FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

ക​ല​ഹം മ​റ​ന്ന വി​എ​സ് പാ​ര്‍ട്ടി സ​മ്മേ​ള​ന​ത്തി​നെ​ത്തു​ന്നു

Friday, Jan 12, 2018,10:00 IST By മ​നോ​ജ് മു​കു​ന്ദ​ന്‍ A A A

ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നി​ടെ ഔ​ദ്യോ​ഗി​ക നേ​തൃ​ത്വ​ത്തോ​ടു ക​ല​ഹി​ച്ച് ആ​ല​പ്പു​ഴ​യി​ലെ സ​മ്മേ​ള​ന​വേ​ദി​യി​ല്‍ നി​ന്നു പി​ണ​ങ്ങി​യി​റ​ങ്ങി​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ വി​പ്ല​വ​ഭൂ​മി​യി​ല്‍ വീ​ണ്ടു​മൊ​രു സം​ഘ​ട​നാ സ​മ്മേ​ള​ന​ത്തി​നെ​ത്തു​ന്നു. അ​നു​കൂ​ലി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും മ​റു​പ​ക്ഷ​ത്തു ചേ​ക്കേ​റി​യ​തോ​ടെ പ​ഴ​യ ശൗ​ര്യം ന​ഷ്ട​പ്പെ​ട്ട വി​എ​സ് ഇ​ക്കു​റി​യെ​ത്തു​ന്ന​ത് പാ​ര്‍ട്ടി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ വേ​ദി​യി​ലാ​ണ്.
കാ​യം​കു​ള​ത്ത് നാ​ളെ ആം​ര​ഭി​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി സ​മ്മേ​ള​ന ന​ഗ​റി​ല്‍ വി​എ​സ് ദീ​പം തെ​ളി​ക്കും. ഒ​രു​കാ​ല​ത്ത് വി​എ​സ് പ​ക്ഷ​ത്തി​ന്‍റെ കോ​ട്ട​യെ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ആ​ല​പ്പു​ഴ ക​ഴി​ഞ്ഞ​സ​മ്മേ​ള​ന​ത്തോ​ടെ ഔ​ദ്യോ​ഗി​ക ചേ​രി പൂ​ര്‍ണ​മാ​യും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
ക​ഴി​ഞ്ഞ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു തൊ​ട്ടു മു​മ്പ് വി​എ​സ് പൊ​ളി​റ്റ് ബ്യൂ​റോ​യ്ക്ക് അ​യ​ച്ച ക​ത്ത് മാ​ധ്യ​മ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണു പോ​രി​നു ക​ള​മൊ​രു​ക്കി​യ​ത്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് അ​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍ പ​ര​സ്യ​മാ​യി രം​ഗ​ത്തി​റ​ങ്ങി.
വി​എ​സി​നെ ക​ണ​ക്ക​റ്റു വി​മ​ര്‍ശി​ച്ചു സ​മ്മേ​ള​ന​ത്ത​ലേ​ന്നു ന​ട​ത്തി​യ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ലും പി​റ്റേ​ന്നു സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച സം​ഘ​ട​നാ റി​പ്പോ​ര്‍ട്ടി​ലും 52 അ​ച്ച​ട​ക്ക​ലം​ഘ​ന​ങ്ങ​ളാ​ണ് അ​ച്യു​താ​ന​ന്ദ​നെ​തി​രേ പി​ണ​റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഔ​ദ്യോ​ഗി​ക നേ​തൃ​ത്വം അ​ക്ക​മി​ട്ടു നി​ര​ത്തി​യ​ത്.
ഇ​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യ വി​എ​സ് സ​മ്മേ​ള​ന​ത്തി​ല്‍ നി​ന്നു വി​ട്ടു​നി​ല്‍ക്കു​മെ​ന്ന് അ​ഭ്യൂ​ഹം പ​ര​ന്നു. എ​ന്നാ​ല്‍ സ​മ്മേ​ള​ത്തി​ന്‍റ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലും റി​പ്പോ​ര്‍ട്ട് അ​വ​ത​ര​ണ​ത്തി​ലും പ​ങ്കെ​ടു​ത്ത വി​എ​സ്, പ്ര​തി​നി​ധി​ക​ളു​ടെ രൂ​ക്ഷ​വി​മ​ര്‍ശ​ന​ത്തെ തു​ട​ര്‍ന്ന് വേ​ദി വി​ട്ടു. സ​മ്മേ​ള​ന ന​ഗ​രി​ക്കു തൊ​ട്ട​ടു​ത്തു​ള്ള വേ​ലി​ക്ക​ക​ത്തെ കു​ടും​ബ​വീ​ട്ടി​ലെ​ത്തി രാ​ത്രി​യോ​ടെ തി​രു​വ​ന്ത​പു​ര​ത്തേ​യ്ക്കു മ​ട​ങ്ങി.
ഇ​തോ​ടെ സ​മ്മേ​ള​ന​പ്ര​തി​നി​ധി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും വി​എ​സി​നെ​തി​രേ തി​രി​ഞ്ഞു. അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യ വി​എ​സി​നെ​തി​രേ ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്നു പ്ര​തി​നി​ധി​ക​ള്‍ വാ​ദി​ച്ചു. കേ​ന്ദ്ര നേ​തൃ​ത്വ​വും കൈ​വി​ട്ട​തോ​ടെ വീ​ര്യം ന​ഷ്ട​പ്പെ​ട്ട വി​എ​സ് പി​ന്നീ​ട് ഒ​ദ്യോ​ഗി​ക നേ​തൃ​ത്വ​ത്തി​നു സ​മ​ര​സ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഇ​ക്കു​റി സം​ഘ​ട​നാ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ വി​എ​സി​ന്‍റെ പ​തി​വ് സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ നി​ന്നു ബോ​ധ​പൂ​ര്‍വം വി​എ​സി​നെ അ​ക​റ്റി നി​ര്‍ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ക്കി​ടെ​യാ​ണു സ്വ​ന്തം ത​ട്ട​ക​ത്തി​ലെ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നാ​ളെ ആ​ല​പ്പു​ഴ​യി​ലെ​ത്തു​ന്ന​ത്.