FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

ജെഡിയുവിനെ സ്വാഗതം ചെയ്ത് കാനം രാജേന്ദ്രൻ

Thursday, Jan 11, 2018,18:36 IST By മെ‌ട്രൊ വാർത്ത A A A

തിരുവനന്തപുരം: ജെഡിയുവിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രത്തിലെ വർഗീയ ശക്തികളെ നേരിടാൻ മതേതരഇടതുപാർട്ടികൾ ഒന്നിച്ച് നിൽക്കണം. ഒരുമിച്ച് നിൽക്കുകയെന്ന് പറഞ്ഞാൽ തെരഞ്ഞെടുപ്പിലെ സഖ്യമാണെന്ന് കരുതരുത്. സഹകരണത്തിന് പല തലങ്ങളുണ്ട്. മാണിയുടെ കാര്യത്തിൽ തങ്ങൾ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.

മുന്നണി വിപുലീകരിക്കുന്നത് സംബന്ധിച്ച്  നിലവിൽ എൽഡിഎഫ് ഔദ്യോഗിക തീരുമാനങ്ങൾ എടുത്തിട്ടില്ല. എന്നാൽ മുന്നണി വിട്ടവർക്ക് തിരിച്ച് വരാമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദേഹം കൂട്ടിച്ചേർത്തു.