FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Sports

ഒന്നാം ടെസ്റ്റ്: ഇന്ത്യ 209 റൺസിന് പുറത്ത്, പാണ്ഡ്യയ്ക്ക് സെഞ്ചുറി നഷ്ടം

Saturday, Jan 6, 2018,20:42 IST By മെട്രൊ വാർത്ത A A A

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ സന്ദർശകരായ ടീം ഇന്ത്യ 209 റൺസിനു എല്ലാവരും പുറത്ത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 77 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമായി. 92 റണ്‍സിനിടെ ഏഴ് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അതിവേഗ അര്‍ദ്ധ സെഞ്ചുറിയുമായി കളം നിറഞ്ഞ ഹര്‍ദിക് പാണ്ഡ്യയും (95 പന്തില്‍ 93) പതറാതെ പൊരുതിയ ഭുവനേശ്വര്‍ കുമാറു (25)മാണ് തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ഏകദിന ശൈലിയിലായിരുന്നു പാണ്ഡ്യ ബാറ്റ് വീശിയത്. മറുവശത്ത് അക്ഷോഭ്യനായി നിന്ന ഭുവനേശ്വർ പാണ്ഡ്യയ്ക്ക് മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും എട്ടാം വിക്കറ്റിൽ 99 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഭുവി- പാണ്ഡ്യ കൂട്ടുകെട്ട് പൊളിഞ്ഞതിനു പിന്നാലെ ഇന്ത്യ 200 കടന്നെങ്കിലും ഇന്നിങ്സിനു ആയുസ് നീട്ടാന്‍ മുഹമ്മദ് ഷമിക്കും (4) ബുംമ്രയ്ക്കും (2) കഴിഞ്ഞില്ല. അതിഥേയര്‍ക്ക് വേണ്ടി റബാഡ, ഫിലാന്‍ഡ എന്നിവര്‍ മൂന്നും സ്റ്റെയിനും മോര്‍ക്കലും രണ്ട് വിക്കറ്റ് വീതവും നേടി.