FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

തന്നെ കോൺഗ്രസ് അനുകൂലിയെന്ന് മുദ്ര കുത്താൻ ശ്രമമെന്ന് സീതാറാം യെച്ചൂരി

Tuesday, Jan 9, 2018,18:55 IST By മെ‌ട്രൊ വാർത്ത A A A

ന്യൂഡൽഹി: തന്നെ കോൺഗ്രസ് അനുകൂലിയെന്ന് മുദ്ര കുത്താൻ ശ്രമിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തനിക്ക് ആഭിമുഖ്യം കോൺഗ്രസിനോടല്ല ജനങ്ങളോടാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. നയങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നത്. കോൺഗ്രസുമായ സഖ്യം സംബന്ധിച്ച് പാർട്ടിയിൽ രണ്ട് പക്ഷങ്ങളില്ല.

ബിജെപിക്കെതിരെ സമൂഹിക സാമ്പത്തിക ബദൽ നയങ്ങൾ ഉണ്ടാകണം. കോൺഗ്രസ് ഇപ്പോഴും ഭരണവർഗ പാർട്ടിയാണ്.കോൺഗ്രസിന്‍റെ നയങ്ങൾ മാറുമോയെന്ന് കാത്തിരുന്ന് കാണാമെന്നും അദേഹം കൂട്ടിച്ചേർത്തു. നേരത്തെ കോൺഗ്രസുമായി കക്ഷി ചേരാമെന്ന അഭിപ്രായം യെച്ചൂരി ഉയർത്തിയെങ്കിലും പ്രകാശ് കാരാട്ട് വലിയ എതിർപ്പ് ഉയർത്തിയിരുന്നു. കേരളത്തിൽ നിന്നുള്ളവരും കോൺഗ്രസിന് ഒപ്പം കൂ‌ടേണ്ടെന്ന നിലപാടുള്ളവരാണ്.