FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Editorial

ന​മ്മു​ടെ പ​രി​സ​ര​വും പൂ​ങ്കാ​വ​ന​മാ​ട്ടെ

Tuesday, Jan 9, 2018,10:29 IST By മെ‌ട്രൊ വാർത്ത A A A

പ​രി​സ​ര ശു​ചി​ത്വം എ​ന്ന​ത് ന​ട​പ്പാ​ക്കാ​നാ​കാ​ത്ത സ്വ​പ്ന​മ​ല്ലെ​ന്നു രാ​ജ്യ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ത​ന്‍റെ പ്ര​ഭാ​ഷ​ണ​മാ​യ മ​ൻ കി ​ബാ​ത്തി​ൽ ശ​ബ​രി​മ​ല​യി​ലെ പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി തെ​ര​ഞ്ഞെ​ടു​ത്ത​ത് വെ​റു​തെ​യാ​ണെ​ന്നു ക​രു​താ​നി​ട​യി​ല്ല. ഒ​രു വ്യ​ക്തി​യു​ടെ അ​ർ​പ്പ​ണ​ബോ​ധ​വും പ​രി​ശ്ര​മ​വും എ​ങ്ങ​നെ നാ​ടി​ന്‍റെ വെ​ളി​ച്ച​മാ​യി,​ സം​സ്കാ​ര​മാ​യി മാ​റു​മെ​ന്ന് ഉ​ദാ​ഹ​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഐ​ജി പി. ​വി​ജ​യ​ൻ തു​ട​ങ്ങി​വ​ച്ച ഈ ​പ​ദ്ധ​തി​യെ അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി എ​ട്ടാം വ​ർ​ഷ​വും പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധി​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​ജ​ന ല​ക്ഷ​ങ്ങ​ൾ​ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്നു. ആ ​ശു​ചി​ത്വ​ബോ​ധം നാ​ടെ​ങ്ങും ഉ​ണ്ടാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞ​ത്.
ശ​ബ​രി​മ​ല​യു​ടെ സ​വി​ശേ​ഷ​ത അ​വി​ടെ വ​ലു​പ്പ​ച്ചെ​റു​പ്പ​മി​ല്ലെ​ന്ന​താ​ണ്. ശു​ചി​ത്വ​ത്തി​ന്‍റെ കാ​ര്യ​വും അ​ങ്ങ​നെ​ത​ന്നെ. പ​രി​സ​രം മ​ലീ​മ​സ​മാ​ക്കു​ന്ന​തി​ൽ എ​ല്ലാ​വ​ർ​ക്കും തു​ല്യ​പ​ങ്കാ​ണു​ള്ള​ത്. അ​തി​നാ​ൽ അ​തു ശു​ചി​യാ​ക്കു​ന്ന​തി​ലും ആ ​തു​ല്യ​പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​കേ​ണ്ട​ത് സാ​മാ​ന്യ നീ​തി​യാ​ണ്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം പൂ​ർ​ണ​മാ​ക​ണ​മെ​ങ്കി​ൽ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ലും പ​ങ്കു​ചേ​ര​ണ​മെ​ന്ന ബോ​ധ്യം ഇ​ന്നു മി​ക്ക തീ​ർ​ഥാ​ട​ക​ർ​ക്കു​മു​ണ്ട്. വൃ​ത്തി​യു​ള്ള പ​രി​സ​രം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ ത​നി​ക്കു​മൊ​രു പ​ങ്കു​ണ്ടെ​ന്ന തി​രി​ച്ച​റി​വോ​ടെ​യാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന ഭ​ക്ത​ർ മ​ട​ങ്ങു​ന്ന​ത്. വ​നാ​ന്ത​ർ​ഭാ​ഗ​ത്തെ പ്ര​കൃ​തി​യു​ടെ സം​ര​ക്ഷ​ണം അ​വി​ട​ത്തെ ആ​വാ​സ വ്യ​വ​സ്ഥ​യ്ക്ക് എ​ത്ര​മാ​ത്രം അ​നു​പേ​ക്ഷ​ണീ​യ​മാ​ണെ​ന്നും ഈ ​പ​ദ്ധ​തി പ​ഠി​പ്പി​ക്കു​ന്നു. മ​ന​സി​നെ സൗ​ര​ഭ്യം വി​ത​റു​ന്ന പൂ​ങ്കാ​വ​ന​മാ​ക്കി​യാ​ണ് അ​വ​രി​ൽ പ​ല​രും മ​ല​യി​റ​ങ്ങു​ന്ന​ത്.
മ​ണ്ഡ​ല,​ മ​ക​ര​വി​ള​ക്കു കാ​ല​ത്ത് ജ​ന​സ​മു​ദ്ര​മാ​ണ് ശ​ബ​രി​മ​ല​യി​ൽ വ​ന്ന​ണ​യു​ന്ന​ത്. ഇ​വ​ർ സൃ​ഷ്ടി​ക്കു​ന്ന മാ​ലി​ന്യം വ​ലി​യ ഭീ​ഷ​ണി​യാ​യും വെ​ല്ലു​വി​ളി​യാ​യും ക​ണ്ടി​രു​ന്ന നാ​ളു​ക​ളു​ണ്ടാ​യി​രു​ന്നു. പ​മ്പാ​ന​ദി മ​ലി​ന​മാ​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ആ​ശ​ങ്ക​ക​ളും വാ​നോ​ള​മു​യ​ർ​ന്നു. അ​യ്യ​പ്പ​ന്‍റെ പൂ​ങ്കാ​വ​ന​ത്തി​ൽ വ​ന്നെ​ത്തു​ന്ന​വ​ർ ഇ​ഷ്ട ദേ​വ​നു തി​രി​ച്ചു​ന​ൽ​കേ​ണ്ട​ത് മ​ലി​ന​മാ​യ പ​രി​സ​ര​മാ​ണോ​യെ​ന്ന ചോ​ദ്യ​മാ​ണ് ഈ ​പ​ദ്ധ​തി ഉ​ന്ന​യി​ച്ച​ത്. ക​ഠി​ന​വ്ര​ത​മെ​ടു​ത്തു​വ​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ ഇ​ന്ന് ഒ​രു മ​ണി​ക്കൂ​റെ​ങ്കി​ലും ശ​ബ​രി​മ​ല​യു​ടെ സ്വാ​ഭാ​വി​ക വി​ശു​ദ്ധി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ ശ്ര​മ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. ശ​ബ​രി​മ​ല പോ​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു തീ​ർ​ഥാ​ട​ക​ർ വ​ന്നെ​ത്തു​ന്ന സ്ഥ​ലം ശു​ചി​യാ​ക്കാ​നാ​കു​മെ​ങ്കി​ൽ അ​ത്ര​യ​ധി​കം ആ​ളോ,​ ബ​ഹ​ള​മോ​യി​ല്ലാ​ത്ത ന​മ്മു​ടെ ന​ഗ​ര,​ ഗ്രാ​മ​ങ്ങ​ൾ ശു​ചി​യാ​ക്കു​ന്ന​തി​നു​ള്ള ത​ട​സ​മെ​ന്താ​ണ്? മാ​ലി​ന്യ മു​ക്ത ഭാ​ര​ത​മെ​ന്ന മു​ദ്രാ​വാ​ക്യ​വും സ​ർ​ക്കാ​ർ സ​ഹാ​യ​വു​മു​ണ്ടാ​യ​തു കൊ​ണ്ടു മാ​ത്രം ശു​ചി​ത്വ​മു​ണ്ടാ​കി​ല്ലെ​ന്ന് പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി ഓ​ർ​മി​പ്പി​ക്കു​ന്നു. ആ​ദ്യ​മു​ണ്ടാ​കേ​ണ്ട​ത് മാ​ലി​ന്യം പൊ​തു​സ്ഥ​ല​ത്തു വ​ലി​ച്ചെ​റി​യി​ല്ലെ​ന്ന തീ​രു​മാ​ന​വും അ​തി​നു​ള്ള നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മാ​ണ്. അ​ത് ഓ​രോ വ്യ​ക്തി​യി​ൽ നി​ന്നു​മാ​ണ് തു​ട​ങ്ങേ​ണ്ട​ത്. തു​ട​ർ​ന്ന് അ​തു സ​മൂ​ഹ​ത്തി​ന്‍റെ സം​സ്കാ​ര​മാ​യി മാ​റ​ണം.