FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Articles

അ​ര​ങ്ങി​ലെ പെ​ണ്ണാ​ച്ചി​ക്ക് പു​ര​സ്കാ​രം

Tuesday, Jan 9, 2018,12:29 IST By മെ‌ട്രൊ വാർത്ത A A A

അ​ര​ങ്ങി​ൽ പെ​ണ്ണാ​ച്ചി പ്ര​തി​കാ​ര​ത്തി​ന്‍റെ ആ​യു​ധ​ങ്ങ​ൾ മൂ​ർ​ച്ച കൂ​ട്ടു​ക​യാ​യി​രു​ന്നു. കൂ​ട​പ്പി​റ​പ്പി​നെ കൊ​ന്നൊ​ടു​ക്കി​യ​വ​നെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഒ​രു​ക്ക​മാ​യി​രു​ന്നു പെ​ണ്ണാ​ച്ചി​യു​ടേ​ത്. നോ​ട്ട​ത്തി​ലും ചി​രി​യി​ലു​മൊ​ക്കെ സ്ത്രൈ​ണ​ത നി​റ​യു​ന്ന പെ​ണ്ണാ​ച്ചി​യു​ടെ ഭാ​വ​ങ്ങ​ൾ അ​ര​ങ്ങി​ൽ വി​രി​ഞ്ഞി​റ​ങ്ങി. അ​തി​ഭാ​വു​ക​ത്വ​ത്തി​ലേ​ക്കു വ​ഴു​തി വീ​ഴാ​വു​ന്ന മു​ഹൂ​ർ​ത്ത​ങ്ങ​ളെ വ​രു​തി​യി​ൽ നി​ർ​ത്തി​യു​ള്ള അ​ഭി​ന​യം. അ​മി​ത​മാ​യി പോ​കാ​വു​ന്ന എ​ല്ലാ സ്ത്രൈ​ണ​ഭാ​വ​ങ്ങ​ളേ​യും അ​ക​റ്റി നി​ർ​ത്തി പെ​ണ്ണാ​ച്ചി​യാ​യു​ള്ള പ​ര​കാ​യ​പ്ര​വേ​ശം. മി​ഥു​ൻ സൂ​ര്യ എ​ന്ന ന​ട​ന്‍റെ അ​സാ​മാ​ന്യ അ​ഭി​ന​യ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ അ​ര​ങ്ങി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു പെ​ണ്ണാ​ച്ചി എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ. എം. ​ജി. യൂ​ണി​വേ​ഴ്സി​റ്റി നാ​ട​കോ​ൽ​സ​വ​ത്തി​ൽ ന​ല്ല നാ​ട​ക​ത്തി​നു​ള്ള അം​ഗീ​കാ​ര​വും, ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തി​ലൂ​ടെ ന​ല്ല ന​ട​നു​ള്ള പു​ര​സ്കാ​ര​വും എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളേ​ജ് നേ​ടി​യെ​ടു​ത്തു. മ​ഹാ​രാ​ജാ​സി​‍ന്‍റെ നാ​ട​ക​പ്പെ​രു​മ​യി​ലേ​ക്ക് ഒ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി.

ഫ്രാ​ൻ​സി​സ് നെ​റോ​ണ​യു​ടെ ചെ​റു​ക​ഥ പെ​ണ്ണാ​ച്ചി നാ​ട​ക​മാ​ക്കു​മ്പോ​ൾ ത​ന്നെ വെ​ല്ലു​വി​ളി​യു​ള്ള ക​ഥാ​പാ​ത്ര​മാ​യി​രി​ക്കു​മ​തെ​ന്ന് ഉ​റ​പ്പാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു മി​ഥു​ൻ. സ്ത്രൈ​ണ​ത​യു​ള്ള പെ​ണ്ണാ​ച്ചി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ഓ​വ​ർ ആ​ക്റ്റി​ങ്ങി​ലേ​ക്ക് വ​ഴു​തി വീ​ഴാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു. നോ​ട്ട​ത്തി​ലും ചി​രി​യി​ലു​മൊ​ക്കെ​യാ​യി​രു​ന്നു ക​ഥാ​പാ​ത്ര​മാ​യി മാ​റി​യ​ത്. ആ ​ഭാ​വ​ങ്ങ​ൾ മ​ന​സി​ലാ​യ​തോ​ടെ ക​ഥാ​പാ​ത്ര​മാ​യി മാ​റാ​ൻ സാ​ധി​ച്ചു. വ​ള​രെ സൂ​ക്ഷ്മ​മാ​യ അ​ഭി​ന​യാം​ശ​ങ്ങ​ൾ വ​രെ ശ്ര​ദ്ധി​ച്ചു​ള്ള അ​വ​ത​ര​ണ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ആ ​ക​ഥാ​പാ​ത്ര​ത്തി​നും നാ​ട​ക​ത്തി​നു വ​ള​രെ​യേ​റെ സ്വീ​കാ​ര്യ​ത ല​ഭി​ച്ചു. സ​ഹോ​ദ​ര​നെ കൊ​ന്ന​താ​രെ​ന്ന ചോ​ദ്യം പ്രേ​ക്ഷ​ക​ർ​ക്കു നേ​രെ ചോ​ദി​ച്ചു കൊ​ണ്ടാ​ണു പെ​ണ്ണാ​ച്ചി നാ​ട​കം അ​വ​സാ​നി​ക്കു​ന്ന​ത്. പു​തു​മ​യു​ള്ള അ​വ​ത​ര​ണ​രീ​തി​യാ​യി​രു​ന്നു പെ​ണ്ണാ​ച്ചി നാ​ട​ക​ത്തി​ന്‍റെ പ്ര​ത്യേ​ക​ത.

സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ൽ നി​ന്നു പ​ഠി​ച്ചി​റ​ങ്ങി​യ, നാ​ട​ക​പ്ര​വ​ർ​ത്ത​ക​നാ​യ വി​ജീ​ഷാ​ണു പെ​ണ്ണാ​ച്ചി നാ​ട​കം സം​വി​ധാ​നം ചെ​യ്ത​ത്. ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു നി​ന്ന പ​രി​ശീ​ല​ന​മാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു മി​ഥു​ൻ. മ​ഹാ​രാ​ജാ​സി​ന്‍റെ നാ​ട​ക​പാ​ര​മ്പ​ര്യം കാ​ക്കാ​ൻ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും ഒ​പ്പം നി​ന്നു. ഈ ​പ​രി​ശീ​ല​ന​കാ​ല​യ​ള​വി​ലു​ട​നീ​ളം ഇ​വി​ടെ നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ പ​ല​രും പ്രോ​ത്സാ​ഹ​ന​വു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ ക​മ്മി​റ്റ്മെ​ന്‍റ് കാ​ണു​മ്പോ​ൾ ന​ല്ല രീ​തി​യി​ൽ നാ​ട​ക​ത്തെ മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​നു​ള്ള ഊ​ർ​ജ്ജം ല​ഭി​ക്കു​ക​യാ​യി​രു​ന്നെ​ന്നു മി​ഥു​ൻ പ​റ​യു​ന്നു. പ​തി​ന​ഞ്ചോ​ളം നാ​ട​ക​ങ്ങ​ളാ​ണ് എം. ​ജി യൂ​ണി​വേ​ഴ്സി​റ്റി നാ​ട​കോ​ത്സ​വ​ത്തി​ൽ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പു​ര​സ്കാ​ര പെ​രു​മ​യ്ക്ക​പ്പു​റം മി​ഥു​ന്‍റെ അ​ഭി​ന​യം പ്രേ​ക്ഷ​ക പ്ര​ശം​സ​യും നേ​ടി​യെ​ടു​ത്തി​രു​ന്നു. ശ്ര​ദ്ധേ​യ​മാ​യ, മി​ക​വാ​ർ​ന്ന അ​ഭി​ന​യ​മാ​ണെ​ന്നു പ​ല​രും വി​ല​യി​രു​ത്തി.

സ്കൂ​ൾ നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് മി​ഥു​ൻ അ​ര​ങ്ങി​ന്‍റെ ലോ​ക​ത്തെ​ത്തു​ന്ന​ത്. സം​സ്ഥാ​ന ത​ല​ത്തി​ൽ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സ​മ്മാ​നം നേ​ടി​യി​ട്ടു​ണ്ട് ഇ​ദ്ദേ​ഹം. ആ​ർ​ട്സ് ക്വാ​ട്ട​യി​ലാ​യി​രു​ന്നു മ​ഹാ​രാ​ജാ​സി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്. പെ​ണ്ണാ​ച്ചി​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​മ്പോ​ൾ നാ​ട​ക​ത്തെ കൂ​ടു​ത​ൽ ഗൗ​ര​വ​ത്തോ​ടെ കാ​ണാ​ൻ സാ​ധി​ച്ചു. പ​ല​പ്പോ​ഴും ക്യാം​പ​സി​ൽ ത​ന്നെ താ​മ​സി​ച്ചാ​ണു നാ​ട​ക​പ​രി​ശീ​ല​നം പൂ​ർ​ത്ത​യാ​ക്കി​യ​ത്. തി​യ​റ്റ​ർ എ​ന്ന വി​കാ​ര​ത്തെ അ​ത്ര​ത്തോ​ളം നെ​ഞ്ചേ​റ്റു​ക​യാ​യി​രു​ന്നു. സ്ത്രൈ​ണ​ത​യു​ള്ള ക​ഥാ​പാ​ത്ര​മാ​യ​തി​നാ​ൽ​ത്ത​ന്നെ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ആ​ദ്യ​മാ​യി​ട്ടാ​ണ് അ​ത്ത​ര​മൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വ​ള​രെ ചെ​റി​യ കാ​ര്യ​ങ്ങ​ൾ പോ​ലും കൃ​ത്യ​മാ​യി പ​ഠി​ച്ചെ​ടു​ത്ത് അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്നു പ​റ​യു​ന്നു മി​ഥു​ൻ.
പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി സു​രേ​ന്ദ്ര​ന്‍റെ​യും ബീ​ന​യു​ടെ​യും മ​ക​നാ​ണു മി​ഥു​ൻ സൂ​ര്യ. മ​ഹാ​രാ​ജാ​സി​ലെ ബി​എ​സ്‌​സി മാ​ത്‌​സ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി. നാ​ട​ക​ങ്ങ​ൾ​ക്കു പു​റ​മേ ഹൃ​സ്വ​ചി​ത്ര​ങ്ങ​ളി​ലും മി​ഥു​ൻ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്.
അ​ര​ങ്ങി​ൽ പെ​ണ്ണാ​ച്ചി പ​ക​ർ​ന്നു ന​ൽ​കി​യ ഊ​ർ​ജ​മു​ണ്ട് ഇ​പ്പോ​ഴും മി​ഥു​ന്‍റെ മ​ന​സി​ൽ. അ​ഭി​ന​യ​ത്തി​ന്‍റെ സൂ​ക്ഷ്മ​ത​ല​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന് ഈ ​നാ​ട​ക​പ​രി​ശീ​ല​ന​ക്കാ​ല​ത്തി​ലൂ​ടെ മ​ന​സി​ലാ​വു​ക​യും ചെ​യ്തു. ഇ​പ്പോ​ഴും നാ​ട​ക​വും സി​നി​മ​യും അ​ഭി​ന​യ​വു​മൊ​ക്കെ​യാ​ണു മി​ഥു​ന്‍റെ മ​ന​സി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.