FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Cinema

കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലും

Tuesday, Jan 9, 2018,16:20 IST By മെ‌ട്രൊ വാർത്ത A A A

കാ‍യംകുളം കൊച്ചുണ്ണിയിൽ നിവിൻ പോളിക്കൊപ്പം മോഹൻലാലും. ചിത്രത്തിൽ അഥിതി താരമായി എത്തുന്ന മോഹൻലാൽ നിർണായകവേഷത്തിലാണ് എത്തുക. പാവങ്ങളുടെ കള്ളൻ ഇത്തിക്കര പക്കിയുടെ വേഷത്തിലാകും ലാലേട്ടൻ എത്തുകയെന്നാണ് സൂചന.

30 കോടിയോളമാണ് ചിത്രത്തിന്‍റെ മുതൽമുടക്ക്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി സഞജയ് ആണ്.