FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Top News

ഇ-​വേ ബി​ല്ലി​നു മു​ൻ​പേ, ക​ടും​വെ​ട്ട്

Friday, Jan 12, 2018,9:53 IST By പി.​ബി. ബാ​ലു A A A

കൊ​ച്ചി: നി​ർ​ദി​ഷ്ട ഇ- ​വേ ബി​ല്‍ സം​വി​ധാ​നം പൂ​ർ​ണ സ​ജ്ജ​മാ​കു​ന്ന​തി​ന് മു​ന്‍പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ വ​ൻ നി​കു​തി വെ​ട്ടി​പ്പ്. അ​തി​ർ​ത്തി ക​ട​ന്നു സു​ഗ​മ​മാ​യി കേ​ര​ള​ത്തി​ലേ​ക്കു ച​ര​ക്ക് ഒ​ഴു​കു​ന്ന​ത് ജി​എ​സ്ടി വെ​ട്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ.
ഇ​ല​ക്‌ട്രോ​ണി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍, വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള അ​സം​സ്കൃ​ത വ​സ​തു​ക്ക​ള്‍, നി​ർ​മാ​ണ മേ​ഖ​ല​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ഡി​സം​ബ​ര്‍ പ​കു​തി മു​ത​ല്‍ ഒ​ഴു​കു​ന്ന​ത്. ടെ​ക്സ്റ്റൈ​ല്‍ ഉ​ല്‍പ​ന്ന​ങ്ങ​ളും കേ​ര​ള​ത്തി​ലേ​ക്ക് വ​ന്‍തോ​തി​ല്‍ എ​ത്തു​ന്നു​ണ്ട്.
ജി​എ​സ്ടി ന​ട​പ്പാ​ക്കു​മ്പോ​ൾ നി​കു​തി വ​രു​മാ​ന​ത്തി​ലു​ണ്ടാ​കു​ന്ന കു​റ​വ് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നി​ക​ത്തു​മെ​ന്നാ​ണു വാ​ഗ്ദാ​നം. അ​തി​നാ​ൽ അ​ന​ധി​കൃ​ത ച​ര​ക്കു​ക​ട​ത്ത് ത​ട​ഞ്ഞി​ല്ലെ​ങ്കി​ലും സ​ർ​ക്കാ​രി​നു നി​കു​തി​ന​ഷ്ടം വ​രി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക​റി​യാം. കു​റ​വു വ​രു​ന്ന പ​ണം കേ​ന്ദ്രം ന​ൽ​കും. പ​ല​ര്‍ക്കും കൃ​ത്യ​മാ​യ വി​ഹി​തം ചെ​ക്ക് പൊ​സ്റ്റി​ലെ​ന്ന​തു പോ​ലെ എ​ത്തു​ന്നു​മു​ണ്ട്. അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് ഡി​സം​ബ​റി​ൽ കു​റ​ഞ്ഞ​ത് 800 കോ​ടി രൂ​പ​യെ​ങ്കി​ലും ജി​എ​സ്ടി അ​ട​യ്ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്ന അ​ത്ര​യും ഉ​ല്പ​ന്ന​ങ്ങ​ള്‍ കേ​ര​ള വി​പ​ണി​യി​ൽ നി​കു​തി വെ​ട്ടി​ച്ച് എ​ത്തി​യി​ട്ടു​ണ്ട്.
സം​സ്ഥാ​ന​ത്തെ വാ​ണി​ജ്യ നി​കു​തി ചെ​ക്ക് പോ​സ്റ്റു​ക​ള്‍ ഡി​സം​ബ​ര്‍ ഒ​ന്നി​നാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. പൂ​ട്ടു​മ്പോ​ള്‍ അ​സി. കൊ​മേ​ഴ്സ്യ​ല്‍ ഓ​ഫി​സ​ര്‍മാ​രെ ഇ​ന്‍റ​ലി​ജ​ന്‍സ് സ്ക്വാ​ഡി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. പ​രി​ശോ​ധ​ന​ക​ള്‍ക്കാ​യി ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ ആ​ദ്യ മാ​സ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​സ്തി​ക​ക​ള്‍ പു​ന​ര്‍നാ​മ​ക​ര​ണം ചെ​യ്യു​ക​യും സ്റ്റാ​ഫ് പാ​റ്റേ​ണി​ല്‍ അ​ഴി​ച്ചു പ​ണി ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.
ജി​എ​സ്ടി വ​ന്ന​തി​നു ശേ​ഷം ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളി​ൽ ജി​എ​സ്ടി ഡി​ക്ല​റേ​ഷ​ന്‍ പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ന​ട​ന്നി​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് 84 ചെ​ക്ക് പോ​സ്റ്റു​ക​ളും 600 ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 17 ചെ​ക്ക് പോ​സ്റ്റു​ക​ളി​ലൂ​ടെ​യാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ഇ​പ്പോ​ള്‍ ച​ര​ക്കെ​ത്തു​ന്ന​ത്. പ്ര​ധാ​ന ഊ​ടു​വ​ഴി​ക​ളി​ല്‍ ഉ​ള്‍പ്പെ​ടെ ക്യാ​മ​റ സ്ഥാ​പി​ക്കാ​നും ഇ​ന്‍റ​ലി​ജ​ന്‍സ് സ്ക്വാ​ഡു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കാ​നു​മാ​ണു തീ​രു​മാ​നം. എ​ന്നാ​ല്‍ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.