FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Articles

ഗാനഗന്ധർവന് പിറന്നാൾമധുരം

Wednesday, Jan 10, 2018,12:31 IST By ശ്രീജിത്ത് കൃഷ്ണൻ A A A

മ​ല​യാ​ളി​യു​ടെ നി​ത്യ​ജീ​വി​ത​ത്തി​ൽ സം​ഗീ​തം നി​റ​യ്ക്കു​ന്നൊ​രു പേ​രു​ണ്ട്. അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി തു​ട​രു​ന്ന സം​ഗീ​ത​സ​പ​ര്യ. സം​ഗീ​ത​ത്തി​ന്‍റെ ശ​ക്തി​യും ഊ​ർ​ജ്ജ​വും മ​ല​യാ​ളി​ക്കു പ​ക​ർ​ന്നു ന​ൽ​കി​യ ഗാ​യ​ക​ൻ. കാ​ല​വും ദേ​ശ​വും ഭാ​ഷ​യു​മൊ​ക്കെ തീ​ർ​ക്കു​ന്ന അ​തി​ർ​ത്തി​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്കു വ​ള​ർ​ന്ന വ​സ​ന്തം, യേ​ശു​ദാ​സ്. മ​ല​യാ​ള​ത്തി​ന്‍റെ ദാ​സേ​ട്ട​ൻ ഇ​ന്ന് എ​ഴു​പ​ത്തെ​ട്ടാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​മ്പോ​ൾ, മ​ധു​ര​ത​ര​മാ​യ ഒ​രു പാ​ട്ടി​ന്‍റെ ഈ​ര​ടി​ക​ൾ പോ​ലെ ആ ​ജീ​വി​തം നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു എ​ല്ലാ​വ​രു​ടെ​യും മ​ന​സു​ക​ളി​ൽ. ഫോ​ർ​ട്ട് കൊ​ച്ചി​യു​ടെ ക​ലാ​ഭൂ​മി​ക​യി​ൽ നി​ന്നും സം​ഗീ​ത​ത്തി​ന്‍റെ വി​ശാ​ല​ലോ​ക​ത്തേ​ക്കാ​യി​രു​ന്നു യേ​ശു​ദാ​സി​ന്‍റെ വ​ള​ർ​ച്ച. എ​ത്ര​യെ​ത്ര പേ​ർ യേ​ശു​ദാ​സി​ന്‍റെ പാ​ട്ടു കേ​ട്ടു​ണ​ർ​ന്നു, വ​ള​ർ​ന്നു, ഉ​റ​ങ്ങി. മ​ല​മു​ക​ളി​ൽ ദേ​വ​ൻ ഉ​റ​ങ്ങാ​നൊ​രു​ങ്ങു​ന്ന​തു പോ​ലും ദാ​സേ​ട്ട​ന്‍റെ ശ​ബ്ദ​ത്തി​ന്‍റെ കൈ​പി​ടി​ച്ചാ​ണ്.

അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം സം​ഗീ​ത​ത്തി​ലൂ​ടെ മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ നി​റ​ഞ്ഞുനിന്ന മ​റ്റാ​രു​മി​ല്ല. യേ​ശു​ദാ​സ് ജീ​വി​ച്ചി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ജീ​വി​ച്ചു മ​രി​ക്കു​ന്ന​തു പു​ണ്യ​മാ​ണെ​ന്നു ക​രു​തു​ന്ന എ​ത്ര​യോ പേ​ർ. പു​ര​സ്കാ​ര​ങ്ങ​ളും നേ​ട്ട​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന വെ​ള്ളി​വെ​ളി​ച്ച​ത്തി​ന​പ്പു​റം ആ ​ജീ​വി​തം കൊ​ണ്ടു കാ​ണി​ച്ചു ത​ന്നെ ചി​ല മാ​തൃ​ക​ക​ളു​ണ്ട്. കേ​ര​ള​മെ​ന്ന ചെ​റി​യ നാ​ട്ടി​ലെ ഭാ​ഷ​യെ ലോ​ക​ത്തോ​ളം വ​ള​ർ​ത്തി​യ ക​ലാ​കാ​ര​ൻ കൂ​ടി​യാ​ണ് യേ​ശു​ദാ​സ്.

എ​ല്ലാ പി​റ​ന്നാ​ളു​ക​ളും ക​ലാ​ദേ​വ​ത​യാ​യ കൊ​ല്ലൂ​ർ മൂ​കാം​ബി​ക​യു​ടെ സ​ന്നി​ധി​യി​ലാ​യി​രി​ക്കും ദാ​സേ​ട്ട​ൻ. ദാ​സേ​ട്ട​നു​മൊ​ത്ത് മൂ​കാം​ബി​ക​സ​ന്നി​ധി​യി​ൽ പ്രാ​ർ​ത്ഥി​ച്ചു നി​ന്ന ഒ​രു അ​വ​സ​ര​ത്തെ​ക്കു​റി​ച്ച് അടുത്ത സുഹൃത്തും ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ആ​ർ. കെ ​ദാ​മോ​ദ​ര​ൻ ഓ​ർ​മി​ക്കു​ന്നു. ച​ന്ദ്ര​ഗ്ര​ഹ​ണ​മു​ള്ള ദി​വ​സ​മാ​യി​രു​ന്നു. ന​മ്മു​ടെ നാ​ട്ടി​ൽ നേ​ര​ത്തെ ന​ട​യ​ട​യ്ക്കും. എ​ന്നാ​ൽ മൂ​കാം​ബി​ക​യി​ൽ ന​ട​യ​ട​യ്ക്കു​ന്നി​ല്ല. രാ​ത്രി മു​ഴു​വ​ൻ ന​ട തു​റ​ന്നി​രി​ക്കും. പാ​പ​സ​മ​യ​മാ​ണ്, അ​തു​കൊ​ണ്ടു ഭ​ഗ​വാ​നെ പ്രാ​ർ​ത്ഥി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നു മൂ​കാം​ബി​ക​യി​ലെ വി​ശ്വാ​സം. ഒ​രു രാ​ത്രി മു​ഴു​വ​ൻ ദാ​സേ​ട്ട​ൻ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലി​രു​ന്നു. തീ​ർ​ത്തും നി​ശ​ബ്ദം. ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷം. ഒ​രു രാ​ത്രി മു​ഴു​വ​ൻ ക്ഷേ​ത്ര​ത്തി​ലെ നി​ശ​ബ്ദ​ത​യി​ൽ, ശാ​ന്ത​മാ​യി അ​ന്ത​രീ​ക്ഷ​ത്തി​ൽ ദേ​വീ​സാ​ന്നി​ധ്യം അ​റി​ഞ്ഞു, അ​നു​ഭ​വി​ച്ചു. വി​ശ്വാ​സ​ത്തി​നു വേ​ണ്ടി അ​ത്ര​ത്തോ​ളം സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ല​പ്പോ​ഴും ല​ളി​ത​മാ​യി​രു​ന്നു ദാ​സേ​ട്ട​ന്‍റെ രീ​തി​ക​ൾ. ഞാ​ൻ യേ​ശു​ദാ​സാ​ണ് എ​ന്ന ഭാ​രം ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യി​രു​ന്നി​ല്ല. ഒ​രി​ക്ക​ൽ സംവിധായകരായ അ​നി​ൽ-​ബാ​ബു​വി​ലെ, ബാ​ബു​വി​ന്‍റെ ക​ല്യാ​ണ​ദി​വ​സം. എ​റ​ണാ​കു​ള​ത്തു വ​ന്ന് റൂ​മി​ൽ എ​ത്തി വ​സ്ത്രം മാ​റി​യി​ട്ടു തൃശൂരിൽ ക​ല്യാ​ണ​ത്തി​നു പോ​കാം എ​ന്നാ​യി​രു​ന്നു ഉ​ദ്ദേ​ശ്യം. എ​ന്നാ​ൽ വി​മാ​നം വൈ​കി. അ​തു​കൊ​ണ്ടു ത​ന്നെ ഡ്ര​സ് മാ​റാ​ൻ റൂ​മി​ൽ പോ​കാ​ൻ സ​മ​യം കി​ട്ടി​യി​ല്ല. അ​ന്നു കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത് ആ​ർ. കെ ​ദാ​മോ​ദ​ര​നാ​ണ്. പോ​കു​ന്ന വ​ഴി​യി​ൽ ഡ്ര​സ് മാ​റ​ണ​മെ​ന്ന ആ​വ​ശ്യം ദാ​സേ​ട്ട​ൻ പ​റ​ഞ്ഞു. നേ​രെ ഒ​രു വീ​ട്ടി​ലേ​ക്കു വ​ണ്ടി പോ​യി. യേ​ശു​ദാ​സി​നൊ​ന്നു ഡ്ര​സ് മാ​റ​ണ​മെ​ന്നു പ​റ​ഞ്ഞു. വീ​ട്ടു​കാ​ർ അ​ന്ധാ​ളി​ച്ചു നി​ൽ​ക്കു​മ്പോ​ൾ ദാ​സേ​ട്ട​ൻ കാ​റി​ൽ നി​ന്നി​റ​ങ്ങി. സ്വ​ർ​ഗ​ത്തി​ൽ നി​ന്നൊ​രാ​ൾ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ അ​ത്ഭു​ത​ത്തോ​ടെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു ആ ​വീ​ട്ടു​കാ​ർ.

ദാസേട്ടന്‍റെ സ്പോർട്സ് പ്രേമവും പ്രശസ്തമാണ്. ഫുട്ബോളും ടെന്നിസുമാണ് ഏറെയിഷ്ടം. ഒരു പ്രായം വരെ ടെന്നിസ് കളിക്കുകയും ചെയ്തിരുന്നു. ക​റു​ത്ത താ​ടി​യും മു​ടി​യു​മു​ള്ള യേ​ശു​ദാ​സി​നെ​യാ​യി​രു​ന്നു അ​ടു​ത്ത​കാ​ലം വ​രെ എ​ല്ലാ​വ​രും ക​ണ്ട​ത്. ക​ഴി​ഞ്ഞ പി​റ​ന്നാ​ൾ വ​രെ ഈ ​രൂ​പ​ത്തി​ലാ​യി​രു​ന്നു. മു​ടി ഡൈ ​ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ഒ​രി​ക്ക​ൽ യേ​ശു​ദാ​സ് പ​റ​യു​ക​യു​ണ്ടാ​യി. ഒ​രു ത​വ​ണ ഡൈ ​ചെ​യ്യാ​തെ വ​ന്ന​പ്പോ​ൾ വി​ജ​യ് യേ​ശു​ദാ​സി​ന്‍റെ മ​ക​ൾ അ​ദ്ദേ​ഹ​ത്തി​ന​ടു​ത്തു വ​രാ​തെ​യാ​യി. അ​ത​ദ്ദേ​ഹ​ത്തി​നു വി​ഷ​മ​മാ​വു​ക​യും ചെ​യ്തു. കൊ​ച്ചു​മ​ക​ൾ അ​മേ​യ​യു​ടെ നി​ർ​ബ​ന്ധ​മാ​ണു മു​ടി ക​റു​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നു പ​റ​യു​ന്നു യേ​ശു​ദാ​സ്. താ​ടി​യും മു​ടി​യും ഡൈ ​ചെ​യ്തു ക​റു​പ്പി​ക്കാ​ൻ ഇ​നി ഞാ​ൻ ആ​ള​ല്ല. ചാ​യം തേ​ച്ചു പ്രാ​യം മ​റ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നു മു​മ്പും തോ​ന്നി​യി​രു​ന്നു. എ​ന്നാ​ൽ ഭാ​ര്യ​യും മ​ക്ക​ളും അ​തു സ​മ്മ​തി​ച്ചി​ല്ല. എ​ന്നാ​ലി​പ്പോ​ൾ ഭാ​ര്യ സ​മ്മ​തി​ച്ചു, ഇ​നി മു​ടി ക​റു​പ്പി​ക്കി​ല്ല, യേ​ശു​ദാ​സ് പ​റ​യു​ന്നു.