FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

ജഡ്ജിമാര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയില്ല, സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍

Saturday, Jan 13, 2018,13:17 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ അവര്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ വ്യക്തമായി പറയണമായിരുന്നു എന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വികാസ് സിങ്. അവര്‍ ഒന്നും വ്യക്തമായി പറഞ്ഞില്ല. ജനങ്ങളുടെ മനസില്‍ സംശയം രൂപീകരിക്കുന്നത് നിയമ വ്യവസ്ഥയുടെ താത്പര്യം സംരക്ഷിക്കുന്നതല്ല. വാര്‍ത്താസമ്മേളനം കൃത്യമായി ആസൂത്രണം ചെയ്തില്ല. ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തെ കുറിച്ചും ഒന്നും പറഞ്ഞില്ലെന്നും വികാസ് സിങ് ആരോപിച്ചു.

സംഭവം ബാര്‍ അസോസിയേഷന്‍ ഇന്നു ചര്‍ച്ച ചെയ്യും. ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പ്രതികരിച്ചത് ശരിയായില്ലെന്നും പ്രശ്‌നം ഫുള്‍കോര്‍ട്ട് വിളിച്ച് ചര്‍ച്ച ചെയ്യണമായിരുന്നെന്ന നിലപാടിലാണ് അസോസിയേഷനിലെ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായം പ്രകടിപ്പിച്ചത്. ചീഫ് ജസ്റ്റിസ് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കണമെന്നും അസോസിയേഷനില്‍ അഭിപ്രായമുയര്‍ന്നു.