FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Crime

ത​ല താ​ഴ്ത്തു​ക കേ​ര​ള​മേ… ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു

Tuesday, Jan 9, 2018,11:23 IST By സി​റി​ൽ ലൂ​ക്കോ​സ് A A A

കൊ​ച്ചി: സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണ നി​ര​ക്കി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സു​ക​ളി​ൽ വ​ൻ വ​ർ​ധ​ന. ഭ​ർ​ത്താ​വി​ൽ നി​ന്നും ഭ​ർ​തൃ ബ​ന്ധു​ക്ക​ളി​ൽ നി​ന്നു​മാ​ണ് സ്ത്രീ​ക​ൾ ഏ​റെ ചൂ​ഷ​ണം നേ​രി​ടേ​ണ്ടി വ​രു​ന്ന​തെ​ന്നാ​ണ് സം​സ്ഥാ​ന പൊ​ലീ​സി​ന്‍റെ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യി​ൽ നി​ന്നു പു​റ​ത്തു വ​രു​ന്ന വി​വ​രം. സ്ത്രീ ​സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന സ​ർ​ക്കാ​രി​നും പൊ​ലീ​സി​നും ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ കാ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന​തും വെ​ല്ലു​വി​ളി.
2017 ജൂ​ലൈ വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. 2007ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഭ​ർ​തൃ വീ​ടു​ക​ളി​ലെ പീ​ഡ​ന​ത്തി​നു സം​സ്ഥാ​ന​ത്ത് 3,976 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ 2017 ജ​നു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ​യു​ള്ള ആ​റ് മാ​സം മാ​ത്രം 2,023 കേ​സു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു. ഡി​സം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ കേ​സു​ക​ളു​ടെ എ​ണ്ണം 5000 നു ​മു​ക​ളി​ലെ​ത്തും. ഭ​ർ​തൃ വീ​ടു​ക​ളി​ൽ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ലാ​താ​കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ് ഇ​തി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്. പ​രാ​തി​ക്കാ​രി​ൽ ഏ​റെ​യും കൂ​ട്ടു കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.
അ​തേ​സ​മ​യം, മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ളും കേ​സു​ക​ളും കു​റ​ഞ്ഞു വ​രു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന് ആ​ശ്വാ​സ​മാ​ണ്. സ്ത്രീ​ധ​ന മ​ര​ണ​ങ്ങ​ളും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. 2017ൽ ​ജൂ​ലൈ വ​രെ ഏ​ഴ് സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണ​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. വീ​ടി​നു​ള്ളി​ൽ ന​ട​ക്കു​ന്ന പീ​ഡ​ന​ങ്ങ​ളെ​പ്പ​റ്റി പ​രാ​തി​പ്പെ​ടാ​നും തു​റ​ന്നു പ​റ​യാ​നും പു​തി​യ കാ​ല​ഘ​ട്ട​ത്തി​ല് സ്ത്രീ​ക​ൾ ത​യാ​റാ​കു​ന്ന​താ​ണു കൂ​ടു​ത​ൽ ഗാ​ർ​ഗി​ക പീ​ഡ​ന കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണു നി​യ​മ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.
അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ സ്ത്രീ​ക​ൾ​ക്ക് നേ​രേ​യു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 2007ൽ 9381 ​കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത സം​സ്ഥാ​ന​ത്ത് 2017 ജൂ​ലൈ വ​രെ മാ​ത്രം 8793 കേ​സു​ക​ളാ​ണ് സ്ത്രീ​ക​ൾ​ക്ക് നേ​രെ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
വ​ർ​ഷാ​വ​സാ​ന ക​ണ​ക്കു പു​റ​ത്തു വ​രു​മ്പോ​ൾ ഇ​ത് 15,000 ക​ട​ക്കു​മെ​ന്ന് പൊ​ലീ​സ് ഉ​ന്ന​ത​ർ സൂ​ച​ന ന​ൽ​കു​ന്നു. പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ സാ​മൂ​ഹി​ക- വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഏ​റെ പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടും സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ൽ സാ​ക്ഷ​ര കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്.