FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

റയാൻ സ്കൂൾ കൊലപാതകം; പ്രതിക്ക് ജാമ്യമില്ല

Monday, Jan 8, 2018,15:16 IST By മെ‌ട്രൊ വാർത്ത A A A

ന്യൂഡൽഹി:റയാൻ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തിയ 11ാം ക്ലാസുകാരന് ജാമ്യമില്ല. ഹരിയാന ഗുരുഗ്രാം കോടതിയുടേതാണ് നടപടി. ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന്‍ ഠാക്കൂറിനെ സെപ്റ്റംബര്‍ എട്ടിനാണ് സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംശയത്തിന്‍റെ പേരില്‍ ആദ്യം സ്‌കൂളിലെ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് സിബിഐയാണ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായ വിദ്യാര്‍ഥിയെ മുതിര്‍ന്ന വ്യക്തിയായി പരിഗണിച്ച് വിചാരണ നടത്താന്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് ഉത്തരവിടുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വ്യക്തിയായി കണക്കാക്കിയതും ജാമ്യം നിഷേധിക്കാന്‍ കാരണമായി