FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
World

പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം: ആറ് മരണം

Wednesday, Jan 10, 2018,9:40 IST By മെ‌ട്രൊ വാർത്ത A A A

ക്വറ്റ:പാക്കിസ്ഥാനിലെ ക്വറ്റ നഗരത്തിൽ ചാവേർ സ്ഫോടനത്തിൽ ആറ് മരണം. കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ സുരക്ഷാ ഉദ്യോഗസ്ഥരാണ്. 17ളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില ഗുരുതരമാണ്. ബലൂച് പ്രവിശ്യാ മുഖ്യമന്ത്രി സനവുല്ല സെഹ്‌റി രാജിവച്ചതിന് പിന്നാലെയാണ് പ്രദേശത്ത് ചാവേറാക്രമണമുണ്ടാകുന്നത്. എന്നാല്‍ പ്രാദേശിക രാഷ്ട്രീയത്തിനു സംഭവവുമായി ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

57 ബില്യണ്‍ ഡോളര്‍ ചിലവഴിച്ച് നടപ്പാക്കുന്ന ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയില്‍ നിര്‍ണായക സ്ഥാനമാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയ്ക്കുള്ളത്.സംഭവത്തിന്‍റെ ഉത്തരവാദിത്വം തെ‌ഹ്ര്വിക് ഇ താലിബാൻ ഏറ്റെടുത്തു.  കഴിഞ്ഞ മാസം പാകിസ്താനിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.