്ക്കാ​​മെ​​ന്നാ​​ണു ബോ​​ര്‍ഡ് ആ​​ലോ​​ചി​​ക്കു​​ന്ന​​ത്. ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യി​​ലും കൂ​​ടു​​ത​​ലാ​​ണു കേ​​ര​​ള​​ത്തി​​ലെ പ്ര​​സ​​ര​​ണ ന​​ഷ്ടം. ദേ​​ശീ​​യ ത​​ല​​ത്തി​​ല്‍ ഈ ​​ന​​ഷ്ടം നാ​​ലു ശ​​ത​​മാ​​ന​​മാ​​യി​​രി​​ക്കെ കേ​​ര​​ള​​ത്തി​​ല്‍ അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ വ​​രും. വി​​ത​​ര​​ണ​​ത്തി​​ലെ അ​​പാ​​ക​​ത​​ക​​ളും ക്ര​​മ​​ക്കേ​​ടു​​ക​​ളും മൂ​​ലം വേ​​റൊ​​രു 12 ശ​​ത​​മാ​​നം വൈ​​ദ്യു​​തി​​യും ന​​ഷ്ട​​പ്പെ​​ടു​​ന്നു. ഇ​​തു ര​​ണ്ടും ഒ​​ഴി​​വാ​​ക്കാ​​നാ​​യാ​​ല്‍ ഒ​​രു വ​​ന്‍കി​​ട പ​​ദ്ധ​​തി​​യി​​ല്‍ നി​​ന്നു​​ള്ള​​തി​​നു തു​​ല്യ​​മാ​​യ വൈ​​ദ്യു​​തി ല​​ഭ്യ​​മാ​​കും. ഇ​​വ ര​​ണ്ടും യ​​ഥാ​​ക്ര​​മം നാ​​ല്, എ​​ട്ട് ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ച്ചു കൊ​​ണ്ടു​​വ​​രാ​​നാ​​ണു ശ്ര​​മം.
കേ​​ന്ദ്രാ​​നു​​മ​​തി ല​​ഭി​​ച്ച അ​​തി​​ര​​പ്പി​​ള്ളി അ​​ട​​ക്കം പ​​ദ്ധ​​തി​​ക​​ള്‍ ഇ​​പ്പോ​​ഴും ക​​ട​​ലാ​​സി​​ല്‍ ഉ​​റ​​ങ്ങു​​ക​​യും പു​​തി​​യ ജ​​ല പ​​ദ്ധ​​തി​​ക​​ള്‍ അ​​സാ​​ധ്യ​​മാ​​കു​​ക​​യും ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പാ​​ര​​മ്പ​​ര്യേ​​ത​​ര ഊ​​ര്‍ജ മേ​​ഖ​​ല​​യാ​​ണു ബ​​ദ​​ല്‍. സൂ​​ര്യ​​പ്ര​​കാ​​ശം, കാ​​റ്റ്, തി​​ര​​മാ​​ല തു​​ട​​ങ്ങി​​യ ഊ​​ര്‍ജ സ്രോ​​ത​​സു​​ക​​ളു​​ടെ സാ​​ധ്യ​​ത വ​​ള​​രെ​​യു​​ണ്ടെ​​ങ്കി​​ലും ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ള്‍ കു​​റ​​വാ​​ണ്. മൂ​​ന്നു പ​​തി​​റ്റാ​​ണ്ടു മു​​ന്‍പ് വ​​രെ വൈ​​ദ്യു​​തി മി​​ച്ച സം​​സ്ഥാ​​ന​​മാ​​യി​​രു​​ന്നു കേ​​ര​​ളം. ഉ​​പ​​യോ​​ഗം ക്ര​​മാ​​തീ​​ത​​മാ​​യി ഉ​​യ​​രു​​ക​​യും ആ​​നു​​പാ​​തി​​ക​​മാ​​യി ഉ​​ത്പാ​​ദ​​നം വ​​ള​​രാ​​തി​​രി​​ക്കു​​ക​​യും ചെ​​യ്ത​​താ​​ണ് സം​​സ്ഥാ​​ന​​ത്തെ വൈ​​ദ്യു​​തി പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​യ​​ത്. ഊ​​ര്‍ജോ​​ത്പാ​​ദ​​ന​​ത്തി​​ലും വി​​ത​​ര​​ണ​​ത്തി​​ലും കേ​​ര​​ള​​ത്തെ​​ക്കാ​​ള്‍ ഏ​​റെ പി​​ന്നി​​ലാ​​യി​​രു​​ന്ന തെ​​ന്നി​​ന്ത്യ​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ ഉ​​ത്പാ​​ദ​​ന വ​​ള​​ര്‍ച്ച പാ​​ഠ​​മാ​​ക്കി​​യാ​​ല്‍ മ​​തി, കെ​​എ​​സ്ഇ ബോ​​ര്‍ഡ് ഇ​​പ്പോ​​ള്‍ ല​​ക്ഷ്യം വ​​യ്ക്കു​​ന്ന കു​​റ​​ഞ്ഞ ചെ​​ല​​വി​​ല്‍ എ​​പ്പോ​​ഴും വൈ​​ദ്യു​​തി എ​​ന്ന ല​​ക്ഷ്യം സാ​​ക്ഷാ​​ത്ക​​രി​​ക്ക​​പ്പെ​​ടും.