FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Crime

ഷെഫിൻ ജഹാനെ പരിചയമുണ്ടെന്ന് കനകമല ഐഎസ് പ്രതികളുടെ മൊഴി

Tuesday, Jan 9, 2018,13:48 IST By മെട്രൊ വാർത്ത A A A

കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ടുയർന്ന തീവ്രവാദബന്ധ ആരോപണത്തിൽ ഷെഫിന്‍ ജഹാനെതിരേ കുരുക്കു മുറുകുന്നു. കനകമലയിൽ ഐഎസ് അനുകൂല രഹസ്യയോഗം കൂടിയതിനു പിടിയിലായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍, ഷെഫിൻ ജഹാനെ പരിചയമുണ്ടെന്ന് കേസ് അന്വേഷിക്കുന്ന എന്‍ഐഎയ്ക്ക് മുമ്പാകെ മൊഴി നല്‍കി.

കനകമല കേസിലെ പ്രതികളായ മന്‍സീദും സഹ്വാനും ആണ് ഷെഫിനെ അടുത്തറിയാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും ഇവര്‍ മൊഴി നൽകിയിട്ടുണ്ട്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷെഫിനെ വീണ്ടും ചോദ്യം ചെയ്യും. കനകമല കേസിലെ പ്രതികളുമായി സോഷ്യൽ മീഡിയയിലൂടെയുള്ള ബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന ഷെഫിന്‍ ജഹാന്‍റെ വാദമാണ് ഇതോടെ പൊളിയുന്നത്.