FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Business

വാ​ഹ​ന വി​പ​ണി​യി​ൽ കു​തി​പ്പ്

Friday, Jan 12, 2018,15:16 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​ൻ വാ​ഹ​ന വി​പ​ണി നേ​ട്ട​ത്തി​ലേ​ക്ക് കു​തി​ച്ചെ​ന്ന് സി​യാം. 2017 ഏ​പ്രി​ൽ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ പാ​സ​ഞ്ച​ർ, കൊ​മേ​ഷ്യ​ൽ, ത്രീ ​വീ​ല​ർ, ടു​വീ​ല​ർ ഉ​ൾ​പ്പെ​ടെ 21,415,719 വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ എ​ത്തി​യ​ത്. 2016 ഏ​പ്രി​ൽ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ 19,247,352 വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു വി​റ്റ​ഴി​ച്ച​ത്. ഇ​ക്കു​റി 11.27 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഈ ​മാ​സ​ങ്ങ​ളി​ലു​ണ്ടാ​യ​തെ​ന്ന് സി​യാം വ്യ​ക്ത​മാ​ക്കി.
പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 2017 ൽ 8.13 ​ശ​ത​മാ​ന​മാ​ണ് വ​ർ​ധി​ച്ച​ത്. കൂ​ടാ​തെ പാ​സ​ഞ്ച​ർ കാ​ർ, യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ൾ, വാ​ൻ എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന യ​ഥാ​ക്ര​മം 4.19%, 19.43%, 6.86% വ​ർ​ധി​ച്ചു.
കൊ​മേ​ഷ്യ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യി​ൽ മി​ക​ച്ച നേ​ട്ട​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2017 ഏ​പ്രി​ൽ- ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ 15.19 ശ​ത​മാ​ന​മാ​യാ​ണ് വ​ർ​ധി​ച്ച​ത്. മീ​ഡി​യം ആ​ൻ​ഡ് ഹെ​വി കൊ​മേ​ഷ്യ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന 9.27 ശ​ത​മാ​ന​വും, ലൈ​റ്റ് കൊ​മേ​ഷ്യ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന 19.20 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു.
മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 2017 ൽ 7.89 ​ശ​ത​മാ​നം വ​ർ​ധി​ച്ചു. പാ​സ​ഞ്ച​ർ ക്യാ​രി​യ​ർ, ഗു​ഡ്സ് ക്യാ​രി​യ​ർ വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന 8.25%, 6.39% കൂ​ടി​യ​താ​യി സി​യാം വ്യ​ക്ത​മാ​ക്കി.
ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന 2017 ൽ ​കു​തി​ച്ചു​ക​യ​റി. 2016 ഏ​പ്രി​ൽ ഡി​സം​ബ​ർ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം 11.76 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ക​ണ​ക്കു​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. സ്കൂ​ട്ട​ർ- മോ​ട്ടോ​ർ​സൈ​ക്കി​ൾ വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന 18.52 %, 9.77% വ​ർ​ധി​ച്ചു. എ​ന്നാ​ൽ ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​റു​ക​ളു​ടെ വി​ൽ​പ്പ​ന 6.15 ശ​ത​മാ​നം ഇ​ടി​ഞ്ഞു.
2017 ഏ​പ്രി​ൽ- ഡി​സം​ബ​ർ മാ​സ​ങ്ങ​ളു​ടെ മൊ​ത്തം ഓ​ട്ടോ​മൊ​ബൈ​ൽ ക​യ​റ്റു​മ​തി 13.01 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഇ​രു​ച​ക്ര- മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി 17.75 %, 30.27% വ​ർ​ധി​ച്ചു. എ​ന്നാ​ൽ പാ​സ​ഞ്ച​ർ- കൊ​മേ​ഷ്യ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി 3.4 %, 18.1 ശ​ത​മാ​നം ഇ​ടി​ഞ്ഞെ​ന്ന് സി​യാം വ്യ​ക്ത​മാ​ക്കി.