FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

ജെഡിയു ഇടതുമുന്നണി‍യിലേക്ക്

Thursday, Jan 11, 2018,15:32 IST By മെ‌ട്രൊ വാർത്ത A A A

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിന്‍റെ ജനതാദൾ യുണൈറ്റഡ് ഇടതുമുന്നണിയിലേക്ക് ചേക്കേറുന്നു. നാളെ നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. നേരത്തെ മുന്നണി മാറ്റത്തിൽ ഇടഞ്ഞ് നിന്ന കെ.പി മോഹനൻ, മനയത്ത് ചന്ദ്രൻ എന്നിവരടക്കമുള്ള നേതാക്കളും അയഞ്ഞതോടെ ഐക്യകണ്ഠേനയാണ് തീരുമാനം എടുത്തിരിക്കുന്നത്.

പാർട്ടിയുടെ 14 ജില്ലാ പ്രസിഡന്‍റുമാരും ഇടതുമുന്നണിയിൽ ചേരാനുള്ള തീരുമാനത്തെ പിന്തുണച്ചു. എൽഡിഎഫിൽ ചേരാനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നും വീരേന്ദ്രകുമാർ പാർട്ടിയോഗത്തിൽ അഭിപ്രായപ്പെട്ടു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, സിപിഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രനും വീരേന്ദ്രകുമാർ യുഡിഎഫ് വിട്ട് പുറത്ത് വരണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്. അതിനാൽ തന്നെ ഇടതുമുന്നണി പ്രവേശനം സുഗമമാകുമെന്നാണ് കരുതുന്നത്.