FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Business

ലു​ലു​ഗ്രൂ​പ്പ് വ​ട​ക്ക്കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും

Wednesday, Jan 10, 2018,11:59 IST By മെ‌ട്രൊ വാർത്ത A A A

സിം​ഗ​പ്പൂ​ര്‍: ആ​സാ​മി​ലെ ഭ​ക്ഷ്യ​സം​സ്ക​ര​ണ രം​ഗ​ത്ത് മു​ത​ൽ മു​ട​ക്കാ​ന്‍ പ​ദ്ധ​തി​യു​ണ്ടെ​ന്ന് ലു​ലു​ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ എം.​എ. യൂ​സ​ഫ​ലി. സിം​ഗ​പ്പുരി​ല്‍ ന​ട​ന്ന റീ​ജ്യ​ണ​ല്‍ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​നി​ടെ ആ​സാം മു​ഖ്യ​മ​ന്ത്രി സ​ര്‍ബാ​ന​ന്ദ സോ​നോ​വ​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ​യാ​യി​രു​ന്നു യൂ​സ​ഫ​ലി​യു​ടെ പ്ര​ഖ്യാ​പ​നം.
ആ​സാ​മി​ല്‍ നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ഴം, പ​ച്ച​ക്ക​റി​ക​ള്‍ മു​ത​ലാ​യ​വ നേ​രി​ട്ട് സം​ഭ​രി​ച്ച് ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ളി​ലും കി​ഴ​ക്ക്നേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള ലു​ലു ഹൈ​പ്പ​ർ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ വി​പ​ണ​നം ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ലു​ലു​വി​ന്‍റെ ഉ​ന്ന​ത​ത​ല സം​ഘം അ​ടു​ത്തു ത​ന്നെ ഇ​തു സം​ബ​ന്ധി​ച്ച് സ​ര്‍ക്കാ​രു​മാ​യി ച​ര്‍ച്ച ന​ട​ത്തു​ന്ന​തി​നാ​യി ആ​സാം സ​ന്ദ​ര്‍ശി​ക്കും.
സം​സ്ഥാ​ന​ത്തി​ന്‍റെ ഭ​ക്ഷ്യ സം​സ്ക​ര​ണ മേ​ഖ​ല​യി​ല്‍ മു​ത​ല്‍ മു​ട​ക്കു​ന്ന ലു​ലു​ഗ്രൂ​പ്പി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ആ​സാം സ​ര്‍ക്കാ​ര്‍ ന​ല്‍കു​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​ക്കു ശേ​ഷം ട്വി​റ്റ​റി​ല്‍ മു​ഖ്യ​മ​ന്ത്രി കു​റി​ച്ചു. അ​ടു​ത്ത​മാ​സം ആ​സാ​മി​ല്‍ ന​ട​ക്കു​ന്ന ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ര​വി​ക​പൂ​ര്‍, മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ സം​ബ​ന്ധി​ച്ചു.