FLASH NEWS
Breaking News
ഷുഹൈബ് വധത്തിൽ അഞ്ച് പേർ‌ക്ക് നേരിട്ട് പങ്കെന്ന് പൊലീസ്
kerala

എകെജി വിവാദം; വി.ടി ബൽറാമിനെതിരെ കേസ്

Thursday, Jan 11, 2018,18:05 IST By മെ‌ട്രൊ വാർത്ത A A A

കൊച്ചി: എകെജിയെ ബാലപീഡകൻ എന്ന് വിളിച്ച തൃത്താല എംഎൽഎ വി.ടി ബൽറാമിനെതിരെ പൊലീസ് കേസെടുത്തു. കടവന്ത്ര പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എ.കെ ഗോപാലനേയും അദ്ദേഹത്തിന്‍റെ ഭാര്യയേയും നവമാധ്യമങ്ങള്‍ വഴി അവഹേളിച്ച് വ്യാജ പ്രചാരണം നടത്തി എന്നാരോപിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്.

ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി എന്നായിരുന്നു ബല്‍റാം ഫേസ്ബുക്ക് ഗ്രൂപ്പില്‍ കമന്‍റ് ചെയ്തത്. കമന്‍റ് വിവാദമായതിനെതിരെ തുടര്‍ന്ന് അദ്ദേഹം വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ഹിന്ദു പത്രത്തില്‍ വന്ന ഒരു ഫീച്ചറും എ.കെ.ജിയുടെ ആത്മകഥയിലെ ചില ഭാഗങ്ങളുമാണ് തന്‍റെ ആരോപണത്തെ സാധൂകരിക്കുന്നത് എന്ന തരത്തില്‍ വി.ടി ബല്‍റാം ഉയര്‍ത്തിക്കാട്ടിയത്.

ബല്‍റാമിന്‍റെ പരാമര്‍ശത്തിനിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ ബല്‍റാമിനെ കൈയേറ്റം ചെയ്യാനം സി.പിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചു. ബല്‍റാമിനെതിരെ കയ്യേറ്റശ്രമം നടന്നതോടെ കോണഗ്രസ് നേതൃത്വവും എംഎല്‍എയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തി. ഇതിനിടെയാണ് രാജേഷ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.