FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Top News

‘പാക്കിസ്ഥാന്‍ ചെരുപ്പ് കള്ളന്‍മാര്‍’, കുല്‍ഭൂഷണിന്‍റെ കുടുംബത്തെ അപമാനിച്ചതിനെതിരെ യുഎസിൽ പ്രതിഷേധം

Monday, Jan 8, 2018,13:36 IST By മെട്രൊ വാർത്ത A A A

വാഷിങ്ടണ്‍: തടവിൽ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദർശിക്കാനെത്തിയ അമ്മയേയും ഭാര്യയേയും പാക്കിസ്ഥാന്‍ അപമാനിച്ചതില്‍ പ്രതിഷേധിച്ച് അമെരിക്കയിലെ പാക് എംബസിക്കു മുന്നില്‍ പ്രതിഷേധം. അമെരിക്കയിലെ ഇന്ത്യന്‍ വംശജരും ബലൂചിസ്ഥാന്‍ സ്വദേശികളും ഒത്തുചേർന്നാണ് പാക്കിസ്ഥാന്‍റെ നടപടിക്കെതിരേ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

‘ചെരുപ്പ് കള്ളന്‍ പാക്കിസ്ഥാന്‍’ എന്ന പ്ലക്കാര്‍ഡുകളും ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. കുൽഭൂഷന്‍റെ കുടുംബത്തോട് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച പ്രതിഷേധക്കാര്‍, അവർ ഉപയോഗിച്ചിരുന്ന ചെരുപ്പുകള്‍ പാക്കിസ്ഥാന്‍ എംബസിക്ക് മുമ്പിൽ ഉപേക്ഷിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ഡിസംബര്‍ 25നു കുല്‍ഭൂഷണെ സന്ദർശിക്കാനെത്തിയ ഭാര്യയുടെ ചെരുപ്പില്‍ രഹസ്യ വസ്തുവുണ്ടെന്ന് ആരോപിച്ച് പാക് ഉദ്യോഗസ്ഥർ അഴിച്ചു വാങ്ങിയിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം ഇവർ മടങ്ങുന്ന സമയത്തും ചെരുപ്പ് തിരിച്ചു നല്‍കാത്തതിനെ തുടർന്ന് പാക്കിസ്ഥാന്‍റെ നടപടിയെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ, ‘ചെരുപ്പ് കള്ളൻ പാകിസ്ഥാന്‍ (chappal chor pakistan)’ എന്ന ഹാഷ് ടാഗിൽ പ്രചാരണം നടന്നിരുന്നു.