FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Articles

ഗ​ഫൂ​ർ കാ ​ദോ​സ്ത്

Wednesday, Jan 10, 2018,15:40 IST By പി.​ബി. ​ബി​ച്ചു A A A

അ​ൻ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗു​രു​വാ​ണു ക​ലോ​ത്സ​വ​ത്തി​ന്‍റെ ഇ​ന്‍റി​മേ​റ്റ് ദോ​സ്താ​യ ഈ ​ചു​ള്ള​ൻ മാ​ഷ്. ഇ​പ്പോ​ൾ സി​നി​മ​യി​ലേ​ക്കു ചു​വ​ടു​ വെ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഈ ​ക​ലാ​കാ​ര​ൻ. തി​രു​വ​ന​ന്ത​പു​രo മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ എ​വി​ടെ ക​ലോ​ത്സ​വം ന​ട​ന്നാ​ലും ഒ​ട്ടു​മി​ക്ക വേ​ദി​യി​ലും ഗ​ഫൂ​റി​ന്‍റെ ശി​ഷ്യ​ഗ​ണ​ങ്ങ​ളു​മു​ണ്ടാ​കും. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു ര​സ-​ഭാ​വ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ക​യാ​ണ്. അ​തും കാ​ഴ്ച​യി​ല്ലാ​ത്ത​വ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യൊ​രു വ്യ​ത്യ​സ്ത​മാ​യ ചി​ത്രം.

സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി വേ​ദി​യി​ൽ ക​ണ്ടു​മു​ട്ടു​മ്പോ​ൾ മൈ​മി​നു ത​യ്യാ​റെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള അ​വ​സാ​ന​വ​ട്ട പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു ക​ക്ഷി. കു​ട്ടി​ക​ളെ ഒ​രു​ക്കു​മ്പോ​ഴും ക​ഴു​ത്തി​ല​ണി​ഞ്ഞ ക്യാ​മ​റ കൊ​ണ്ട് വ്യ​ത്യ​സ്ത​മാ​യി കാ​ണു​ന്ന​തെ​ന്തും പ​ക​ർ​ത്തും… അ​റി​യാം, ഗ​ഫൂ​ർ അ​ഭി​ന​യ​യു​ടെ വി​ശേ​ഷ​ങ്ങ​ൾ

ക​ലോ​ത്സ​വ​ങ്ങ​ളി​ലേ​ക്ക്….
ര​ണ്ടു ദ​ശാ​ബ്ദ​മാ​യി ക​ലാ​രം​ഗ​ത്തേ​ക്കെ​ത്തി​യ തൃ​ശൂ​ർ ക​രി​ക്കാ​ട് ചെ​റു​തോ​ട്ടു​മ്പു​റ​ത്തു വീ​ട്ടി​ല്‍ ഗ​ഫൂ​ർ എ​ന്ന ഗ​ഫൂ​ര്‍ അ​ഭി​ന​യ ഇ​ന്ന് ഒ​ട്ടു​മി​ക്ക വേ​ദി​ക​ളി​ലും സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്. തൃ​ശൂ​രി​ലെ പൂ​ര​പ്പ​റ​മ്പി​ൽ ന​ട​ക്കു​ന്ന പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം ഇ​ദേ​ഹ​ത്തി​ന്‍റെ ശി​ഷ്യ​ന്‍മാ​രി​ൽ ഒ​രാ​ളെ​ങ്കി​ലു​മു​ണ്ടാ​വും. കേ​ര​ള​ത്തി​ലെ 5 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ൻ​പ​തോ​ളം ശി​ഷ്യ​ന്‍മാ​രാ​ണ് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​നെ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ലാ​രം​ഗ​ത്തെ ജീ​വി​തം തു​ട​ങ്ങി​യി​ട്ട് ഇ​ന്നേ​വ​രെ ഒ​രു ക​ലോ​ത്സ​വം പോ​ലും താ​ന്‍ കൂ​ടാ​തി​രു​ന്നി​ട്ടി​ല്ലെ​ന്നും, എ​വി​ടെ ആ​യാ​ലും ഒ​ാരോ വ​ർ​ഷ​ങ്ങ​ളി​ലും കു​ട്ടി​ക​ൾ ത​ന്നെ അ​ന്വേ​ഷി​ച്ച് എ​ത്താ​റു​ണ്ടെ​ന്നും ഗ​ഫൂ​ർ പ​റ​യു​ന്നു. നൃ​ത്ത​ത്തി​ലൂ​ടെ ക​ലാ​ജീ​വി​ത​ത്തി​ലെ​ത്തി​യ ഇ​ദ്ദേ​ഹം മോ​ണോ ആ​ക്റ്റ്, മൂ​കാ​ഭി​ന​യം, മി​മി​ക്രി ,നാ​ട​കം , സ്കി​റ്റ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ലാ​ണി​പ്പോ​ള്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ശീ​ല​നം ന​ൽ​കി വ​രു​ന്ന​ത്.

സി​നി​മ​യെ​ക്കു​റി​ച്ച്….
മു​ഴു​വ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളും കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത​വ​രാ​യി ഒ​രു സി​നി​മ ഇ​ന്നേ​വ​രെ ആ​രും ക​ണ്ടി​ട്ടു​ണ്ടാ​വി​ല്ല. അ​തും അ​ന്ധ​രാ​യ​വ​ർ മാ​ത്രം അ​ഭി​ന​യി​ക്കു​ന്ന ഒ​രു സി​നി​മ . അ​താ​ണ് ത​ന്‍റെ ക​ഥ. തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​യി. പ​റ്റി​യാ​ൽ അ​ടു​ത്ത വ​ർ​ഷം തു​ട​ങ്ങ​ണം. നേ​ത്ര​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​വ​രി​ച്ചു​താ​ൻ ത​ന്നെ സം​വി​ധാ​നം ചെ​യ്ത ഷോ​ർ​ട്ട് ഫി​ലി​മാ​യി​രു​ന്നു സി​നി​മ​യെ​ന്ന ആ​ശ​യ​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ അ​വ​യ​വ​ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ ക്യാം​പു​ക​ളി​ൽ ഈ ​ഷോ​ർ​ട്ട് ഫി​ലിം പ്ര​ദ​ർ​ശി​പ്പി​ച്ചു വ​രി​ക​യാ​ണ്….

ഇ​ടു​ക്കി ജി​ല്ല​ക്കൊ​പ്പം പ​തി​നാ​ലാം ത​വ​ണ
പ​ല ജി​ല്ല​ക​ളി​ൽ നി​ന്നും ശി​ഷ്യ​ർ ഉ​ണ്ടാ​വും മി​ക്ക ക​ലോ​ത്സ​വ​ത്തി​ലും. എ​ന്നാ​ൽ ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി ഇ​ടു​ക്കി ജി​ല്ല​യി​ലെ കു​മാ​ര​മം​ഗ​ലം സ്കൂ​ളി​ലെ മൈം ​ടീ​മി​നെ സം​സ്ഥാ​ന വേ​ദി​യി​ലെ​ത്തി​ക്കു​ന്നു. ഇ​വ​രെ​ക്കൂ​ടാ​തെ കോ​ട്ട​യം , ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നും മൂ​കാ​ഭി​ന​യ​ത്തി​നു ശി​ഷ്യ​രു​ണ്ടി​ത്ത​വ​ണ. ഇo​ഗ്ലീ​ഷ് സ്കി​റ്റി​ന് മ​ല​പ്പു​റ​ത്തു നി​ന്നും , മോ​ണോ ആ​ക്റ്റി​ന് തൃ​ശൂ​ർ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ മ​ത്സ​രാ​ർ​ഥി​ക​ളും എ ​ഗ്രേ​ഡ് നേ​ടി. പ​റ്റു​ന്നി​ട​ത്തോ​ളം കാ​ലം ക​ലോ​ത്സ​വ​ത്തി​നെ​ത്തും. മ​ത്സ​രം അ​റി​യി​ച്ച് വി​സി​ൽ മു​ഴ​ങ്ങി​യ​തോ​ടെ വീ​ണ്ടും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക​രി​കി​ലേ​ക്ക്…