FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Crime

കണ്ണൂരില്‍ അമ്മയെയും രണ്ടു പെണ്‍കുട്ടികളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Saturday, Jan 13, 2018,18:13 IST By മെട്രൊ വാർത്ത A A A

കണ്ണൂ‌‌‌ർ: ജില്ലയിലെ പിണറായിയിൽ അമ്മയെയും രണ്ടു പെൺമക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. പിണറായി ഡോക്റ്റർ മുക്കിലെ വീട്ടിലാണ് പ്രീത മക്കളായ വൈഷ്ണ, ലയ എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും സംഭവമെന്നാണ് പൊലീസ് നിഗമനം. പ്രീതയുടെ ഭർത്താവും അമ്മയും മംഗലാപുരത്ത് ചികിത്സയ്ക്ക് പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് മരണം നടന്നതെന്നാണ് സംശയം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ധർമടം, കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.