FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

അ​ന്ധ​രോ​ട് ക​ണ്ണ​ട​ച്ച് റി​സ​ർ​വ്ബാ​ങ്കും സ​ർ​ക്കാ​രും

Wednesday, Jan 10, 2018,10:06 IST By സി​റി​ൽ ലൂ​ക്കോ​സ് A A A

കൊ​ച്ചി: നോ​ട്ട് നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ പു​റ​ത്തി​റ​ക്കി​യ പു​തി​യ നോ​ട്ടു​ക​ൾ കാ​ഴ്ച്ചാ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ൽ റി​സ​ർ​വ്ബാ​ങ്കും കേ​ന്ദ്ര സ​ർ​ക്കാ​രും കൈ​മ​ല​ർ​ത്തി. സം​സ്ഥാ​ന​ത്ത് ലോ​ട്ട​റി​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് അ​ന്ധ​രെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ അ​ലം​ഭാ​വം.
രാ​ജ്യ​ത്താ​കെ കാ​ഴ്ച്ചാ വൈ​ക​ല്യ​മു​ള്ള 50 ല​ക്ഷ​ത്തോ​ളം പേ​രു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. പു​തി​യ നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കു​മ്പോ​ൾ അ​ത് കാ​ഴ്ച്ച പ​രി​മി​ത​ർ​ക്ക് അ​നാ​യാ​സം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തേ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കി​യ പു​തി​യ നോ​ട്ടു​ക​ളി​ൽ ഈ ​നി​ർ​ദേ​ശം പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. നോ​ട്ട് നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ 2000 രൂ​പ നോ​ട്ടാ​ണ് ആ​ദ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​ത്. അ​ന്നു​ത​ന്നെ, ഈ ​നോ​ട്ട് കാ​ഴ്ച്ച പ​രി​മി​ത​ർ​ക്ക് തി​രി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ശ്ര​ദ്ധ പ​തി​പ്പി​ക്കാ​ൻ പ​ല കോ​ണു​ക​ളി​ൽ നി​ന്നു നി​ർ​ദേ​ശം ഉ​ണ്ടാ​യെ​ങ്കി​ലും തു​ട​ർ​ന്നി​റ​ങ്ങി​യ 500, 200, 50 നോ​ട്ടു​ക​ളും സ​മാ​ന സ്വ​ഭാ​വ​മു​ള്ള​വ ത​ന്നെ. നോ​ട്ടു​ക​ളി​ലെ വ​ര​ക​ളും മി​നു​സ​വും വ​ലു​പ്പ​വും നോ​ക്കി​യാ​ണ് കാ​ഴ്ച്ച പ​രി​മി​ത​ർ നോ​ട്ടു​ക​ൾ തി​രി​ച്ച​റി​ഞ്ഞി​രു​ന്ന​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ നോ​ട്ടു​ക​ളി​ൽ അ​ന്ധ​ർ​ക്ക് തി​രി​ച്ച​റി​യാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ക​റ​ൻ​സി നോ​ട്ടു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ, രാ​ജ്യ​ത്ത് പു​തി​യ നോ​ട്ടു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ വ​ര​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് ഫ​ല​പ്ര​ദ​മ​ല്ല. ത​ന്നെ​യു​മ​ല്ല, എ​ല്ലാ നോ​ട്ടു​ക​ൾ​ക്കും ഏ​ക​ദേ​ശം ഒ​രേ വ​ലു​പ്പ​വു​മാ​ണ്.
പു​തി​യ നോ​ട്ടു​ക​ൾ കാ​ഴ്ച്ചാ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് അ​നാ​യാ​സം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​കു​മെ​ന്ന റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ്ര​ഖ്യാ​പ​ന​വും പാ​ഴാ​യി. ബാ​ങ്കി​ങ് മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ ല​ക്ഷ​ക്ക​ണ​ക്കി​നു അ​ന്ധ​ർ രാ​ജ്യ​ത്ത് ജോ​ലി ചെ​യ്യു​ന്നു​ണ്ട്.
നോ​ട്ടു​ക​ൾ തി​രി​ച്ച​റി​യാ​നാ​കാ​ത്ത​തി​നാ​ൽ ഇ​ത്ത​ര​ക്കാ​ർ ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. അ​ന്ധ​ർ​ക്കു വേ​ണ്ടി​യു​ള​ള സം​ഘ​ട​ന​ക​ൾ ഒ​ന്ന​ട​ങ്കം രം​ഗ​ത്തെ​ത്തി​യി​ട്ടും വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രു​ക​ൾ കാ​ട്ടു​ന്ന അ​ലം​ഭാ​വ​ത്തി​നെ​തി​രേ ബ്ലൈ​ൻ​ഡ് ഫോ​റം ഒ​ഫ് ഇ​ന്ത്യ ഓ​ൺ​ലൈ​ൻ ക്യാം​പെ​യ്നും ഒ​പ്പു​ശേ​ഖ​ര​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.