FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
India

കശ്മീരിൽ രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തി

Tuesday, Jan 9, 2018,17:13 IST By മെ‌ട്രൊ വാർത്ത A A A

ശ്രീനഗർ:ജമ്മുകശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ മുഹമ്മദ് ഫർഹാൻ വാനിയെന്ന മുജാഹിദ് ഭീകരനാണ്.മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഓപ്പറേഷൻ ഓൾ ഔ‌ട്ടിന്‍റെ ഭാഗമായി സൈന്യവും സിആർപിഎഫും, കശ്മീർ പൊലീസും നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചത്. കോക്രനാഗിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു.

24 മണിക്കൂറിനിടെ 3 ഭീകരരെയാണ് സൈന്യം വധിച്ചിരിക്കുന്നത്.കഴിഞ്ഞ മാസം പുൽവാമയിൽ അഞ്ച് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഭീകരർക്കെതിരെ ശക്തമായ നടപടികളാണ് സൈന്യം എടുത്തിരിക്കുന്നത്.