FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Articles

മാ​റ്റു​വി​ൻ ച​ട്ട​ങ്ങ​ളെ സ്വ​യം അ​ല്ലെ​ങ്കി​ൽ…

Tuesday, Jan 9, 2018,10:32 IST By അരവിന്ദ് A A A

തി​രു​വി​താം​കൂ​ർ, കൊ​ച്ചി സം​സ്ഥാ​ന​ങ്ങ​ൾ ച​രി​ത്ര​ത്തി​ൽ ചേ​ക്കേ​റി​യി​ട്ട് ആ​റു ദ​ശാ​ബ്ദ​ങ്ങ​ൾ പി​ന്നി​ട്ടു. ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള സം​സ്ഥാ​നം രൂ​പം കൊ​ണ്ടി​ട്ട് ഇ​ത് 62-ാം വ​ർ​ഷം. ഇ​ത്ര​യും നീ​ണ്ട കാ​ല​യ​ള​വി​നു​ള്ളി​ൽ നി​ര​വ​ധി നി​യ​മ​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട് സം​സ്ഥാ​ന നി​യ​മ​സ​ഭ. അ​തി​ലും എ​ത്ര​യോ ഇ​ര​ട്ടി ഓ​ർ​ഡി​ന​ൻ​സു​ക​ളും പാ​സാ​ക്കി​യി​ട്ടു​ണ്ട്.
കാ​ല​ഹ​ര​ണ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ പൊ​ളി​ച്ചെ​ഴു​താ​ൻ മാ​റി മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​യി​ട്ടു​ണ്ട്. നി​സാ​ര​മാ​യ നി​യ​മ​ങ്ങ​ൾ മു​ത​ൽ ഗൗ​ര​വ​മേ​റി​യ നി​യ​മ​ങ്ങ​ൾ വ​രെ നി​ർ​മി​ക്കു​ക​യോ പു​തു​ക്കു​ക​യോ മാ​റ്റി വ​യ്ക്കു​ക​യോ ഇ​ല്ലാ​താ​ക്കു​ക​യോ ഒ​ക്കെ ചെ​യ്തി​ട്ടു​ണ്ട്.
ഗൗ​ര​വ്വ​മേ​റി​യ നി​യ​മ​ങ്ങ​ൾ മു​ത​ൽ നി​സാ​ര​മാ​യ പി​ഴ​വു​ക​ൾ തി​രു​ത്താ​നു​ള്ള നി​യ​മ​ങ്ങ​ൾ വ​രെ കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത, എ​ന്നാ​ൽ ഏ​റ്റ​വും ആ​വ​ശ്യ​മാ​യ ഒ​രു നി​യ​മ​മാ​ണ് പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം.
ഇ​ന്നും കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​തും ആ​ശ്ര​യി​ക്കു​ന്ന​തു​മാ​യ നി​യ​മം 1955 ലെ ​തി​രു​കൊ​ച്ചി പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​വും 1939ൽ ​ന​ട​പ്പാ​ക്കി​യ മ​ദ്രാ​സ് പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​വു​മാ​ണ്. ഈ ​നി​യ​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പൊ​തു​ജ​നാ​രോ​ഗ്യ ന​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
പ​ല​പ്പോ​ഴാ​യി പ്ര​ഖ്യാ​പി​ച്ച ന​യ​ങ്ങ​ളി​ൽ പു​തി​യ നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴും കേ​ര​ള സം​സ്ഥാ​ന പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം ഒ​രു പ്ര​ഹേ​ളി​ക​യാ​യി തു​ട​രു​ക​യാ​ണ്.
ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ചി​കി​ത്സാ​ല​യ​ങ്ങ​ളും ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ക​യും പൂ​ർ​ണ​മാ​യും കാ​ലാ​നു​സൃ​ത​മാ​യി മാ​റു​ക​യും ചെ​യ്തു. ജ​ന​സം​ഖ്യ വ​ള​രെ​യ​ധി​കം വ​ർ​ധി​ച്ചു. സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഭീ​മ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി. എ​ന്നാ​ൽ നി​യ​മ​ത്തി​ൽ മാ​ത്രം കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ല്ല.
ചി​കി​ത്സാ രം​ഗ​ത്തു പ​ല നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളു​മൊ​ക്കെ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്തു കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ല. 1939 ലെ​യും 1955ലെ​യും സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​ഴു​ത​പ്പെ​ട്ട നി​യ​മ​ത്തി​ന്‍റെ​യും ച​ട്ട​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ഴും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് പൊ​തു​ജ​നാ​രോ​ഗ്യ ന​യ​ത്തി​ൽ ഊ​ന്ന​ൽ ന​ൽ​കേ​ണ്ട​ത്. ഇ​ന്ന് കേ​ര​ളം ഏ​റ്റ​വും പു​റ​കി​ൽ നി​ൽ​ക്കു​ന്ന​തും ഇ​തി​ലാ​ണ്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്നും ഫ​ല​വ​ത്താ​കാ​ത്ത​തു ന​ട്ടെ​ല്ലി​ല്ലാ​ത്ത നി​യ​മ​ത്തി​ന്‍റെ പു​റ​ത്താ​ണ് ഇ​വ​യെ​ല്ലാം എ​ന്ന​ത് കൊ​ണ്ടാ​ണ്.
ഇ​ന്നും ഒ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഒ​രു ഹോ​ട്ട​ലോ സ്ഥാ​പ​ന​മോ മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ പ​ര​മാ​വ​ധി ന​ൽ​കേ​ണ്ട പി​ഴ 50 രൂ​പ മാ​ത്ര​മാ​ണ്.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ഇ​തു നി​യ​ന്ത്രി​ക്കാ​ൻ ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തു ത​ല​ങ്ങ​ളി​ൽ കാ​ല​ഹ​ര​ണ​പ്പെ​ട്ട ച​ട്ട​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ ഉ​ദ്ദേ​ശ ല​ക്ഷ്യ​ങ്ങ​ളെ പി​ന്നോ​ട്ട​ടി​ക്കു​ന്നു.
ഇ​പ്പോ​ഴ​ത്തെ നി​യ​മ​ങ്ങ​ളി​ൽ പ​ക​ർ​ച്ച​വ്യാ​ധി ത​ട​യു​ന്ന​തി​നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും ഹോ​ട്ട​ലു​ക​ളി​ലെ​യും മ​റ്റു ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മാ​ലി​ന്യ സം​സ്ക​ര​ണം പ​രി​ശോ​ധി​ക്കു​ന്ന​തി​നും ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു​മു​ള്ള അ​ധി​കാ​രം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ ഡോ​ക്റ്റ​ർ​മാ​ർ​ക്കാ​ണു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ഇ​വി​ട​ങ്ങ​ളി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്റ്റ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്റ്റ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ നി​ര​വ​ധി​പേ​ർ ജോ​ലി നോ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​ർ​ക്കൊ​ക്കെ ഫീ​ൽ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ല്ലാ​തെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം ന​ൽ​കി​യി​ട്ടി​ല്ല.
1939ലെ​യും 1955ലെ​യും സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഡോ​ക്റ്റ​ർ​മാ​ർ​ക്ക് ഇ​തൊ​ക്കെ ചെ​യ്യാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. അ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്റ്റ​ർ ത​സ്തി​ക​ക​ൾ പേ​രി​നു​മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്നു സ്ഥി​തി മാ​റി.
ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്റ്റ​ർ​മാ​രാ​കാ​ൻ പ്ര​ത്യേ​ക കോ​ഴ്സും പ​രീ​ക്ഷ​ക​ളും നി​ല​വി​ലു​ണ്ട്. പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യാ​ണ് ഇ​വ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്റ്റ​ർ ത​സ്തി​ക​യി​ൽ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്കു​ള്ള ജോ​ലി​യാ​ക​ട്ടെ ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ണ​ക്കെ​ടു​പ്പു​ക​ളും. പ​രി​ശോ​ധി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള അ​ധി​കാ​ര​മി​ല്ല.
ഇ​വ​രു​ടെ മേ​ധാ​വി​ക​ളാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ ഡോ​ക്റ്റ​ർ​മാ​രു​ടെ സ്ഥി​തി​യാ​ക​ട്ടെ പ​ര​മ ദ​യ​നീ​യ​വും. രാ​വി​ലെ എ​ട്ടു മ​ണി മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​വ​രെ ഒ​പി​യി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്ക​ണം. ഇ​വ​ർ​ക്കു​ള്ള ചി​കി​ത്സ ന​ട​ത്ത​ണം. ഇ​തി​ന് ശേ​ഷം പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​ക​ണം. ഇ​തി​നു പു​റ​മെ ഹോ​ട്ട​ലു​ക​ളി​ലും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്ത​ണം.
ഇ​ത്ര​യ​ധി​കം ചു​മ​ത​ല​ക​ൾ ന​ൽ​കു​മ്പോ​ൾ മ​നു​ഷ്യ സാ​ധ്യ​മാ​ണോ എ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സാ​മാ​ന്യ ബോ​ധം പോ​ലും അ​ധി​കൃ​ത​ർ ന​ട​ത്തു​ന്നി​ല്ല.
കേ​ര​ള​ത്തി​ൽ എ​വി​ടെ​യെ​ങ്കി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​രു പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്റ്റ​ർ ചി​കി​ത്സി​ക്കാ​നു​ള്ള സ​മ​യം ക​ഴി​ഞ്ഞു മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം ന​ട​ത്താ​ത്ത, പ​ഴ​കി​യ ഭ​ക്ഷ​ണം വി​ൽ​ക്കു​ന്ന ഏ​തെ​ങ്കി​ലും ഒ​രു ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കു ക​ഴി​യു​മോ.
കൃ​ത്യ​മാ​യ മേ​ൽ​നോ​ട്ട​മി​ല്ലാ​തെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങു​മെ​ത്തി​ല്ല. ഓ​രോ വ​ർ​ഷ​വും പ​ല​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്നു​ണ്ട്.
പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഗു​രു​ത​ര​മാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യെ​ന്നു വ​രും. എ​ന്നാ​ൽ പൂ​ർ​ണ​മാ​യും നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലും പ​രി​സ​ര ശു​ചി​ത്വ​ത്തി​ലും വ​രു​ത്തു​ന്ന വീ​ഴ്ച​യാ​ണ് ഇ​തി​നു കാ​ര​ണ​മാ​കു​ന്ന​ത്. പ്ര​തി​വ​ർ​ഷം കോ​ടി​ക​ളാ​ണ് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും ചെ​ല​വ​ഴി​ക്കു​ന്ന​ത്. എ​ന്നി​ട്ടും പൂ​ർ​ണ അ​ർ​ഥ​ത്തി​ൽ ഫ​ലം കാ​ണു​ന്നി​ല്ലെ​ങ്കി​ൽ അ​തു പ​രി​ശോ​ധി​ക്കു​ക ത​ന്നെ വേ​ണം.
കാ​ല​ഹ​ര​ണ​പ്പെ​ട്ട ഒ​രു നി​യ​മ​മാ​ണു ത​ട​സ​മെ​ങ്കി​ൽ അ​തു മാ​റ്റി​യെ​ഴു​ത​ണം. ഇ​വി​ടെ അ​ധി​കാ​രി​ക​ൾ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ക​വി കു​മാ​ര​നാ​ശാ​നെ ഓ​ർ​ക്കു​ക ത​ന്നെ വേ​ണം.
അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​രി​ക​ൾ മു​ന്ന​റി​യി​പ്പാ​ണെ​ന്ന​തു മ​റ​ക്കാ​തി​രി​ക്ക​ണം. “” മാ​റ്റു​വി​ന്‍ ച​ട്ട​ങ്ങ​ളെ സ്വ​യ,മ​ല്ലെ​ങ്കി​ൽ, – മാ​റ്റു​മ​തു​ക​ളീ നി​ങ്ങ​ളെ​ത്താ​ൻ