FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

ഉ​പ​ഗ്ര​ഹ​ങ്ങളുടെ എണ്ണത്തിൽ സെഞ്ചുറി ഐഎസ­­­­്ആർഒ ചരിത്രനേട്ടത്തിലേക്ക്

Friday, Jan 12, 2018,10:09 IST By മെ‌ട്രൊ വാർത്ത A A A

ബം​ഗ​ളൂ​രു: നൂ​റാ​മ​ത്തെ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ച് ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​ത്തി​ൽ ച​രി​ത്രം സൃ​ഷ്ടി​ക്കാ​നൊ​രു​ങ്ങി ഐ​എ​സ്ആ​ർ​ഒ. ഇ​ന്ത്യ​യു​ടെ ഭാ​ര​മേ​റി​യ കാ​ർ​ട്ടോ​സാ​റ്റ് 2 സീ​രീ​സ് സാ​റ്റ​ലൈ​റ്റ് അ​ട​ക്കം 31 ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ഐ​എ​സ്ആ​ർ​ഒ ഇ​ന്ന് വി​ക്ഷേ​പി​ക്കും. പി​എ​സ്എ​ൽ​വി സി 40 ​ആ​ണ് ഇ​ന്ത്യ​ക്ക് ച​രി​ത്ര നി​മി​ഷം സ​മ്മാ​നി​ക്കു​ക. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ നി​ന്നാ​ണ് വി​ക്ഷേ​പ​ണം.
710 കി​ലോ​യാ​ണ് കാ​ർ​ട്ടോ​സാ​റ്റി​ന്‍റെ ഭാ​രം. അ​തി​നൊ​പ്പം ഒ​രു മൈ​ക്രോ സാ​റ്റ​ലൈ​റ്റും ഒ​രു നാ​നോ സൈ​റ്റ​ലൈ​റ്റും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​ന​ഡ, ഫി​ൻ​ലാ​ൻ​ഡ് ഫ്രാ​ൻ​സ്, കൊ​റി​യ, യു​എ​സ്. യു​കെ എ​ന്നി​വ​രു​ടെ സാ​റ്റ​ലൈ​റ്റു​ക​ളാ​ണ് മ​റ്റു​ള്ള​വ.
ര​ണ്ട് മ​ണി​ക്കൂ​ർ 21 മി​നി​റ്റി​ന​കം വി​ക്ഷേ​പ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ബ​ഹി​രാ​കാ​ശ​ത്തു​നി​ന്ന് ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ‘സ്‌​പോ​ട്ട്’ ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ക​യാ​ണു കാ​ര്‍ട്ടോ​സാ​റ്റ് ര​ണ്ടി​ന്‍റെ ല​ക്ഷ്യം. കാ​ര്‍ട്ടോ​ഗ്രാ​ഫി​ക് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍, അ​ര്‍ബ​ന്‍, റൂ​റ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍, തീ​ര​ദേ​ശ ഭൂ​മി​യു​ടെ ഉ​പ​യോ​ഗം, നി​യ​ന്ത്ര​ണം, ഭൗ​മ​നി​രീ​ക്ഷ​ണ സം​വി​ധാ​നം എ​ന്നി​വ​യ്ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ചി​ത്ര​ങ്ങ​ൾ ഇ​തു​വ​ഴി ല​ഭി​ക്കും. പാ​ന്‍ക്രോ​മാ​റ്റി​ക്, മ​ള്‍ട്ടി സ്‌​പെ​ക്‌​ട്ര​ല്‍ ക്യാ​മ​റ​ക​ള്‍ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. പാ​ന്‍ക്രോ​മാ​റ്റി​ക് ക്യാ​മ​റ​യ്ക്ക് ഒ​റ്റ​യ​ടി​ക്ക് 9.56 കി​ലോ​മീ​റ്റ​ര്‍ ദൂ​രം സ്‌​കാ​ന്‍ ചെ​യ്യാ​നാ​കും. ഒ​രു മീ​റ്റ​റാ​ണ് റെ​സ​ലൂ​ഷ​ന്‍.