FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം

ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണം സി​ബി​ഐ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു

Saturday, Jan 13, 2018,10:43 IST By മെ‌ട്രൊ വാർത്ത A A A

കൊ​ച്ചി: നെ​ഹ്‌​റു കോ​ളെ​ജ് വി​ദ്യാ​ർ​ഥി ജി​ഷ്ണു പ്ര​ണോ​യി​യു​ടെ ദു​രൂ​ഹ മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു സി​ആ​ർ​പി​സി സെ​ക്‌​ഷ​ൻ 174 പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​ന്ന​ലെ എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​ൻ​പാ​കെ സി​ബി​ഐ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ന്നാ​ൽ എ​ഫ്ഐ​ആ​റി​ൽ ആ​രു​ടെ​യും പേ​ര് പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല.
ജി​ഷ്ണു​വി​ന്‍റെ സ​ഹ​പാ​ഠി അ​മ​ലി​ന്‍റെ മൊ​ഴി അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് എ​ഫ്ഐ​ആ​ർ. ജി​ഷ്ണു പ​രീ​ക്ഷ​യി​ൽ കോ​പ്പി​യ​ടി​ച്ച​ത് ഇ​ൻ​വി​ജി​ലേ​റ്റ​ർ ക​ണ്ടു പി​ടി​ച്ചി​രു​ന്നു. 2017 ജ​നു​വ​രി ആ​റി​നാ​യി​രു​ന്നു സം​ഭ​വം.
തു​ട​ർ​ന്ന് മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യ ജി​ഷ്ണു അ​ന്നു ത​ന്നെ മെ​ൻ​സ് ഹോ​സ്റ്റ​ലി​ലി​ലെ ബാ​ത്ത് റൂ​മി​ൽ തോ​ർ​ത്ത് മു​ണ്ട് ഉ​പ​യോ​ഗി​ച്ച് തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും ക​ണ്ടു വ​ന്ന താ​ൻ ജി​ഷ്ണു​വി​നെ ര​ക്ഷ​പെ​ടു​ത്തി ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​ഴി മ​ധ്യേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് അ​മ​ലി​ന്‍റെ മൊ​ഴി.
ഇ​ത് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ഴ​യ​ന്നൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​ര​ള പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ഫ്ഐ​ആ​ര്‍ വീ​ണ്ടും ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ആ​ദ്യ​ത്തെ എ​ഫ്ഐ​ആ​റി​ല്‍ പ്ര​തി​ക​ള്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. കേ​സി​ല്‍ പൊ​ലീ​സ് പി​ന്നീ​ട് പ്ര​തി ചേ​ര്‍ത്ത​വ​ര്‍ക്ക് ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​ത്തി​ല്‍ പ​ങ്കു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും തെ​ളി​വു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍ പ്ര​തി​ക​ളാ​കു​മെ​ന്നും സി​ബി​ഐ വ്യ​ക്ത​മാ​ക്കി.