FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
World

നീലച്ചിത്ര നടിയുമായി ട്രംപിന് ബന്ധം, 82 ലക്ഷം കൊടുത്ത് ഒതുക്കിയെന്ന് ആരോപണം

Saturday, Jan 13, 2018,18:55 IST By മെട്രൊ വാർത്ത A A A

വാഷിങ്ടണ്‍: അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രപുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ നീലച്ചിത്ര നടിയെ പണം കൊടുത്ത് ഒതുക്കിയെന്ന് ആരോപണം. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനിടെ നടി ആരോപണവുമായി രംഗത്തു വരാതിരിക്കാൻ ട്രംപിന്‍റെ അഭിഭാഷകന്‍ 13,000 ഡോളർ (ഏകദേശം 82.55 ലക്ഷം രൂപ) കൈക്കൂലിയായി നല്‍കിയിരുന്നു എന്നാണ് റിപ്പോർട്ട്. വാള്‍ട്ട് സ്ട്രീറ്റ് ജേർണലാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അഭിഭാഷകനായ മൈക്കില്‍ കോഹനാണ് നീലച്ചിത്ര നടിയായ സ്റ്റിഫിനെ ക്ലിഫോര്‍ഡിന് പണം നല്‍കിയത്. അമെരിക്കയുടെ പ്രഥമ വനിതയും മൂന്നാമത്തെ ഭാര്യയുമായ മെലാനിയയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ട്രംപിന് നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. സംഭവും പുറത്തു പറയാതിരിക്കാൻ ലോസ് ആഞ്ചല്‍സിലെ സിറ്റി നാഷണല്‍ ബാങ്കിലാണ് പണം നിക്ഷേപിച്ചത്. അതേ സമയം, ഡൊണാള്‍ഡ് ട്രംപും അഭിഭാഷകന്‍ കോഹനും ആരോപണം നിഷേധിച്ചിട്ടുണ്ട്.