FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
kerala

അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 20 കോടിയുടെ സമ്മാനം

Sunday, Jan 7, 2018,18:19 IST By മെട്രൊ വാർത്ത A A A

അബുദാബി: യുഎഇയിലെ പ്രവാസി മലയാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. ഏറ്റവുമൊടുവിൽ നറുക്കെടുത്ത അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്‍റെ ഡ്രീം-12ൽ മലയാളിക്ക് 20 കോടിയിലധികം രൂപയുടെ (120 ലക്ഷം ദിര്‍ഹം) സമ്മാനമാണ് ലഭിച്ചത്. ദുബായില്‍ താമസിക്കുന്ന ഹരികൃഷ്ണന്‍ വി. നായരാണ് ഈ ബംപർ തുകയ്ക്ക് അർഹനായത്.

1992 മുതൽ ആരംഭിച്ച ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ഡിസംബറിലെ നറുക്കെടുപ്പിലാണ് ഹരികൃഷ്ണനു കോടിക്കണക്കിനു രൂപയുടെ സമ്മാനം ലഭിച്ചത്. ലോട്ടറി അധികൃതര്‍ ഹരികൃഷ്ണനെ ഫോണില്‍ വിളിച്ച് വിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതേസമയം, ഹരികൃഷ്ണനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.