FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Top News

ചലച്ചിത്ര പുരസ്കാരം: കെ. ​ജ​യ​കു​മാ​റി​ന്‍റെ ശു​പാ​ര്‍ശ ത​ള്ളി, മാറ്റമില്ല, മാനദണ്ഡങ്ങൾക്ക്

Saturday, Jan 13, 2018,10:18 IST By വി.​കെ. സ​ഞ്ജു A A A

തൃ​ശൂ​ര്‍: ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര നി​ര്‍ണ​യ​ത്തി​ല്‍ പ​രാ​തി​ക​ള്‍ക്കി​ട​യാ​ക്കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക് ഈ ​വ​ര്‍ഷ​വും മാ​റ്റ​മി​ല്ല. പ​രാ​തി​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ അ​ന്ന​ത്തെ ര​ച​നാ വി​ഭാ​ഗം ജൂ​റി ചെ​യ​ര്‍മാ​ന്‍ കെ. ​ജ​യ​കു​മാ​ര്‍ ന​ല്‍കി​യ ശു​പാ​ര്‍ശ​ക​ള്‍ സ്വീ​ക​രി​ക്കാ​തെ​യാ​ണ് ഈ ​വ​ര്‍ഷ​വും പു​ര​സ്‌​കാ​ര​ത്തി​ന് എ​ന്‍ട്രി​ക​ള്‍ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.
ര​ച​നാ വി​ഭാ​ഗ​ത്തി​നു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് സി​നി​മ മു​ത​ല്‍ സി​നി​മ വ​രെ എ​ന്ന പു​സ്ത​ക​ത്തി​നു പു​ര​സ്‌​കാ​രം ന​ല്‍കി​യ​താ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​രാ​തി​ക്ക​ടി​സ്ഥാ​നം. ഈ ​പു​സ്ത​ക​ത്തി​ലെ അ​ഞ്ച് ലേ​ഖ​ന​ങ്ങ​ള്‍ 2012ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ച പ​ല​വ​ക സം​സ്‌​കാ​ര പ​ഠ​ന​ങ്ങ​ള്‍ എ​ന്ന പു​സ്‌​ക​ത്തി​ലും ഉ​ള്‍പ്പെ​ട്ട​വ​യാ​ണ്. 2012ല്‍ ​സം​സ്ഥാ​ന പു​ര​സ്‌​കാ​രം നേ​ടി​യ സി​നി​മ ലേ​ഖ​ന​വും ഇ​തി​ല്‍പ്പെ​ടു​ന്നു.
ഇ​തെ​ക്കു​റി​ച്ച് പ​രാ​തി ഉ​യ​ര്‍ന്ന​തി​നെ​ത്തു​ട​ര്‍ന്ന്, ഗ്ര​ന്ഥ​ങ്ങ​ളു​ടെ​യും ലേ​ഖ​ന​ത്തി​ന്‍റെ​യും സം​യു​ക്ത ര​ച​യി​താ​ക്ക​ളാ​യ അ​ജു കെ. ​നാ​രാ​യ​ണ​ന്‍, ചെ​റി ജേ​ക്ക​ബ് എ​ന്നി​വ​രി​ല്‍നി​ന്ന് ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​തി​നൊ​പ്പം, ര​ച​നാ​വി​ഭാ​ഗം ജൂ​റി​യോ​ടും അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ​ത്തു​ട​ര്‍ന്ന്, ഇ​ത്ത​രം പ​രാ​തി​ക​ള്‍ക്ക് ഭാ​വി​യി​ല്‍ ഇ​ട ന​ല്‍കാ​തി​രി​ക്കാ​ന്‍, നി​ശ്ചി​ത ശ​ത​മാ​ന​ത്തി​ല​ധി​കം പ്ര​സി​ദ്ധീ​കൃ​ത ലേ​ഖ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ട്ട പു​സ്ത​ക​ങ്ങ​ള്‍ പു​ര​സ്‌​കാ​ര​ത്തി​നു പ​രി​ഗ​ണി​ക്കി​ല്ലെ​ന്നു കൂ​ടി ച​ട്ട​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ജൂ​റി ചെ​യ​ര്‍മാ​നാ​യി​രു​ന്ന കെ. ​ജ​യ​കു​മാ​ര്‍ ന​ല്‍കി​യ ശു​പാ​ര്‍ശ.
നി​ല​വി​ലു​ള്ള മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് ലേ​ഖ​ന സ​മാ​ഹാ​ര​ങ്ങ​ള്‍ ച​ല​ച്ചി​ത്ര ഗ്ര​ന്ഥ​ത്തി​നു​ള്ള പു​ര​സ്‌​കാ​ര​ത്തി​നു പ​രി​ഗ​ണി​ക്കാ​ന്‍ പാ​ടി​ല്ല. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ വ​ര്‍ഷം ഉ​ള്‍പ്പെ​ടെ പ​ല വ​ര്‍ഷ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ സ​മാ​ഹാ​ര​ങ്ങ​ള്‍ക്കു പു​ര​സ്‌​കാ​രം ന​ല്‍കി​വ​രു​ന്ന​താ​ണ് കീ​ഴ് വ​ഴ​ക്കം. ഇ​ക്കാ​ര്യ​ത്തി​ലും വ്യ​ക്ത​ത വ​രു​ത്താ​ന്‍ അ​ക്കാ​ഡ​മി ത​യാ​റാ​യി​ട്ടി​ല്ല.
പു​ര​സ്‌​കാ​രം പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും, ന​ല്‍കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ട​ല്ല താ​ന്‍ ന​ല്‍കി​യ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍ട്ടി​ല്‍ അ​റി​യി​ച്ച​തെ​ന്നും ജ​യ​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് ച​ല​ച്ചി​ത്ര അ​വാ​ര്‍ഡ് ദാ​ന​ച്ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്ത ര​ച​നാ പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്‍ ജൂ​റി ചെ​യ​ര്‍മാ​ന്‍ ഒ​പ്പു​വ​ച്ചി​രു​ന്നി​ല്ല. അ​വാ​ര്‍ഡ് വി​ത​ര​ണ​ച്ച​ട​ങ്ങി​ല്‍നി​ന്ന് അ​ദ്ദേ​ഹം വി​ട്ടു​നി​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു.