FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

പു​തു​വൈ​പ്പ് ഗ്യാ​സ് പൈ​പ്പ്‌ലൈ​ൻ ഉ​ട​ൻ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ നി​ർ​ദേ​ശം

Friday, Jan 12, 2018,10:01 IST By മെ‌ട്രൊ വാർത്ത A A A

തി​രു​വ​ന​ന്ത​പു​രം: പു​തു​വൈ​പ്പി​ൽ ബി​പി​സി​എ​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​കൃ​തി വാ​ത​ക പൈ​പ്പ്‌​ലൈ​നി​ന്‍റെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ത്ര​യും പെ​ട്ട​ന്ന് ആ​രം​ഭി​ക്കാ​നും നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കാ​നും കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്സ്, പ​ദ്ധ​തി നി​ര്‍വ​ഹ​ണ മ​ന്ത്രി ഡി.​വി. സ​ദാ​ന​ന്ദ ഗൗ​ഡ നി​ര്‍ദേ​ശം ന​ല്‍കി.
കേ​ര​ള​ത്തി​ല്‍ നി​ല​വി​ല്‍ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ട​ണ്ടി​രി​ക്കു​ന്ന പ്ര​ധാ​ന കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി തി​രു​വ​ന​ന്ത​പു​ര​ത്ത് വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ല്‍ അ​വ​ലോ​ക​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ദ്ധ​തി​ക്ക് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​ണ്. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് നേ​ര​ത്തെ​യു​ണ്ട​ണ്ടാ​യി​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഇ​പ്പോ​ഴി​ല്ലെ​ന്ന് കേ​ന്ദ്ര മ​ന്ത്രി. 2019 മേ​യ് മാ​സ​ത്തോ​ടെ പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​ണ് ഗ​വ​ണ്‍മെ​ന്‍റ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
കൊ​ച്ചി മെ​ട്രൊ​യു​ടെ മ​ഹാ​രാ​ജാ​സ് കോ​ളെ​ജ് മു​ത​ല്‍ പേ​ട്ട വ​രെ​യു​ള്ള ര​ണ്ട​ണ്ടാം ഘ​ട്ടം 2019 ഡി​സം​ബ​റി​ന​കം പൂ​ര്‍ത്തി​യാ​ക്കും. ഇ​തി​നു വേ​ണ്ടി ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം ഗൗ​ഡ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
പ​ല​വി​ധ കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത് വൈ​കി​യ​ത് കാ​ര​ണം കേ​ര​ള​ത്തി​ല്‍ നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​പ​ദ്ധ​തി​ക​ളു​ടെ ചെ​ല​വി​ല്‍ 6097.57 കോ​ടി രൂ​പ​യു​ടെ വ​ര്‍ധ​ന​യു​ണ്ട​ണ്ടാ​യ​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 150 കോ​ടി രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ചെ​ല​വു​ള്ള 21 കേ​ന്ദ്ര പ​ദ്ധ​തി​ക​ളാ​ണ് നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ന് 21,774.25 കോ​ടി രൂ​പ​യാ​ണ് മൊ​ത്തം ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും മ​റ്റു സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത് വൈ​കി​യ​പ്പോ​ള്‍ പ​ദ്ധ​തി​ച്ചെ​ല​വ് 27,872 കോ​ടി രൂ​പ​യാ​യി ഉ​യ​ര്‍ന്നു.
സം​സ്ഥാ​ന​ത്തി​ന്‍റെ സ്റ്റാ​റ്റി​സ്റ്റി​ക്സ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​നം ഒ​രു​ക്കാ​നു​മു​ള്ള പ​ദ്ധ​തി​ക്കു കീ​ഴി​ല്‍ 15 കോ​ടി രൂ​പ ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ല്‍ 10. 57 കോ​ടി രൂ​പ ഇ​തി​ന​കം ന​ല്‍കി​ക്ക​ഴി​ഞ്ഞു. കേ​ന്ദ്ര​പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ന് സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും കേ​ന്ദ്രം ന​ല്‍കു​മെ​ന്നു മ​ന്ത്രി ഉ​റ​പ്പ് ന​ല്‍കി. റെ​യ്ൽ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ള്‍ സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി.
പൊ​തു മേ​ഖ​ലാ എ​ണ്ണ ക​മ്പ​നി​ക​ളാ​യ ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍പ്പ​റേ​ഷ​ന്‍, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ എ​ന്നി​വ​യു​ടെ​യും കൊ​ച്ചി മെ​ട്രൊ റെ​യ്ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍റെ​യും ദ​ക്ഷി​ണ റെ​യ്ൽ​വേ​യു​ടെ​യും പ​ദ്ധ​തി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും അ​വ​ലോ​ക​നം ചെ​യ്ത​ത്.