FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
India

ഒരു രാജ്യത്തിന്‍റെയും മണ്ണിൽ ഇന്ത്യ കണ്ണ് വെച്ചിട്ടില്ല;പ്രധാനമന്ത്രി നരേന്ദ്ര മോദി

Tuesday, Jan 9, 2018,18:35 IST By മെ‌ട്രൊ വാർത്ത A A A

ന്യൂഡൽഹി:ഒരു രാജ്യത്തിന്‍റെയും മണ്ണിൽ ഇന്ത്യ കണ്ണ് വെച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാനവികതയിലൂന്നിയ ബന്ധമാണ് ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളുമായുള്ളത്. ആ ബന്ധം ലാഭനഷ്‌‌ടങ്ങളിൽ അധിഷ്‌ടിതമല്ല. പിഐഒ കോൺഫറൻസിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം.

നമ്മൾ ആരുടെയും വിഭവങ്ങളെ ചൂഷണം ചെയ്യാൻ ഉദേശിക്കുന്നില്ല.ആരുടെയും മണ്ണിൽ കണ്ണു വെയ്ക്കുന്നുമില്ല. നമ്മുടെ ശ്രദ്ധ എപ്പോഴും ശേഷി വിഭവ വികസനരംഗങ്ങളിലാണ്. ചൈനയുമായി അതിർത്തി തർക്കം രൂക്ഷമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.

ലോകത്ത് എപ്പോഴും ക്രിയാത്മകമായ പങ്ക് വഹിക്കുന്ന രാജ്യമാണ് ഭാരതം.ലാഭ നഷ്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള ബന്ധം ഇന്ത്യയ്ക്ക് ഒരു രാജ്യത്തോടും ഇല്ലെന്നും അദേഹം കൂട്ടിച്ചേർത്തു.