FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Health

Check ‘N’ Eat ന​ല്ല മീ​ൻ തി​രി​ച്ച​റി​യാം

Sunday, Jan 7, 2018,15:04 IST By സ്വന്തം ലേഖകൻ A A A

ന​ല്ല പെ​ട​യ്ക്ക​ണ മീ​നാ​ണ് സാ​റേ… എ​ന്ന ഡ​യ​ലോ​ഗാ​ണു മീ​ൻ വി​ൽ​പ്പ​ന​ക്കാ​രു​ടെ സ്ഥി​രം വി​പ​ണ​ന ത​ന്ത്രം. പെ​ട​യ്ക്ക​ണ മീ​നി​ന് ആ​വ​ശ‍്യ​ക്കാ​ർ കൂ​ടും. എ​ന്നാ​ൽ ഈ ​വി​ശേ​ഷ​ണം കേ​ട്ടു വാ​ങ്ങി​ക്കു​ന്ന മീ​നു​ക​ളെ​ല്ലാം ന​ല്ല​താ​യി​രി​ക്കു​മോ. വ​ള​രെ​യേ​റെ പ​ഴ​ക്ക​മു​ള്ള മീ​ൻ ത​ന്നു പ​റ്റി​ക്കു​ന്ന​വ​രു​മു​ണ്ട്. ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മീ​ൻ ത​ന്നു പ​റ്റി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു പെ​ട​കൊ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​രു​ണ്ടോ.

കു​ട്ടി​ക​ള​ട​ക്കം ക​ഴി​ക്കു​ന്ന മ​ത്സ്യ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തു ത​ട​യാ​നോ, ക​ണ്ടു​പി​ടി​ക്കാ​നോ ഇ​ത്ര​യും കാ​ലം മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. മാ​ർ​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ​ത്ത​ന്നെ അ​തു സാ​ധാ​ര​ണ​ക്കാ​ര​നു കൈ​യെ​ത്തും ദൂ​ര​ത്തു​മാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ഴി​താ വി​ഷം ക​ല​ർ​ത്തി​യ മ​ത്സ്യം തി​രി​ച്ച​റി​യാ​ൻ ഒ​രു മാ​ർ​ഗ​മെ​ത്തു​ന്നു. കേ​ന്ദ്ര മ​ത്സ്യ സാ​ങ്കേ​തി​ക വി​ദ്യാ ഗ​വേ​ഷ​ണ കേ​ന്ദ്രം ( സി​ഫ്റ്റ് )വി​ക​സി​പ്പി​ച്ചെ​ടു​ത്ത ചെ​ക്ക് എ​ൻ ഈ​റ്റ് കി​റ്റ് വി​പ​ണി​യി​ലെ​ത്തു​ന്ന​തോ​ടെ മീ​നി​ലെ വി​ഷാം​ശം എ​ളു​പ്പം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കും.

വെ​റും ര​ണ്ടു​മി​നി​റ്റു​കൊ​ണ്ട് മ​ത്സ്യ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന രാ​സ​വ​സ്തു​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള കി​റ്റാ​ണു ക​ണ്ടു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ രാ​സ​വ​സ്തു​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ധാ​രാ​ളം ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ ന​ട​ന്നിരുന്നു. സാ​ധാ​ര​ണ​ക്കാ​രു​ടെ കൈ​പ്പി​ടി​യി​ലൊ​തു​ങ്ങു​ന്ന വി​ല​യു​മാ​യി​ട്ടാ​വും കി​റ്റി​ന്‍റെ വി​ൽ​പ്പ​ന എ​ന്ന​താ​ണ് ചെ​ക്ക് എ​ൻ കി​റ്റി​ന്‍റെ സ​വി​ശേ​ഷ​ത.

മ​ത്സ്യ​ങ്ങ​ൾ കേ​ടു​വ​രു​ത്താ​തെ ദി​വ​സ​ങ്ങ​ളോ​ളം സൂ​ക്ഷി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​സ്തു​ക്ക​ളാ​ണ് അ​മോ​ണി​യ​യും ഫോ​ർ​മ​ൽ ഡീ​ഹൈ​ഡും. ഇ​വ മ​ത്സ്യ​ത്തി​ൽ ചേ​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഈ ​കി​റ്റ് വ​ഴി ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും. ടെ​സ്റ്റ് ചെ​യ്യാ​നു​ള്ള പേ​പ്പ​ർ സ്ട്രി​പ്പ്, രാ​സ​ലാ​യ​നി, പേ​പ്പ​ർ സ്ട്രി​പ്പി​ന്‍റെ നി​റം മാ​റ്റം ഒ​ത്തുനോ​ക്കാ​നു​ള്ള ക​ള​ർ ചാ​ർ​ട്ട് എ​ന്നി​വ അ​ട​ങ്ങി​യ​താ​ണു കി​റ്റ് . പേ​പ്പ​ർ സ്ട്രി​പ്പ് മ​ത്സ്യ​ത്തി​നു മേ​ൽ ഉ​ര​സി​യ​തി​നു​ശേ​ഷം പേ​പ്പ​റി​ൽ ഒ​ന്ന് ര​ണ്ട് തു​ള്ളി ലാ​യ​നി ഇ​റ്റി​ക്കു​ക. രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം മ​ത്സ്യ​ത്തി​ലു​ണ്ടെ​ങ്കി​ൽ ര​ണ്ടു മി​നി​റ്റി​നു​ള്ളി​ൽ വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള സ്ട്രി​പ്പ് ക​ടും നീ​ല നി​റ​മാ​യി മാ​റും. ക​ള​ർ ചാ​ർ​ട്ടു​മാ​യി ഒ​ത്തു നോ​ക്കി​യാ​ൽ ഏ​തു രാ​സ​പ​ദാ​ർ​ഥം എ​ത്ര അ​ള​വി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കു​വാ​നും സാ​ധി​ക്കും.
മാ​ര​കാ​യ അ​സു​ഖ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന രാ​സ​വ​സ്തു​ക്ക​ൾ മ​ത്സ്യ​ത്തി​ലു​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞ് അ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഏ​റ്റ​വും താ​ഴേ​ത്ത​ട്ടി​ൽ നി​ന്നും ആ​രം​ഭി​ക്കു​ക എ​ന്നു​ള്ള​താ​ണ് ഈ ​കി​റ്റ് വി​ക​സി​പ്പി​ച്ച​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഐ​സി​എ​ആ​ർ- സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​റ്റ് ഓ​ഫ് ഫി​ഷ​റീ​സ് ടെ​ക്നോ​ള​ജി​യി​ലെ (സി​ഫ്റ്റ് ) ക്വാ​ളി​റ്റി അ​ഷു​റ​ൻ​സ് വ​കു​പ്പി​ലെ ശാ​സ്ത്ര​ജ്ഞ​രാ​യ ഇ. ​ആ​ർ പ്രി​യ​യും എ​സ്.​ജെ. ലാ​ലി​യും ചേ​ർ​ന്നാ​ണ് ചെ​ക്ക് എ​ൻ ഈ​റ്റ് കി​റ്റ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. വ​കു​പ്പ് മേ​ധാ​വി ഡോ. ​എ.​എ. സൈ​നു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം.
ആ​റു​മാ​സ​ത്തെ ഗ​വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണു ലാ​യ​നി ക​ണ്ടെ​ത്തി​യ​ത്. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ വി​ൽ​ക്ക​പ്പെ​ടു​മ്പോ​ൾ സ്ട്രി​പ്പി​ന് അ​ഞ്ചു​രൂ​പ​യി​ൽ താ​ഴെ മാ​ത്ര​മേ വി​ല വ​രി​ക​യു​ള്ളു എ​ന്ന​താ​ണൊ​രു സ​വി​ശേ​ഷ​ത. അ​താ​യ​തു സാ​ധാ​ര​ണ​ക്കാ​ര​നും മീ​നി​ലെ വി​ഷം തി​രി​ച്ച​റി​യാ​നു​ള്ള മാ​ർ​ഗം എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​കു​ക​യാ​ണ് ഈ ​കി​റ്റി​ലൂ​ടെ. സാ​ങ്കേ​തി​ക​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ച​തി​നു​ശേ​ഷം ടെ​ക്നോ​ള​ജി ഉ​ത്പാ​ദ​ക​ർ​ക്ക് കൈ​മാ​റും. അ​ധി​കം വൈ​കാ​തെ ത​ന്നെ ഉ​ത്പ​ന്നം സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്കെ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ചെ​ക്ക് എ​ൻ ഈ​റ്റ് കൈ​യി​ലെ​ത്തി​യാ​ൽ ഇ​നി പെ​ട​യ്ക്ക​ണ മീ​നും, ഫ്ര​ഷ് മീ​നു​മൊ​ക്കെ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാം.