FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

ചില്ലറ വില്‍പ്പന മേഖലയിലടക്കം വിദേശ നിക്ഷേപം ഉദാരമാക്കാൻ കേന്ദ്രർക്കാരിന്‍റെ അനുമതി

Wednesday, Jan 10, 2018,19:04 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: ഒരിടവേളയ്ക്കു ശേഷം സാമ്പത്തിക പരിഷ്കരണ നടപടികൾക്ക് ആക്കംകൂട്ടി കൂടുതൽ മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു അനുമതി. ഇതിന്‍റെ ഭാഗമായി ചില്ലറ വില്‍പ്പന മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇതിനോടൊപ്പം നിര്‍മ്മാണ മേഖലയില്‍ 100 ശതമാനവും എയര്‍ ഇന്ത്യയില്‍ 49 ശതമാനവും വിദേശ നിക്ഷേപത്തിനും മന്ത്രിസഭ അനുമതി നല്‍കിയത്. വ്യോമയാന, നിര്‍മ്മാണ മേഖലകളിലെ നേരിട്ടുളള വിദേശ നിക്ഷേപ ചട്ടങ്ങളും കേന്ദ്രം ലഘൂകരിച്ചു.

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. നിലവിലെ എഫ്ഡിഐ നയപ്രകാരം ചില്ലറ വില്‍പ്പന മേഖലയില്‍ 49 ശതമാനം മാത്രമാണ് നേരിട്ടുളള വിദേശ നിക്ഷേപം അനുവദിച്ചിട്ടുളളത്. പുതിയ തീരുമാനത്തോടെ ഇനിമുതല്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നൂറ് ശതമാനം വരെ നേരിട്ടുളള വിദേശ നിക്ഷേപം ഈ മേഖലയിലെ പദ്ധതികളിൽ നടത്താം. വിദേശ വിമാന കമ്പനികള്‍ക്ക് നേരിട്ടോ അല്ലാതെയോ 49 ശതമാനം വരെ നിക്ഷേപം എയര്‍ ഇന്ത്യയില്‍ നടത്താം.