FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Cinema

ആദിയെത്തുന്നത് 200 കേന്ദ്രങ്ങളിൽ

Wednesday, Jan 10, 2018,16:20 IST By മെ‌ട്രൊ വാർത്ത A A A

പ്രണവ് മോഹൻലാലിന്‍റെ ആദിയെത്തുന്നത് 200 തീയറ്ററുകളിൽ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണ്. ആദിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍, ഫസ്റ്റ് ലുക്ക് ടീസര്‍, ആദ്യഗാനം എന്നിവ സോഷ്യല്‍ മീഡിയയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് ഇതുവരെ നെഗറ്റീവുകള്‍ ഒന്നും പ്രചരിക്കാത്ത സാഹചര്യത്തില്‍ ആദ്യദിവസം തന്നെ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്‍റെ ഹിറ്റ് സിനിമയായ നരസിംഹം പ്രദര്‍ശനത്തിന് എത്തിയ അതേ ദിവസം തന്നെയാണ് ആദിയും പ്രദര്‍ശനത്തിന് എത്തുന്നത്