FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

കുഴിബോംബ് കണ്ടെത്തിയ കുറ്റിപ്പുറത്തെ പാലത്തിനടിയിൽ വെടിയുണ്ടകളും

Thursday, Jan 11, 2018,16:52 IST By മെ‌ട്രൊ വാർത്ത A A A

മലപ്പുറം: കുറ്റിപ്പുറം പാലത്തിനടയിൽ നിന്നും ചാക്കിൽ നിറച്ച് വെടിയുണ്ടകൾ കണ്ടെത്തി. 445 വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. കുഴിബോംബ് കണ്ടെത്തിയ പാലത്തിനടയിൽ നടത്തിയ തെരച്ചിലിലാണ് വെള്ളത്തിനടയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തത്.

വെടിയുണ്ടകൾക്കൊപ്പം കുഴിബോംബുകളും കണ്ടെടുത്തിട്ടുണ്ട്. ഇറാഖ്, ബോസ്‌നിയ, കുവൈത്ത് യുദ്ധങ്ങളിൽ ഉപയോഗിച്ചിട്ടുള്ള മോഡൽ കുഴിബോംബുകളാണ് കണ്ടെത്തിയത്. തൃശൂർ റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള സംഘം കേസിൽ അന്വേഷണം നടത്തുന്നതിനിടെയാണ് വെടിയുണ്ടകൾ കണ്ടെടുത്തത്.