FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Sports

കു​ടീ​ഞ്ഞോ ബാ​ഴ്സയിൽ

Monday, Jan 8, 2018,10:23 IST By മെട്രൊ വാർത്ത A A A

ബാ​ഴ്സ​ലോ​ണ: ലി​വ​ര്‍പൂ​ള്‍ മ​ധ്യ​നി​ര താ​രം ഫി​ലി​പ്പേ കു​ടീ​ഞ്ഞോ ബാ​ഴ്സ​ലോ​ണ​യി​ല്‍. 914 കോ​ടി​ക്കാ​ണ് ന​ല്‍കി​യാ​ണ് ബാ​ഴ്സ ത​ങ്ങ​ള്‍ ഏ​റെ നാ​ളാ​യി ല​ക്ഷ്യം വ​ച്ച താ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യ​ത്. മൂ​ന്ന് ത​വ​ണ ബാ​ഴ്സ​യു​ടെ റെ​ക്കോ​ഡ് തു​ക നി​ര​സി​ച്ച ലി​വ​ര്‍പൂ​ള്‍ ഇ​ത്ത​വ​ണ 142 മി​ല്യ​ണ്‍ ക​രാ​റി​ല്‍ താ​ര​ത്തെ വി​ട്ട് ന​ല്‍കു​ക​യാ​യി​രു​ന്നു. ചാം​പ്യ​ന്‍സ് ലീ​ഗി​ലും, പ്രി​മി​യ​ര്‍ ലീ​ഗി​ലും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ന്‍ ല​ക്ഷ്യം വെ​യ്ക്കു​ന്ന ക്ലോ​പ്പി​ന്‍റെ ടീ​മി​ന് കു​ട്ടി​ഞ്ഞോ​യു​ടെ പോ​ക്ക് ന​ഷ്ട​മാ​വും. 2013ല്‍ 8.5 ​മി​ല്യ​ണ്‍ പൗ​ണ്ടി​നാ​ണ് ലി​വ​ര്‍പൂ​ള്‍ ഇ​ന്‍റ​ര്‍ മി​ലാ​നി​ല്‍ നി​ന്ന് കു​ടീ​ഞ്ഞോ​യെ ആ​ന്‍ഫീ​ല്‍ഡി​ല്‍ എ​ത്തി​ച്ച​ത്.
അ​ഞ്ചു​വ​ര്‍ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. ബൊ​റൂ​സി​യ ഡോ​ര്‍ട്ട്മു​ണ്ടി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ ബാ​ര്‍സ വാ​ങ്ങി​യ ഫ്ര​ഞ്ച് സ്ട്രൈ​ക്ക​ര്‍ ഒ​സ്മാ​ന്‍ ഡെം​ബ​ലെ​യു​ടെ ട്രാ​ന്‍സ്ഫ​ര്‍ തു​ക​യെ മ​റി​ക​ട​ക്കു​ന്ന​താ​ണ് പു​തി​യ ക​രാ​ര്‍. നെ​യ്മ​ര്‍ക്കാ​യി ന​ല്‍കി​യ റെ​ക്കോ​ര്‍ഡ് തു​ക ക​ഴി​ഞ്ഞാ​ല്‍ ലോ​ക ഫു​ട്ബോ​ളി​ലെ വ​മ്പ​ന്‍ ട്രാ​ന്‍സ്ഫ​റാ​യി മാ​റും കു​ടീ​ഞ്ഞോ​യു​ടേ​ത്. ബാ​ഴ്സ​യി​ല്‍ നി​ന്നു പി​എ​സ്ജി​യി​ലേ​ക്ക് 1600 കോ​ടി രൂ​പ​യു​ടെ ക​രാ​റി​ലാ​ണ് നെ​യ്മ​ര്‍ പോ​യ​ത്. അ​ടു​ത്ത​യാ​ഴ്ച​യാ​കും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം. ക​ഴി​ഞ്ഞ ര​ണ്ടു ക​ളി​ക​ളി​ല്‍ ലി​വ​ര്‍പൂ​ളി​നു വേ​ണ്ടി കു​ടീ​ഞ്ഞോ ക​ളി​ച്ചി​രു​ന്നി​ല്ല. കു​ടീ​ഞ്ഞോ​യ്ക്ക് തു​ട​വേ​ദ​ന​യാ​ണെ​ന്നാ​യി​രു​ന്നു കോ​ച്ച് പ​റ​ഞ്ഞി​രു​ന്ന​ത്. ദു​ബാ​യി​ലേ​ക്ക് വാം ​വെ​ത​ര്‍ പ​രി​ശീ​ല​ന​ത്തി​ന് ടീം ​പു​റ​പ്പെ​ട്ട​പ്പോ​ഴും കു​ടീ​ഞ്ഞോ ഇ​ല്ലാ​ത്ത​ത് അ​ഭ്യു​ഹ​ങ്ങ​ള്‍ക്ക് ആ​ക്കം കൂ​ട്ടി​യി​ട്ടു​ണ്ട്.
നെ​യ്മ​റി​ന്‍റെ ട്രാ​ന്‍സ്ഫ​റി​ന് ശേ​ഷം ലോ​ക ഫു​ട്ബോ​ളി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ കൈ​മാ​റ്റ​മാ​ണ് ഇ​ത്. ക​ഴി​ഞ്ഞ സ​മ്മ​ര്‍ ട്രാ​ന്‍സ്ഫ​ര്‍ വി​ന്‍ഡോ​യി​ല്‍ കു​ടീ​ഞ്ഞോ ട്രാ​ന്‍സ്ഫ​ര്‍ അ​പേ​ക്ഷ ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും ബാ​ഴ്സ​ക്കും ലി​വ​ര്‍പൂ​ളി​നും ക​രാ​റി​ല്‍ എ​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ങ്കി​ലും ഈ ​സീ​സ​ണി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി കു​ട്ടീ​ഞ്ഞോ ആ​ന്‍ഫീ​ല്‍ഡി​ല്‍ താ​ര​മാ​യി​രു​ന്നു. പ​ക്ഷെ മ​ധ്യ​നി​ര​യി​ല്‍ പു​തി​യ താ​ര​ങ്ങ​ളെ തേ​ടു​ന്ന ബാ​ഴ്സ താ​ര​ത്തി​ലു​ള്ള താ​ല്‍പ​ര്യം തു​ട​ര്‍ന്ന​തോ​ടെ ലി​വ​ര്‍പൂ​ള്‍ വി​ല്‍ക്കാ​ന്‍ ത​യ്യാ​റാ​വു​ക​യാ​യി​രു​ന്നു. ഈ ​സീ​സ​ണി​ല്‍ 20 ക​ളി​ക​ളി​ല്‍ നി​ന്ന് ലി​വ​ര്‍പൂ​ളി​നാ​യി താ​രം 12 ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്.