FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Life-style

നാ​യി​ക ര​ഞ്ജു​ഷ ഇ​വി​ടെ​യു​ണ്ട്

Wednesday, Jan 10, 2018,15:40 IST By വി​നോ​ദ് താ​മ​ര​ശേ​രി A A A

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ സൂ​പ്പ​ർ​ഹി​റ്റ് വി​ഡിയോ ആ​ൽ​ബം ഏതാ​ണെ​ന്ന് ആ​രും മ​റ​ന്നി​ട്ടു​ണ്ടാ​കി​ല്ല. അ​തി​ലെ നാ​യി​ക​യെ​യും. ഖ​ൽ​ബാ​ണ് ഫാ​ത്തി​മ എ​ന്ന സൂ​പ്പ​ർ ഹി​റ്റ് മ​ല​യാ​ള വിഡി​യോ ആ​ൽ​ബ​ത്തി​ന്‍റെ ആ​രാ​ധ​ക​രാ​യി​രി​ക്കും മി​ക്ക​വ​രും. ഇ​ന്നും യു ​ട്യൂ​ബി​ൽ ഈ ​വീ​ഡി​യോ കാ​ണു​ന്ന​വ​ർ ഏ​റെ​യാ​ണ്. ആ ​വി​ഡി​യോ ആ​ൽ​ബ​ത്തി​ലെ നാ​യി​ക കോ​ഴി​ക്കോ​ട്ടു​കാ​രി ര​ഞ്ജു​ഷ ഇ​ന്നും ക​ലാ​രം​ഗ​ത്തു സ​ജീ​വ​മാ​ണ്. അ​ഭി​നേ​താ​വാ​യും അ​വ​താ​ര​ക​യാ​യും ന​ർ​ത്ത​കി​യാ​യും. 2006ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ൽ​ബ​ത്തി​ലെ നാ​യി​ക, അ​ന്ന​ത്തെ പ്ല​സ് ടു​കാ​രി സം​സാ​രി​ക്കു​ന്നു ത​ന്‍റെ മേ​ഖ​ല​ക​ളെക്കുറി​ച്ച്.
ഖ​ൽ​ബാ​ണ് ഫാ​ത്തി​മ

പ്ല​സ് ടു​വി​ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളെ​ജ് ക്യാം​പ​സ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ഭ​ര​ത​നാ​ട്യ ക്ലാ​സി​ൽ നി​ന്നാ​ണ് ബ​ൽ​ബാ​ണ് ഫാ​ത്തി​മ എ​ന്ന ആ​ൽ​ബ​ത്തി​ലേ​ക്ക് സം​വി​ധാ​യ​ക​ൻ സ​ജി​ മി​ല്ലേ​നി​യ​വും സം​ഘ​വും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. നൃ​ത്താ​ധ്യാ​പ​ക​ൻ ഷാ​രോ​ൺ മാ​സ്റ്റ​ർ വ​ഴി​യാ​ണ് അ​ത്ത​രം ഒ​രു അ​വ​സ​രം വ​രു​ന്ന​ത്. ആ ​ആ​ൽ​ബ​ത്തി​ലെ ‘കാ​ണാ​ന​ഴ​കു​ള്ള ക​ല​മാ​ൻ മി​ഴി​യു​ള്ള മു​ല്ലപ്പൂ ​ചാ​ർ​ത്തി​യ മ​ണ​വാ​ട്ടി​യെ …’ എ​ന്ന ഗാ​ന​ത്തി​ലെ പാ​ട്ടു​കാ​രി​യാ​യാ​ണ് ര​ഞ്ജു​ഷ അ​ഭി​ന​യി​ക്കു​ന്ന​ത്.

വി​വാ​ഹ വീ​ട്ടി​ലെ പാ​ട്ടു​കാ​രി​യു​ടെ റോ​ൾ ഹി​റ്റാ​യ​തോ​ടെ പി​ന്നീ​ട് ഇ​രു​നൂ​റോ​ളം മ​ല​യാ​ളം ആ​ൽ​ബ​ങ്ങ​ളി​ലും നാ​യി​ക​യാ​യി. താ​ജ് മ​ഹ​ൽ, എ​ന്നു​മെ​ൻ ഖ​ൽ​ബി​ൽ, മു​ത്തു ഹ​ബീ​ബി മൊ​ഞ്ച​ത്തി, ഇ​ഷ്ക്കി​ൻ ഇ​ശൈ തു​ട​ങ്ങി​യ ആ​ൽ​ബ​ങ്ങ​ളി​ലെ​ല്ലാം നാ​യി​ക​യാ​ണു ര​ഞ്ജു​ഷ. ചെ​മ്പ​ക​പ്പൂവി​ൻ അ​ഴ​കൊ​ത്ത പെ​ണ്ണെ, തേ​ന്മാ​വി​ൻ ത​ണ​ല​ത്ത്… തു​ട​ങ്ങി​യ​വ​യും ര​ഞ്ജു​ഷ​യു​ടെ ഹി​റ്റ് ആ​ൽ​ബ​ങ്ങ​ളാ​ണ്.

മു​സ്‌​ലിം ക​ഥാ​പാ​ത്ര​ങ്ങ​ൾ
ആ​ദ്യ ആ​ൽ​ബ​ത്തി​ലെ മു​സ്‌​ലിം ക​ഥാ​പാ​ത്രം ശ്ര​ദ്ധേ​യ​മാ​യ​തോ​ടെ പി​ന്നീ​ട് ര​ഞ്ജു​ഷ​യെ തേ​ടി​വ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളേ​റെ​യും അ​ത്ത​ര​ത്തി​ലു​ള്ള​താ​യി​രു​ന്നു. ക​ല്യാ​ണ​വീ​ര​ൻ, യ​ത്തീ​മി​ന്‍റെ സ്വ​ത്ത്, ഒ​രു മു​ല്ല​പ്പൂ വി​പ്ല​വം തു​ട​ങ്ങി​യ ടെ​ലി​ഫി​ലി​മു​ക​ളി​ലും മി​ക​ച്ച വേ​ഷ​ങ്ങ​ൾ തേ​ടി​യെ​ത്തി. ക​ല്യാ​ണ​വീ​ര​നി​ൽ വി​നോ​ദ് കോ​വൂ​രി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ റോ​ളാ​യി​രു​ന്നു ര​ഞ്ജു​ഷ​യ്ക്ക്. മു​സ്‌​ലിം​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ശ​ബ്ദ​വും അ​തേ ത​നി​മ​യോ​ടെ ര​ഞ്ജു​ഷ ന​ൽ​കും.

കോ​ഴി​ക്കോ​ട് പൊ​റ്റ​മ്മ​ൽ സ്വ​ദേ​ശി റി​ട്ട. എ​സ്ഐ ഗോ​വി​ന്ദ​ന്‍റെ​യും പ്രീ​ത​യു​ടെ മ​ക​ളാ​യ ഈ ​ക​ലാ​കാ​രി ഇ​ന്നു മോ​ഡ​ലി​ങ് രം​ഗ​ത്തും സ​ജീ​വ​മാ​ണ്. ദു​ബാ​യി​ലെ ഐ​ടി എ​ൻ​ജി​നി​യ​റാ​യ ഭ​ർ​ത്താ​വ് ജ​യ്ച​ന്ദ് സി​ങി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ജീ​വ പി​ന്തു​ണ​യോ​ടെ​യാ​ണു ക​ലാ​രം​ഗ​ത്തു സ​ജീ​വ​മാ​കു​ന്ന​ത്. ത​ന്‍റെ വീ​ട്ടു​കാ​രും ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​രും ന​ൽ​കു​ന്ന പ്രോ​ത്സാ​ഹ​ന​മാ​ണ് ഊ​ർ​ജ്ജ​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. മ​ക​ൾ ആ​റു​വ​യ​സു​കാ​രി മി​യാ ജ​യി​നൊ​പ്പ​വും പ​ര​സ്യ​മോ​ഡ​ലാ​യി ര​ഞ്ജു​ഷ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ളെ​ജി​ൽ നി​ന്നും ഡി​ഗ്രി പാ​സാ​യ ശേ​ഷം എം​ബി​എ​യും ര​ഞ്ജു​ഷ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ഭി​ന​യ​വും അ​വ​തരണവും
അ​ഭി​ന​യ​ത്തി​നും മോ​ഡ​ലി​ങി​നും ഒ​പ്പം വേ​ദി​ക​ളി​ൽ അ​വ​താ​ര​ക​യാ​യും ര​ഞ്ജു​ഷ തി​ള​ങ്ങാ​റു​ണ്ട്. മ​ല​യാ​ള​ത്തി​ലെ വി​വി​ധ ടി​വി ചാ​ന​ലു​ക​ളു​ടെ സ്റ്റേ​ജ് ഷോ​ക​ളു​ടെ അ​വ​താ​ര​ക​യാ​യി​ട്ടു​ണ്ട്. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് അ​കാ​ശ​വാ​ണി​യി​ലെ കാ​ഷ്വ​ൽ അ​ന്‍റൗ​ൺ​സ​റാ​യും ര​ഞ്ജു​ഷ പ്ര​വ​ർ​ത്തി​ക്കു​ന്നു. മു​ഴു​വ​ൻ സ​മ​യ​വും ഇ​ത്ത​ര​ത്തി​ൽ സ​ജീ​വ​മാ​കാ​നാ​ണ് താ​ത്പ​ര്യം. സി​നി​മ​യി​ൽ മി​ക​ച്ച ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ര​ഞ്ജു​ഷ.