FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Featured

സ്കൂൾ കലോത്സവം: സ​ർ​ജ​റി മാ​​റ്റി​​വ​​ച്ച് അ​​വ​​ളെ​​ത്തി, മോ​​ണോ ആ​​ക്റ്റി​​ന്

Sunday, Jan 7, 2018,12:04 IST By സൂ​​ര​​ജ് സ​​ജി A A A

തൃ​​ശൂ​​ർ: ക​​ല​​യോ​​ടു​​ള്ള അ​​ട​​ങ്ങാ​​ത്ത അ​​ഭി​​നി​​വേ​​ശ​​മാ​​ണ് ആ​​ശു​​പ​​ത്രി​​ക്കി​​ട​​ക്ക​​യി​​ൽ സ​​ർ​​ജ​​റി കാ​​ത്തു​​കി​​ട​​ക്കു​​ന്നി​​ട​​ത്തു​​നി​​ന്ന് അ​​വ​​ളെ പൂ​​ര ന​​ഗ​​രി​​യി​​ലെ കൗ​​മാ​​ര ക​​ലോ​​ത്സ​​വ വേ​​ദി​​യി​​ലെ​​ത്തി​​ച്ച​​ത്. വേ​​ദ​​ന ക​​ടി​​ച്ച​​മ​​ർ​​ത്തി ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗം മോ​​ണോ ആ​​ക്റ്റ് മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത് എ ​​ഗ്രേ​​ഡു​​മാ​​യി​​ട്ടി​​റ​​ങ്ങു​​മ്പോ​​ൾ താ​​ഴെ വേ​​ദി​​ക്ക​​രി​​കി​​ൽ അ​​ച്ഛ​​നും അ​​മ്മ​​യും നി​​റ​​ക​​ണ്ണു​​ക​​ളോ​​ടെ കൈ​​കൂ​​പ്പി നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​രു​​നാ​​ഗ​​പ്പി​​ള്ളി ജോ​​ൺ എ​​ഫ് കെ​​ന്ന​​ഡി മെ​​മ്മോ​​റി​​യ​​ൽ സ്കൂ​​ളി​​ലെ പ​​ത്താം ക്ലാ​​സു​​കാ​​രി ച​​ന്ദ​​ന​​യു​​ടെ ക​​ലോ​​പാ​​സ​​ന​​യ്ക്കു പി​​ന്നി​​ലെ വേ​​ദ​​ന​​യു​​ടെ ക​​ഥ കേ​​ട്ടാ​​ൽ എ​​ങ്ങ​​നെ കൈ​​കൂ​​പ്പി​​ത്ത​​ന്നെ അ​​ഭി​​ന​​ന്ദി​​ക്കാ​​തി​​രി​​ക്കും.

മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ സാ​​ഹി​​ത്യ അ​​ക്കാ​​ഡ​​മി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ന്‍റെ പ​​ടി​​ക്കെ​​ട്ടു​​ക​​ൾ ക​​യ​​റു​​മ്പോ​​ൾ അ​​വ​​ളു​​ടെ ക​​ണ്ണ് നി​​റ​​ഞ്ഞൊ​​ഴു​​കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. കാ​​ലു നി​​ല​​ത്തു കു​​ത്താ​​ൻ ക​​ഴി​​യാ​​തെ പ്രാ​​ണ​​ൻ പി‌​​ട​​യു​​ന്ന വേ​​ദ​​ന ഉ​​ള്ളി​​ലൊ​​തു​​ക്കി. കാ​​ണി​​ക​​ൾ​​ക്കു മു​​ന്നി​​ൽ പ​​ല ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളും അ​​വ​​ളു​​ടെ മു​​ഖ​​ത്തു​​കൂ​​ടി ഓ​​ടി മ​​റ​​യു​​മ്പോ​​ൾ താ​​ര​​ത്തി​​ന്‍റെ സ്വ​​ന്തം വേ​​ദ​​ന​​ക​​ൾ ആ​​രു​​മ​​റി​​ഞ്ഞി​​ല്ല.

സ്കൂ​​ളി​​ൽ നാ​​ട​​ക​​ത്തി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​നി​​ടെ സ്റ്റേ​​ജി​​ലെ ത​​ട്ടി​​ൽ നി​​ന്നു താ​​ഴെ​​യ്ക്കി​​റ​​ങ്ങു​​മ്പോ​​ഴാ​​ണ് ദു​​ര​​ന്തം അ​​വ​​ളെ തേ​​ടി​​യെ​​ത്തി​​യ​​ത്. കാ​​ലി​​ട​​റി ച​​ന്ദ​​ന മു​​ട്ടു​​കു​​ത്തി താ​​ഴെ വീ​​ണു. കാ​​ലി​​നു ന​​ല്ല വേ​​ദ​​ന തോ​​ന്നി​​യെ​​ങ്കി​​ലും കാ​​ര്യ​​മാ​​ക്കി​​യി​​ല്ല. കു​​റ​​ച്ചു ദി​​വ​​സ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ​​തോ​​ടെ വേ​​ദ​​ന അ​​സ​​ഹ​​നീ​​യ​​മാ​​യി. മൂ​​ന്ന് ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ചി​​കി​​ത്സ തേ​​ടി​​യെ​​ങ്കി​​ലും സ​​ർ​​ജ​​റി മാത്രമായിരുന്നു പ്ര​​തി​​വി​​ധി. തു​​ട​​ർ​​ന്ന് എ​​റ​​ണാ​​കു​​ള​​ത്തെ അ​​മൃ​​ത ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി. ഇ​​ന്ന​​ലെ സ​​ർ​​ജ​​റി ന​​ട​​ത്താ​​നും ഡോ​​ക്റ്റ​​ർ​​മാ​​ർ തീ​​രു​​മാ​​നി​​ച്ചു. കാ​​ൽ​​മു​​ട്ടി​​ലെ എ​​സി​​എ​​ൽ എ​​ല​​മെ​​ന്‍റി​​നേ​​റ്റ ക്ഷ​​ത​​മാ​​ണ് ച​​ന്ദ​​ന​​യു​​ടെ കാ​​ലി​​ന്‍റെ ച​​ല​​ന​​ശേ​​ഷി​​യെ ത​​ന്നെ ബാ​​ധി​​ച്ച​​ത്.

സ​​ർ​​ജ​​റി പ​​ത്താം തി​​യ​​തി​​യി​​ലേ​​ക്കു മാ​​റ്റി​​വ​​ച്ച് ച​​ന്ദ​​ന മോ​​ണോ ആ​​ക്റ്റി​​നു മ​​ത്സ​​രി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. പി​​ന്തു​​ണ​​യു​​മാ​​യി അ​​ധ്യാ​​പ​​ക​​നാ​​യ അ​​ച്ഛ​​ൻ സ​​ജി​​ത്തും അ​​മ്മ അ​​നി​​ത​​യും അ​​നു​​ജ​​ത്തി കൃ​​ഷ്ണ​​യും അ​​ധ്യാ​​പ​​ക​​രാ​​യ മീ​​ര​​യും സി​​റി​​ലും കൂ​​ടി എ​​ത്തി​​യ​​തോ​​ടെ ക​​ലോ​​ത്സ​​വ വേ​​ദി​​യി​​ലേ​​ക്ക്. ഗു​​രു ക​​ലാ​​ഭ​​വ​​ൻ നൗ​​ഷാ​​ദി​​ന്‍റെ ഇ​​ട​​പെ​​ട​​ലാ​​ണ് ച​​ന്ദ​​ന​​യെ ഇ​​വി​​ടെ​​യെ​​ത്തി​​ച്ച​​ത്. ച​​ന്ദ​​ന​​യ്ക്കു നി​​ന്ന് അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന ത​​ര​​ത്തി​​ലേ​​ക്ക് സ്ക്രി​​പ്റ്റ് ചി​​ട്ട​​പ്പെ​​ടു​​ത്തി.