FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

രാജധാനി കൂട്ടക്കൊലക്കേസ് പ്രതികൾക്ക് ഇരട്ടജീവപര്യന്തം

Thursday, Jan 11, 2018,19:32 IST By മെ‌ട്രൊ വാർത്ത A A A

തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരായ മൂന്ന് പേരെയും ഇരട്ട ജീവപര്യന്തത്തിനും 17 വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. കര്‍ണാടക സ്വദേശികളായ മധു, രാഘവ്, മഞ്ചുനാഥ് എന്നിവര്‍ക്ക് ഇരട്ട ജീപര്യന്തവും 17 വര്‍ഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊലപാതകം, മോഷണം, അതിക്രമിച്ച് കടക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് പ്രത്യേകം ശിക്ഷ അനുഭവിക്കണം .തൊടുപുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

അടിമാലി രാജധാനി ലോഡ്ജിന്‍റെ നടത്തിപ്പുകാരനായിരുന്ന മന്നാംകാല പാറക്കോട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ മാതാവ് നാച്ചി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് തൊടുപുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്.കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സുനില്‍ ദത്ത് വ്യക്തമാക്കി.2015 ഫെബ്രുവരി 12ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.