FLASH NEWS
Breaking News
ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു
kerala

വി.ടി ബൽറാമിന് സംരക്ഷണം നൽകണം;സ്പീക്കർക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Thursday, Jan 11, 2018,19:00 IST By മെ‌ട്രൊ വാർത്ത A A A

കൊച്ചി: വി.ടി ബൽറാമിന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകി.നിയമസഭാംഗമെന്ന നിലയ്ക്ക് കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതിന് വിടി ബല്‍റാമിന് സംരക്ഷണം നല്‍കണം.ഫേസ്ബുക്കിലെ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് തൃത്താല എം.എല്‍.എ വി.ടി.ബല്‍റാമിനെ തടയുമെന്ന് സിപിഎം പ്രഖ്യാപിച്ചിരിക്കുന്നത്.തൃത്താല നിയോജക മണ്ഡലത്തിലെ പൊതുപരിപാടികളിലാണ് സ്ഥലം എംഎല്‍എയെ തടയുന്നത്.

സി.പി.എമ്മിന്‍റെ നടപടി ഭരണഘടനയുടെ അനുഛേദം 19(1)എ പൗരന് ഉറപ്പ് നല്‍കുന്ന സംസാര സ്വാതന്ത്ര്യവും 19(1)(ഡി) പ്രകാരമുള്ള സഞ്ചാര സ്വാതന്ത്ര്യവും തടയുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. സ്വന്തം നിയോജക മണ്ഡലത്തിലെ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനും അവിടത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഒരു നിയമസഭാ സാമാജികനെന്ന നിലയിലുള്ള ബല്‍റാമിന്‍റെ അവകാശത്തെ കയ്യൂക്ക് കൊണ്ട് നേരിടാനാണ് ശ്രമിക്കുന്നത്.

ഭരണത്തിലിരിക്കുന്ന കക്ഷി തന്നെ ഒരു ജനപ്രതിനിധിയെ തടയുകയും നിയമം കൈയ്യിലെടുക്കുകയും ചെയ്യുന്നത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്